പ്രതീകാത്മക ചിത്രം
ചവറ : കുളങ്ങര ഭാഗം പരിശുദ്ധ വേളാങ്കണ്ണി മാതാ ദേവാലയത്തിലെ കൊൺഫ്രിയ തിരുനാള് ഇന്ന് മുതല് സെപ്റ്റംബര് എട്ടുവരെ നടക്കും.ഇന്ന് രാവിലെ 7.30 ന് ഇടവക വികാരി ഫാ. ഇ.അജയകുമാര് കൊടിയേറ്റ് കര്മം നടത്തും.തുടര്ന്ന് കൊല്ലം രൂപതാ വികാരി ജനറാൾ ഡോ. മോണ്. ബൈജു ജൂലിയാന്റെ മുഖ്യകാര്മികത്വത്തില് തിരുനാള് സമാരംഭ ദിവ്യ ബലി. സെപ്റ്റംബര് ഒന്നിന് അമ്മയോടൊപ്പം മരിയാന് ധ്യാനം.
ആറിന് എലക് തോരന്മാരുടെ പ്രദക്ഷിണം.തുടര്ന്ന് സന്തമേശ.ഏഴിന് വൈകുന്നേരം അഞ്ചിന് ഭക്തിനിര്ഭരമായ പ്രദക്ഷിണം.എട്ടിന് രാവിലെ 9.30ന് ആഘോഷമായ തിരുനാള് സമൂഹബലിക്ക് മുന് മെത്രാന് ഡോ. സ്റ്റാന്ലി റോമന് മുഖ്യകാര്മികത്വം വഹിക്കും. തുടര്ന്ന് ദിവ്യകാരുണ്യ ആശിര്വാദം.തിരുനാളിനോടനുബന്ധിച്ച് ജപമാല, ലിറ്റിന്, ദിവ്യബലി,മരിയന് ധ്യാനം എന്നിവയും നടക്കുമെന്ന് ഭാരവാഹികള് അറിയിച്ചു.