x
ad
Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ര്‍​ഷ​ക പ്ര​തി​ഭ​ക​ളെ ആ​ദ​രി​ച്ചു

വെബ് ഡെസ്ക്
Published: August 31, 2026 01:23 AM IST | Updated: August 31, 2026 01:23 AM IST

ഏ​ഴാ​ച്ചേ​രി ഇ​ട​വ​ക ക​ര്‍​ഷ​ക അ​വാ​ര്‍​ഡ് സ​മ്മേ​ള​നം പാ​ലാ സോ​ഷ്യ​ല്‍ വെ​ല്‍​ഫെ​യ​ര്‍ സൊ​സൈ​റ്റി ഡ​യ​റ​ക്‌​ട​ര്‍ ഫാ. ​ജോ​സ​ഫ് വാ​ട്ട​പ്പി​ള്ളി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ഏ​ഴാ​ച്ചേ​രി: കാ​ര്‍​ഷി​ക രം​ഗ​ത്ത് വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ മി​ക​ച്ച പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കാ​ഴ്ച​വച്ച ഇ​ട​വ​ക അം​ഗ​ങ്ങ​ളെ എ.​കെ.​സി.​സി ഏ​ഴാ​ച്ചേ​രി യൂ​ണി​റ്റ് ആ​ദ​രി​ച്ചു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ബി​നോ​യ് പ​ള്ള​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​പാ​ലാ സോ​ഷ്യ​ല്‍ വെ​ല്‍​ഫെ​യ​ര്‍ സൊ​സൈ​റ്റി ഡ​യ​റ​ക്‌​ട​ര്‍ ഫാ. ​ജോ​സ​ഫ് വാ​ട്ട​പ്പി​ള്ളി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.

മി​ക​ച്ച മു​തി​ര്‍​ന്ന ക​ര്‍​ഷ​ക​നാ​യി അ​ഗ​സ്റ്റി​ന്‍ സി.​ജെ ചെ​ട്ടി​യാ​കു​ന്നേ​ൽ, മി​ക​ച്ച വ​നി​ത ക​ര്‍​ഷ​ക ആ​ലീ​സ് ജേ​ക്ക​ബ് വി​ല്ല​ന്താ​ന​ത്ത്, മി​ക​ച്ച ജൈ​വ​ക​ര്‍​ഷ​ക​ന്‍ സ​ജി ജേ​ക്ക​ബ് പ​ള്ളി​യാ​ര​ടി​യി​ൽ, മി​ക​ച്ച ക്ഷീ​ര​ക​ര്‍​ഷ​ക​ന്‍ സാ​ജു സെ​ബാ​സ്റ്റ്യ​ന്‍ തേ​ക്കും​കാ​ട്ടി​ൽ, മി​ക​ച്ച പൈ​നാ​പ്പി​ള്‍ ക​ര്‍​ഷ​ക​ന്‍ പ്ര​ഭി​ന്‍ മാ​ത്യു നെ​ടു​മ്പ​ള്ളി​ൽ, മി​ക​ച്ച കോ​ഴി​ഫാം ക​ര്‍​ഷ​ക​ന്‍ സ​തീ​ഷ് ജോ​സ് ഐ​ക്ക​ര, മി​ക​ച്ച സ​മ്മി​ശ്ര ക​ര്‍​ഷ​ക​ന്‍ എ​ൻ.​പി ഫ്രാ​ന്‍​സി​സ് നെ​ടു​മ്പ​ള്ളി​ൽ, മി​ക​ച്ച വി​ദ്യാ​ര്‍​ഥി ക​ര്‍​ഷ​ക​ന്‍ മാ​നു​വ​ല്‍ പൊ​രു​ന്ന​ക്കോ​ട്ട്, മി​ക​ച്ച ക​ര്‍​ഷ​ക തൊ​ഴി​ലാ​ളി സാ​ജു ആ​ന്‍റ​ണി കാ​ഞ്ഞി​ര​ത്തി​ങ്ക​ല്‍ എ​ന്നി​വ​രെ ആ​ദ​രി​ച്ചു.

ഏ​ഴാ​ച്ചേ​രി പ​ള്ളി വി​കാ​രി ഫാ. ​ലൂ​ക്കോ​സ് കൊ​ട്ടു​കാ​പ്പ​ള്ളി. രൂ​പ​ത സെ​ക്ര​ട്ട​റി ജോ​സ് വ​ട്ടു​കു​ളം, ഫാ. ​ജോ​സ​ഫ് ഇ​ട​ത്തി​നാ​ൽ, അ​ജോ തൂ​ണു​ങ്ക​ല്‍, ജോ​മി​ഷ് ന​ട​യ്ക്ക​ൽ, ബെ​ന്നി ആ​ലു​ങ്ക​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​യും മാ​ജി​ക് ഷോ​യും സ്നേ​ഹ​വി​രു​ന്നും ന​ട​ത്തി

Tags : NattuVishesham DistrictNews

Recent News

Corehub Up