പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവി ത്തിരുനാളിന് ഒരുക്കമായി നടത്തിയ ജപമാല പദയാത്രയ്ക്ക് നാകപ്പുഴ മരിയൻ തീർഥാടന കേന്ദ്രത്തിൽ സ്വീകരണം നൽകുന്നു.
വാഴക്കുളം: നാകപ്പുഴ മരിയൻ തീർഥാടന കേന്ദ്രത്തിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവിത്തിരുനാളിന് തുടക്കമായി. വിവിധ ഇടവകകളിൽ നിന്നുള്ള തീർഥാടക സംഘങ്ങൾ കല്ലൂർക്കാട് പള്ളിയിലും മൈലക്കൊമ്പ് ഫൊറോന പള്ളിയിലും കേന്ദ്രീകരിച്ചശേഷം നാഗപ്പുഴ പള്ളിയിലേക്ക് ജപമാല പദയാത്ര നടത്തി.
മൈലക്കൊമ്പ് പള്ളിയിൽ നിന്നുള്ള പദയാത്രയ്ക്ക് ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിലും കല്ലൂർക്കാട് പള്ളിയിൽ നിന്നുള്ള പദയാത്രയ്ക്ക് വികാരി ജനറാൾ മോൺ.വിൻസെന്റ് നെടുങ്ങാട്ടും നേതൃത്വം നൽകി. തീർഥാടക സംഘങ്ങൾക്ക് നാകപ്പുഴ പള്ളിയിൽ വികാരി ജനറാൾമാരായ മോൺ. പയസ് മലേക്കണ്ടത്തിൽ, മോൺ.കുര്യാക്കോസ് കൊടകല്ലിൽ, വികാരി ഫാ.പോൾ നെടുമ്പുറത്ത്, അസിസ്റ്റന്റ് വികാരി ഫാ.സെബാസ്റ്റ്യൻ വെളളാപ്പിള്ളിൽ, ഫാ.ജോൺ കടവൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. തുടർന്ന് കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകി.
തിരുനാളിനോടനുബന്ധിച്ച് ഇന്ന് രാവിലെ 5.30ന് ദിവ്യകാരുണ്യ ആരാധന, ആറിനും 7.30നും കുർബാന, നൊവേന. വൈകുന്നേരം 4.30ന് ജപമാല പ്രദക്ഷിണം. 5.30ന് കൊടിയേറ്റ്, തിരുസ്വരൂപ പ്രതിഷ്ഠ, കുർബാന, പ്രസംഗം - മോൺ. വിൻസെന്റ് നെടുങ്ങാട്ട്,7.30 ന് ജപമാല .
Tags : NattuVishesham DistrictNews