x
ad
Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ർ​ണ​പ്പ​കി​ട്ടേ​കി ഉ​ത്രട്ടാ​തി ജ​ലോ​ത്സ​വം

വെബ് ഡെസ്ക്
Published: August 30, 2026 11:33 PM IST | Updated: August 30, 2026 11:33 PM IST

ആ​റ​ന്മു​ള ഉ​ത്രട്ടാ​തി ജ​ലോ​ത്സ​വം ഉ​പ​രാ​ഷ്‌​ട്ര​പ​തി സി.​പി. രാ​ധാ​കൃ​ഷ്ണ​ൻ നി​ല​വി​ള​ക്ക് കൊ​ളു​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

പ​ന്പ​യ്ക്കു പു​ള​ക​ച്ചാ​ർ​ത്താ​യി 51 പ​ള്ളി​യോ​ട​ങ്ങ​ൾ

ആ​റ​ന്മു​ള: ആ​റ​ന്മു​ള നെ​ട്ടാ​യ​ത്തി​ൽ ജ​ല​മേ​ള​യി​ൽ അ​ണി​നി​ര​ന്ന​ത് 51 പ​ള്ളി​യോ​ട​ങ്ങ​ൾ. പ​ന്പാ​ന​ദി​യു​ടെ ഇ​ട​ക്കു​ളം മു​ത​ൽ ചെ​ന്നി​ത്ത​ല വ​രെ​യു​ള്ള ക​ര​ക​ളി​ലെ പ​ള്ളി​യോ​ട​ങ്ങ​ൾ ജ​ല​ഘോ​ഷ​യാ​ത്ര​യി​ലും മ​ത്സ​ര വ​ള്ളം​ക​ളി​യി​ലും പ​ങ്കെ​ടു​ത്തു. മു​ത്തു​ക്കു​ട​യും കൊ​ടി​യും അ​മ​ര​ച്ചാ​ർ​ത്തു​മാ​യി ആ​റ​ന്മു​ള ക്ഷേ​ത്ര​ക്ക​ട​വി​ൽ എ​ത്തി​യ​ശേ​ഷം പ​ള്ളി​യോ​ട​ങ്ങ​ൾ ഒ​ന്നൊ​ന്നാ​യി ജ​ല​ഘോ​ഷ​യാ​ത്ര​യ്ക്കാ​യി അ​ണി​നി​ര​ന്നു.
ബി ​ബാ​ച്ചി​ലെ ര​ണ്ട് ഗ്രൂ​പ്പു​ക​ൾ ക്ഷേ​ത്ര​ക്ക​ട​വി​ൽനി​ന്നു ത​ന്നെ ജ​ല​ഘോ​ഷ​യാ​ത്ര ആ​രം​ഭി​ച്ചു.

ഉ​പ​രാ​ഷ്‌​ട്ര​പ​തി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്ത ഉ​ട​ൻ തി​രു​വോ​ണ​ത്തോ​ണി​ക്ക് അ​ക​ന്പ​ടി​യാ​യി ക്ഷേ​ത്ര​ക്ക​ട​വി​ൽ നി​ന്നുനീ​ങ്ങി​യ നാ​ലു വീ​ത​മു​ള്ള ര​ണ്ട് ഗ്രൂ​പ്പു​ക​ൾ സ​ത്ര​ക്ക​ട​വി​ൽ ച​വി​ട്ടി തി​രി​ച്ച് മു​ക​ളി​ലേ​ക്ക് തു​ഴ​ഞ്ഞുനീ​ങ്ങി. പി​ന്നാ​ലെ സ​ത്ര​ക്ക​ട​വി​നു താ​ഴെ കാ​ത്തു​കി​ട​ന്ന പ​ള്ളി​യോ​ട​ങ്ങ​ൾ ബാ​ച്ച് അ​ടി​സ്ഥാ​ന​ത്തി​ൽ നാ​ല് വീ​ത​മു​ള്ള ഗ്രൂ​പ്പു​ക​ളാ​യി ജ​ല​ഘോ​ഷ​യാ​ത്ര​യാ​യി പ​ന്പാ​ന​ദി​യി​ലൂ​ടെ നീ​ങ്ങി.

