വാഹനാപകടത്തിൽ മരിച്ച ദമ്പതികളുടെ വീട് വാസയോഗ്യമാക്കാൻ ചെലവാകുന്ന തുക നീണ്ടൂർ എസ്കെവി സ്കൂളിലെ പൂർവവിദ്യാർഥികൾ സ്കൂൾ പ്ര
നീണ്ടൂർ: എസ്കെവി സ്കൂളിലെ ആദ്യ എസ്എസ്എൽസി ബാച്ചിലെ വിദ്യാർഥികളുടെ ആദ്യത്തെ ഒത്തുചേരൽ കാരുണ്യ സ്പർശത്തോടെ.മോനിപ്പള്ളിയിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ച ദമ്പതികളുടെ വീട് വാസയോഗ്യമാക്കാൻ വേണ്ട തുകയാണ് പൂർവവിദ്യാർഥികൾ സ്കൂൾ പ്രധാനാധ്യാപിക ലക്ഷമിക്ക് കൈമാറിയത്. ദന്പതികളുടെ മകൻ ഇതേ സ്കൂളിലെ വിദ്യാർഥിയാണ്.
1982ലാണ് സ്കൂളിലെ ആദ്യ ബാച്ച് എസ്എസ്എൽസി പരീക്ഷ എഴുതിയത്. 44 വർഷത്തിനു ശേഷം പൂർവ വിദ്യാർഥികൾ ഓണാഘോഷത്തിനായി സാമൂഹിക പ്രവർത്തകൻ തമ്പി ചെമ്മാച്ചേലിന്റെ വസതിയിൽ ഒന്നിച്ചു കൂടുകയായിരുന്നു. 35 പേർ പങ്കെടുത്തു.
പ്രധാനാധ്യാപിക ലക്ഷ്മിയും പഞ്ചായത്ത് മെംബർ തോമസ് കോട്ടൂരുമാണ് വീടിന്റെ ശോച്യാവസ്ഥ പൂർവ വിദ്യാർഥികളുടെ ശ്രദ്ധയിൽപെടുത്തിയത്. ഇതിനെ തുടർന്നാണ് പൂർവവിദ്യാർഥികളുടെ ആദ്യ ഒത്തുചേരലിൽ തന്നെ നന്മ നിറഞ്ഞ ഈ തീരുമാനമുണ്ടായത്.