x
ad
Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ന്ന​ത്തൂ​ർ​പാ​ടി​യി​ൽ വെ​ള്ളാ​ട്ടം തു​ട​ങ്ങി


Published: April 26, 2026 07:37 AM IST | Updated: April 26, 2026 07:37 AM IST

പ​യ്യാ​വൂ​ർ: കു​ന്ന​ത്തൂ​ർ​പാ​ടി മു​ത്ത​പ്പ​ൻ ദേ​വ​സ്ഥാ​നം താ​ഴെ മ​ട​പ്പു​ര​യി​ൽ ര​ണ്ടു​ദി​വ​സ​ത്തെ മു​ത്ത​പ്പ​ൻ വെ​ള്ളാ​ട്ടം ആ​രം​ഭി​ച്ചു. ക​ർ​ക്കട​കം 30 വ​രെ നേ​ർ​ച്ച വെ​ള്ളാ​ട്ടം കെ​ട്ടി​യാ​ടു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​ന്ന​ലെ​യും ഇ​ന്നും മു​ത്ത​പ്പ​ൻ​വെ​ള്ളാ​ട്ടം ന​ട​ത്തു​ന്ന​ത്.

മു​ത്ത​പ്പ​ന്‍റെ ആ​രൂ​ഡ​സ്ഥാ​ന​മാ​യ കു​ന്ന​ത്തൂ​ർ​പാ​ടി മു​ത്ത​പ്പ​ൻ ദേ​വ​സ്ഥാ​നം താ​ഴെ മ​ട​പ്പു​ര​യി​ൽ എ​ല്ലാ സം​ക്ര​മ​ദി​വ​സ​ങ്ങ​ളി​ലും വെ​ള്ളാ​ട്ടം ന​ട​ത്തി​വ​രു​ന്നു​ണ്ട്. കൂ​ടാ​തെ ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ്, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള ഭ​ക്ത​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന ദി​വ​സ​ങ്ങ​ളി​ൽ നേ​ർ​ച്ച​വെ​ള്ളാ​ട്ട​വും മൂ​ലം​പെ​റ്റ​ഭ​ഗ​വ​തി​യും കെ​ട്ടി​യാ​ടും.

ഇ​ന്ന​ലെ രാ​വി​ലെ മു​ത്ത​പ്പ​നെ മ​ല​യി​റ​ക്ക​യി​തി​നു ശേ​ഷ​മാ​ണ് വെ​ള്ളാ​ട്ടം ന​ട​ന്ന​ത്. തു​ട​ർ​ന്ന് തു​ലാ​ഭാ​രം തൂ​ക്ക​ലും ന​ട​ന്ന. അ​ന്ന​ദാ​ന​വും ഉ​ണ്ടാ​യി​രു​ന്നു.

Tags : nattu vishesham Water festival begins

Recent News

Corehub Up