51 പ​ള്ളി​യോ​ട​ങ്ങ​ളാ​ണ് ജ​ല​ഘോ​ഷ​യാ​ത്ര​യി​ല്‍ പ​ങ്കെ​ടു​ത്ത​ത്. എ ​ബാ​ച്ചി​ൽ​പെ​ട്ട 35 പ​ള്ളി​യോ​ട​ങ്ങ​ളും ബി ​ബാ​ച്ചി​ൽ​പെ​ട്ട 16 പ​ള്ളി​യോ​ട​ങ്ങ​ളും പ​ങ്കെ​ടു​ത്തു.
എ ​ബാ​ച്ച് പ​ള്ളി​യോ​ട​ങ്ങ​ൾ ഒ​ന്പ​ത് ഗ്രൂ​പ്പു​ക​ളാ​യും ബി ​ബാ​ച്ച് പ​ള്ളി​യോ​ട​ങ്ങ​ൾ നാ​ല് ഗ്രൂ​പ്പു​ക​ളാ​യും തി​രി​ഞ്ഞാ​ണ് ജ​ല​ഘോ​ഷ​യാ​ത്ര​യി​ലും മ​ത്സ​ര വ​ള്ളം​ക​ളി​യി​ലും പ​ങ്കെ​ടു​ത്ത​ത്. പ​ള്ളി​യോ​ട​ങ്ങ​ൾ പ​ന്പാ​ന​ദി​യി​ൽ നി​റ​ഞ്ഞൊ​ഴു​കി​യ​ത് കാ​ണി​ക​ൾ​ക്ക് ന​യ​ന മ​നോ​ഹാ​രി​ത പ​ക​ർ​ന്നു. പ​ന്പാ​ന​ദി ജ​ല​സ​ന്പു​ഷ്ട​മാ​യി​രു​ന്ന​തും ഘോ​ഷ​യാ​ത്ര​യ്ക്ക് മാ​റ്റു​കൂ​ട്ടി. മ​ഴ മാ​റി തെ​ളി​ഞ്ഞു നി​ന്ന അ​ന്ത​രീ​ക്ഷ​മാ​യി​രു​ന്നു.

ഉ​പ​രാ​ഷ്‌​ട്ര​പ​തി​യു​ടെ സ​ന്ദ​ർ​ശ​നം കാ​ര​ണം നി​യ​ന്ത്ര​ണ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും മ​ത്സ​ര വ​ള്ളം​ക​ളി ആ​രം​ഭി​ച്ച​തോ​ടെ ഇ​രു​ക​ര​ക​ളി​ലും തി​ങ്ങി നി​റ​ഞ്ഞ് കാ​ണി​ക​ളെ​ത്തി. ആ​റ​ന്മു​ള വ​ഴി​യു​ള്ള ബ​സു​ക​ൾ വ​ഴി​തി​രി​ച്ചു​വി​ട്ടി​രു​ന്നു. വി​വി​ധ പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് കെ​എ​സ്ആ​ർ​ടി​സി ആ​റ​ന്മു​ള​യി​ലേ​ക്ക് ബ​സ് സ​ർ​വീ​സു​ക​ൾ ക്ര​മീ​ക​രി​ച്ച​ത് ആ​ളു​ക​ൾ​ക്ക് സ​ഹാ​യ​ക​ര​മാ​യി. ഉ​പ​രാ​ഷ്ട്ര​പ​തി മ​ട​ങ്ങി​യ​തോ​ടെ നി​യ​ന്ത്ര​ണ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ച്ച​തി​നു പി​ന്നാ​ലെ പ്ര​ധാ​ന പ​ലി​യ​നു​ക​ളി​ല​ട​ക്കം ആ​ളു​ക​ൾ തി​ങ്ങി​ക്കൂ​ടി.

