x
ad
Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​ടീ​ല്‍ തൊ​ഴി​ലാ​ളി​ക​ളു​ടെ ക്ഷാ​മം പ​രി​ഹ​രി​ക്കാ​ന്‍ പെ​ണ്‍കൂ​ട്ടാ​യ്മ

ജോ​ജി വ​ര്‍​ഗീ​സ്
Published: August 31, 2026 03:06 AM IST | Updated: August 31, 2026 03:06 AM IST

നെ​ന്‍​മേ​നി പ​ട്ടി​യ​മ്പം പാ​ട​ശേ​ഖ​ര​ത്തി​ല്‍ ഞാറുനടാനിറ​ങ്ങി​യ ടാ​സ്‌​ക് ഫോ​ഴ്‌​സ് അം​ഗ​ങ്ങ​ള്‍.

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: പാ​ട​ത്ത് ഞാ​റു​ന​ടാ​ന്‍ സ്ത്രീ ​തൊ​ഴി​ലാ​ളി​ക​ളെ കി​ട്ടാ​തെ ക​ര്‍​ഷ​ക​ര്‍ അ​നു​ഭ​വി​ക്കു​ന്ന ബു​ദ്ധി​മു​ട്ടി​ന് പ​രി​ഹാ​ര​മാ​യി നെ​ന്‍​മേ​നി പ​ഞ്ചാ​യ​ത്തി​ലെ പെ​ണ്‍ കൂ​ട്ടാ​യ്മ. ഗോ​ത്ര​വി​ഭാ​ഗം സ്ത്രീ​ക​ളെ ഉ​ള്‍​പ്പെ​ടു​ത്തി രൂ​പീ​ക​രി​ച്ച ടാ​സ്‌​ക് ഫോ​ഴ്‌​സാ​ണ് വ​യ​ലി​ല്‍ വേ​ല ചെ​യ്യാ​ന്‍ സ്ത്രീ​ക​ളെ ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യം ഒ​ര​ള​വോ​ളം ഒ​ഴി​വാ​ക്കു​ന്ന​ത്.

ചു​ള്ളി​യോ​ട് അ​മ്പ​ല​ക്കു​ന്ന് പ​ണി​യ ഊ​രി​ല്‍​നി​ന്നു​ള്ള 11 വ​നി​ത​ക​ള്‍ അം​ഗ​ങ്ങ​ളാ​യ ടാ​സ്‌​ക് ഫോ​ഴ്‌​സ് ക​ഴി​ഞ്ഞ ദി​വ​സം പ​ട്ടി​യ​മ്പം പാ​ട​ശേ​ഖ​ര​ത്തി​ല്‍ നാ​ലേ​ക്ക​റി​ല്‍ നാ​ട്ടി ന​ട​ത്തി. പ​ട്ടി​യ​മ്പം സ്വ​ദേ​ശി​നി​യും നെ​ല്‍​ക്ക​ര്‍​ഷ​ക​യു​മാ​യ ത​ങ്ക​മ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഗോ​ത്ര വ​നി​ത​ക​ള്‍ പാ​ട​ത്ത് പ​ണി​ക്കി​റ​ങ്ങി​യ​ത്. വ​യ​നാ​ട​ന്‍ കു​ള്ള​ന്‍​തൊ​ണ്ടി​യു​ടെ ഞാ​റാ​ണ് ന​ട്ട​ത്.

നെ​ന്‍​മേ​നി പ​ഞ്ചാ​യ​ത്ത് മു​ന്‍ പ്ര​സി​ഡ​ന്‍റ് ബി​ന്ദു അ​ന​ന്ത​ന്‍റേ​താ​ണ് വ​യ​ല്‍​പ്പ​ണി​ക്ക് ടാ​സ്‌​ക് ഫോ​ഴ്‌​സ് എ​ന്ന ആ​ശ​യം. നെ​ല്‍​ക്കൃ​ഷി​യി​ല്‍ പാ​ര​മ്പ​ര്യ വൈ​ദ​ഗ്ധ്യ​മു​ള്ള​വ​രാ​ണ് ഗോ​ത്ര​വ​നി​ത​ക​ള്‍. 200 ഏ​ക്ക​ര്‍ വ​രു​ന്ന​താ​ണ് പ​ട്ടി​യ​മ്പം പാ​ട​ശേ​ഖ​രം. അ​ടു​ത്ത ന​ഞ്ച​ക്കൃ​ഷി​ക്കാ​ല​ത്ത് പാ​ട​ശേ​ഖ​ര​ത്തി​ലെ നാ​ട്ടി​പ്പ​ണി പൂ​ര്‍​ണ​മാ​യും ടാ​സ്‌​ക് ഫോ​ഴ്‌​സി​നെ ഏ​ല്‍​പ്പി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ലാ​ണ് ക​ര്‍​ഷ​ക​ര്‍.

ജി​ല്ല​യി​ല്‍ പ​ല ഭാ​ഗ​ങ്ങ​ളി​ലും ഇ​ത​ര സം​സ്ഥാ​ന​ത്തൊ​ഴി​ലാ​ളി​ക​ളെ​യാ​ണ് ക​ര്‍​ഷ​ക​ര്‍ നാ​ട്ടി​പ്പ​ണി​ക്ക് ആ​ശ്ര​യി​ക്കു​ന്ന​ത്. ഇ​വ​രു​ടെ ന​ടീ​ല്‍​രീ​തി ക​ര്‍​ഷ​ക​ര്‍​ക്ക് സാ​മ്പ​ത്തി​ക​ച്ചെ​ല​വ് വ​ര്‍​ധി​പ്പി​ക്കു​ന്നു​ണ്ട്. നെ​ന്‍​മേ​നി​യി​ലേ​തു​പോ​ലെ ജി​ല്ല​യി​ല്‍ സാ​ധ്യ​മാ​യ ഇ​ട​ങ്ങ​ളി​ല്‍ ടാ​സ്‌​ക് ഫോ​ഴ്‌​സ് രൂ​പീ​ക​രി​ക്കു​ന്ന​ത് നാ​ട്ടി​പ്പ​ണി​ക്ക് മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നു​ള്ള തൊ​ഴി​ലാ​ളി​ക​ളെ ആ​ശ്ര​യി​ക്കേ​ണ്ട സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കു​മെ​ന്ന് പ​ട്ടി​യ​മ്പ​ത്തെ ക​ര്‍​ഷ​ക​ര്‍ പ​റ​യു​ന്നു.

Tags : Nattuvishesham DistrictNews DeepikaNews workers.

Recent News

Corehub Up