x
ad
Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ച​ങ്ങ​നാ​ശേ​രി ജ​ലോ​ത്സ​വം ന​വം. എ​ട്ടി​ന്

വെബ് ഡെസ്ക്
Published: September 26, 2026 12:28 AM IST | Updated: September 26, 2026 12:28 AM IST

പ്രതീകാത്മക ചിത്രം

ച​ങ്ങ​നാ​ശേ​രി: ച​ങ്ങ​നാ​ശേ​രി ജ​ലോ​ത്സ​വം ന​വം. എ​ട്ടി​ന് മ​ന​യ്ക്ക​ച്ചി​റ എ​സി ക​നാ​ലി​ല്‍ ന​ട​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു​മു​ത​ല്‍ വ​ള്ളം​ക​ളി സം​ഘ​ടി​പ്പി​ക്കാ​നാ​ണ് തീ​രു​മാ​നം. സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു. ജ​ലോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ടൂ​റി​സം വാ​രാ​ഘോ​ഷ​വും സം​ഘ​ടി​പ്പി​ക്കും. കെ.​വി.​ ഹ​രി​കു​മാ​ര്‍ (പ്ര​സി​ഡ​ന്‍റ് -​ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍), ജേ​ക്ക​ബ് ജോ​ബ് (​വൈ​സ് പ്ര​സി​ഡ​ന്‍റ്), ആ​ര്‍​ട്ടി​സ്റ്റ് ദാ​സ് (​സെ​ക്ര​ട്ട​റി), പി.​എ.​ അ​ബ്ദു​ള്‍​സ​ലാം (​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), സി​ബി അ​റ​യ്ക്ക​ത്ത​റ (​ട്ര​ഷ​റ​ര്‍) എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘാ​ട​ക​സ​മി​തി​യാ​ണ് രൂ​പീ​ക​രി​ച്ച​ത്.

കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി, വി​നു ജോ​ബ് എം​എ​ല്‍​എ, മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​മാ​ന്‍ ജോ​മി ജോ​സ​ഫ്, മാ​ട​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലാ​ലി​മ്മ ടോ​മി, അ​ഞ്ച് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റുമാർ‍ ഉ​ള്‍​പ്പടെ 14പേ​ര്‍ ര​ക്ഷാ​ധി​കാ​രി​ക​ളാ​യി​രി​ക്കും.

ക​നാ​ലി​ന്‍റെ ഒ​രു​ കി​ലോ​മീ​റ്റ​ര്‍ ദൂ​രം ആ​ഴം​കൂ​ട്ടും

ച​ങ്ങ​നാ​ശേ​രി ജ​ലോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള വ​ള്ളം​ക​ളി ന​ട​ക്കു​ന്ന എ​സി ക​നാ​ലി​ലെ മ​ന​യ്ക്ക​ച്ചി​റ മു​ത​ല്‍ പൂ​വം വ​രെ​യു​ള്ള ഒ​രു​കി​ലോ​മീ​റ്റ​ര്‍ ദൂ​രം ആ​ഴം​കൂ​ട്ടു​ന്ന ജോ​ലി​ക​ള്‍ അ​ടു​ത്താ​ഴ്ച ആ​രം​ഭി​ക്കും. ക​നാ​ലി​ലെ പോ​ള നീ​ക്കം പൂ​ര്‍​ത്തി​യാ​യി​ട്ടു​ണ്ട്. പൂ​വം​ ക​ലു​ങ്ക് ഭാ​ഗ​ത്ത് ആ​രം​ഭി​ച്ച് മ​ന​യ്ക്ക​ച്ചി​റ​വ​രെ​യാ​ണ് വ​ള്ളം​ക​ളി​യു​ടെ ട്രാ​ക്ക്. മൂ​ന്നു ചു​ണ്ട​ന്‍ വ​ള്ള​ങ്ങ​ള്‍ ഉ​ള്‍​പ്പടെ 20 വ​ള്ള​ങ്ങ​ള്‍ ജ​ലോ​ത്സ​വ​ത്തി​ല്‍ പ​ങ്കെ​ടു​ക്കും.

Tags : Nattuvishesham DistrictNews DeepikaNews Water Festival

Recent News

Corehub Up