ആ​റ​ന്മു​ള​യു​ടെ ഓ​ണ​ത്തി​ന് തി​രി​തെ​ളി​ച്ച് ഉ​പ​രാ​ഷ്‌​ട്ര​പ​തി

ആ​റ​ന്മു​ള: ഉ​ത്തൃ​ട്ടാ​തി ജ​ലോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്യാ​നെ​ത്തി​യ ഉ​പ​രാ​ഷ്‌​ട്ര​പ​തി സി.​പി. രാ​ധാ​കൃ​ഷ്ണ​ൻ ആ​ല​പ്പു​ഴ​യി​ൽ നി​ന്നും പ​റ​ന്നി​റ​ങ്ങി​യ​ത് പ്ര​മാ​ടം രാ​ജീ​വ് ഗാ​ന്ധി സ്റ്റേ​ഡി​യ​ത്തി​ൽ. ഹെ​ലി​പ്പാ​ഡി​ൽ എ​ത്തി​യ ഉ​പ​രാ​ഷ്‌​ട്ര​പ​തി​യെ ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ് അ​ർ​ലേ​ക്ക​ർ, മ​ന്ത്രി​മാ​രാ​യ റോ​ജി എം. ​ജോ​ൺ, ആ​ന്‍റോ ആ​ന്‍റ​ണി എം​പി, സി.​വി. ശാ​ന്ത​കു​മാ​ർ എം​എ​ൽ​എ, ജി​ല്ലാ ക​ള​ക്‌​ട​ർ എ. ​നി​സാ​മു​ദ്ദീ​ൻ, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ർ. ആ​ന​ന്ദ്, പ്ര​മാ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ശീ​ല അ​ജി എ​ന്നി​വ​ർ ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു.

ഉ​ച്ച​യ്ക്ക് 12.30ന് ​ആ​റ​ന്മു​ള സ​ത്ര​ത്തി​ൽ എ​ത്തി​യ ഉ​പ​രാ​ഷ്‌​ട്ര​പ​തി​യെ ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ് അ​ർ​ലേ​ക്ക​ർ, മ​ന്ത്രി​മാ​രാ​യ ര​മേ​ശ് ചെ​ന്നി​ത്ത​ല, മോ​ൻ​സ് ജോ​സ​ഫ്, റോ​ജി എം. ​ജോ​ൺ, ആ​ന്‍റോ ആ​ൻ​റ​ണി എം​പി, എം​എ​ൽ​എ​മാ​രാ​യ അ​ബി​ൻ വ​ർ​ക്കി, പ​ഴ​കു​ളം മ​ധു, ആ​റ​ന്മു​ള പ​ള്ളി​യോ​ട സേ​വാ​സം​ഘം പ്ര​സി​ഡ​ന്‍റ് കെ.​വി. സാം​ബ​ദേ​വ​ൻ, സെ​ക്ര​ട്ട​റി പ്ര​സാ​ദ് ആ​ന​ന്ദ​ഭ​വ​ൻ തു​ട​ങ്ങി​യ​വ​ർ ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു. ആ​റ​ന്മു​ള സ​ദ്യ ക​ഴി​ച്ച​ശേ​ഷ​മാ​ണ് ഉ​പ​രാ​ഷ്‌​ട്ര​പ​തി ജ​ലോ​ത്സ​വം ഉ​ദ്ഘാ​ട​ന വേ​ദി​യി​ലെ​ത്തി​യ​ത്.

വ​ന്ദേ​മാ​ത​ര​വും ദേ​ശീ​യ​ഗാ​ന​വും ആ​ല​പി​ച്ച​ശേ​ഷം പ​ള്ളി​യോ​ട സേ​വാ​സം​ഘം പ്ര​സി​ഡ​ന്‍റ് കെ.​വി. സാം​ബ​ദേ​വ​ൻ സ്വാ​ഗ​ത​പ്ര​സം​ഗം ന​ട​ത്തി. തു​ട​ർ​ന്ന് ജ​ല​ഘോ​ഷ​യാ​ത്ര ഉ​പ​രാ​ഷ്‌​ട്ര​പ​തി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ് അ​ർ​ലേ​ക്ക​ർ, മ​ന്ത്രി​മാ​രാ​യ ര​മേ​ശ് ചെ​ന്നി​ത്ത​ല, മോ​ൻ​സ് ജോ​സ​ഫ് എ​ന്നി​വ​രു​ടെ പ്ര​സം​ഗ​ത്തി​നു​ശേ​ഷ​മാ​ണ് ഉ​പ​രാ​ഷ്‌​ട്ര​പ​തി പ്ര​സം​ഗി​ച്ച​ത്. ഇ​തി​നൊ​പ്പം പ​ന്പാ​ന​ദി​യി​ൽ ന​ട​ന്ന ജ​ല​ഘോ​ഷ​യാ​ത്ര അ​ദ്ദേ​ഹം ആ​സ്വ​ദി​ച്ചു.

ച​ട​ങ്ങി​നു ശേ​ഷം 2.45 ന് ​ഉ​പ​രാ​ഷ്‌​ട്ര​പ​തി പ്ര​മാ​ടം ഹെ​ലി​പാ​ഡി​ലേ​ക്കും തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കും യാ​ത്ര​തി​രി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Water Festival

Recent News

Corehub Up