x
ad
Wed, 26 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെ​ള്ളാ​യ​ണി അ​യ്യ​ങ്കാ​ളി ട്രോഫി ജ​ലോ​ത്സ​വം; മ​ത്സ​രാ​ർ​ഥി​ക​ളെ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ നി​ശ്ച​യി​ച്ചു

വെബ് ഡെസ്ക്
Published: August 26, 2026 01:40 AM IST | Updated: August 26, 2026 01:40 AM IST

പ്രതീകാത്മക ചിത്രം

നേ​മം: ഓ​ണം ടൂ​റി​സം വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വെ​ള്ളാ​യ​ണി തൃ​ക്കു​ള​ങ്ങ​ര കാ​യ​ൽ തീ​ര​ത്ത് അ​ര​ങ്ങേ​റു​ന്ന 49-ാമ​ത് മ​ഹാ​ത്മാ അ​യ്യ​ങ്കാ​ളി ട്രോ​ഫി വ​ള്ളം​ക​ളി മ​ത്സ​ര​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.

നാളെ ന​ട​ക്കു​ന്ന ജ​ലോ​ത്സ​വ​ത്തി​ൽ മാ​റ്റു​ര​യ്ക്കു​ന്ന വ​ള്ള​ങ്ങ​ളു​ടെ​യും തു​ഴ​ച്ചി​ൽ സം​ഘ​ങ്ങ​ളു​ടെ​യും ട്രാ​ക്ക് നി​ശ്ച​യി​ക്കു​ന്ന​തി​നു​ള്ള ന​റു​ക്കെ​ടു​പ്പ് പൂ​ർ​ത്തി​യാ​യി. തുടർന്ന് ബോ​ട്ട് അ​റേ​ഞ്ച്മെ​ന്‍റ് ക​മ്മി​റ്റി ഔ​ദ്യോ​ഗി​ക ലി​സ്റ്റ് പു​റ​ത്തു​വി​ട്ടു.

ഒ​ന്നാം ത​രം, ര​ണ്ടാം ത​രം, മൂ​ന്നാം ത​രം, വ​നി​താ വി​ഭാ​ഗം എ​ന്നി​ങ്ങ​നെ നാ​ലു വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. ഒ​ന്നാം ത​രം വ​ള്ള​ങ്ങ​ളു​ടെ വി​ഭാ​ഗം: ഒ​ന്നാം ട്രാ​ക്കി​ൽ കാ​ക്കാ​മൂ​ല​യി​ൽ നി​ന്നു​ള്ള കെ.ബി. ശ്രീ​ജി​ത്ത് ക്യാ​പ്റ്റ​നാ​യ "ബ്ര​ദേ​ഴ്സ് ചു​ണ്ട​ൻ' (അ​മ​രം: പ്ര​തീ​ഷ്) ഇ​റ​ങ്ങും.

ര​ണ്ടാം ട്രാ​ക്കി​ൽ വ​ള്ളം​കോ​ട്ടു നി​ന്നു​ള്ള ആർ. ര​ഞ്ജി​ത്ത് ക്യാ​പ്റ്റ​നാ​യ "കി​ഴ​ക്കേ​ക്ക​ര ചു​ണ്ട​ൻ' (അ​മ​രം: വി. വി​നോ​ദ്) ​അ​ണി​നി​ര​ക്കു​മ്പോ​ൾ മൂ​ന്നാം ട്രാ​ക്കി​ൽ കാ​ക്കാ​മൂ​ല​യി​ൽ നി​ന്നു​ള്ള ബി​ജു. റ്റി ​ക്യാ​പ്റ്റ​നാ​യ "ബ്ര​ദേ​ഴ്സ് ചു​ണ്ട​ൻ' മ​ത്സ​രി​ക്കും.

Tags : Nattuvishesham DistrictNews DeepikaNews Water Festival

Recent News

Corehub Up