കനത്ത മഴയിൽ കരുവാരകുണ്ട് ക്യാന്പിൻകുന്നിലെ കുന്നുമ്മൽ മുഹമ്മദിന്റെ വീടിന്റെ സംരക്ഷണഭിത്തി തകർന്നുവീണ നിലയിൽ.
കരുവാരകുണ്ട്: കനത്ത മഴയിൽ വീടിന്റെ സംരക്ഷണഭിത്തി തകർന്ന് വീടുകൾ അപകടാവസ്ഥയിലായി. കരുവാരകുണ്ട് ക്യാന്പിൻകുന്നിലെ കുന്നുമ്മൽ മുഹമ്മദിന്റെ വീടിന്റെ സംരക്ഷണഭിത്തിയാണ് ഇടിഞ്ഞു വീണത്.
മണ്ണിടിച്ചിലിൽ വീടിന്റെ തറ ഭാഗവും തകർന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. മുഹമ്മദിന്റെ സമീപത്തുള്ള വീടിന്റെ അടുക്കള ഭാഗത്തേക്കാണ് സംരക്ഷണഭിത്തി തകർന്നു വീണത്. വീടിന് സാരമായ കേടുപാടുകളും സംഭവിച്ചിട്ടുണ്ട്. മഴ തുടർന്നാൽ ഇരു വീടുകളും അപകടത്തിലാകും.