x
ad
Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ലി​ത്തീ​റ്റ​യ്ക്ക് തീ​വി​ല; ക്ഷീ​ര​മേ​ഖ​ല പ്ര​തി​സ​ന്ധി​യി​ൽ

വെബ് ഡെസ്ക്
Published: August 31, 2026 03:08 AM IST | Updated: August 31, 2026 03:08 AM IST

ര​ണ്ട് മാ​സ​ത്തി​നി​ടെ ചാ​ക്കി​ന് 300 രൂ​പ​യു​ടെ വ​ർ​ധ​ന

സു​ൽ​ത്താ​ൻ ബ​ത്തേ​രി: കാ​ലി​ത്തീ​റ്റ​യു​ടെ വി​ല കു​ത്ത​നെ ഉ​യ​ർ​ന്ന​തോ​ടെ വ​യ​നാ​ട്ടി​ലെ ക്ഷീ​ര​മേ​ഖ​ല ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലേ​ക്ക്. പാ​ൽ​വി​ല​യി​ൽ കാ​ര്യ​മാ​യ വ​ർ​ധ​ന​യി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ തീ​റ്റ, മ​രു​ന്ന്, തൊ​ഴി​ൽ, വൈ​ദ്യു​തി തു​ട​ങ്ങി​യ ചെ​ല​വു​ക​ൾ വ​ർ​ധി​ച്ച​താ​ണ് ക്ഷീ​ര​ക​ർ​ഷ​ക​രെ ദു​രി​ത​ത്തി​ലാ​ക്കു​ന്ന​ത്.

ഉ​ത്പാ​ദ​ന​ച്ചെ​ല​വ് താ​ങ്ങാ​നാ​കാ​തെ പ​ശു​ക്ക​ളെ വി​റ്റൊ​ഴി​യു​ന്ന ക​ർ​ഷ​ക​രു​ടെ എ​ണ്ണ​വും വ​ർ​ധി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ര​ണ്ട് മാ​സ​ത്തി​നി​ടെ 50 കി​ലോ​യു​ടെ ഒ​രു ചാ​ക്ക് കാ​ലി​ത്തീ​റ്റ​യ്ക്ക് 300 രൂ​പ​യു​ടെ വ​ർ​ധ​ന​യാ​ണ് ഉ​ണ്ടാ​യ​ത്. 1,350 രൂ​പ​യു​ണ്ടാ​യി​രു​ന്ന കാ​ലി​ത്തീ​റ്റ​യ്ക്ക് നി​ല​വി​ൽ 1,650 രൂ​പ​യാ​ണ് വി​ല. വി​വി​ധ ക​ന്പ​നി​ക​ളു​ടെ തീ​റ്റ​യ്ക്ക് കി​ലോ​യ്ക്ക് നാ​ല് മു​ത​ൽ പ​ത്ത് രൂ​പ​വ​രെ​യാ​ണ് വ​ർ​ധ​ന​യു​ണ്ടാ​യി​രി​ക്കു​ന്ന​ത്. വി​ല​വ​ർ​ധ​ന തു​ട​ർ​ന്നാ​ൽ ക്ഷീ​ര​മേ​ഖ​ല​യി​ൽ​നി​ന്ന് ചെ​റു​കി​ട ക​ർ​ഷ​ക​ർ കൂ​ട്ട​ത്തോ​ടെ പി​ൻ​മാ​റേ​ണ്ട അ​വ​സ്ഥ​വ​രും.

ദി​വ​സം പ​ത്ത് ലി​റ്റ​റോ​ളം പാ​ൽ ല​ഭി​ക്കു​ന്ന പ​ശു​വി​ന് ശ​രാ​ശ​രി ആ​റു​കി​ലോ കാ​ലി​ത്തീ​റ്റ​യെ​ങ്കി​ലും ന​ൽ​കേ​ണ്ടി​വ​രും. ഇ​തി​നു പു​റ​മേ പ​ച്ച​പ്പു​ല്ല്, വൈ​ക്കോ​ൽ, ധാ​തു​ല​വ​ണ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യ്ക്കും പ​ണം ചെ​ല​വ​ഴി​ക്ക​ണം. കാ​ലി​ത്തീ​റ്റ വി​ല ഉ​യ​ർ​ന്ന​തോ​ടെ ഒ​രു പ​ശു​വി​നെ വ​ള​ർ​ത്തു​ന്ന​തി​ലൂ​ടെ ല​ഭി​ക്കു​ന്ന വ​രു​മാ​ന​ത്തി​ന്‍റെ വ​ലി​യൊ​രു ഭാ​ഗ​വും തീ​റ്റ​ച്ചെ​ല​വി​നാ​യി മാ​റ്റി​വ​യ്ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്.

ചോ​ളം, സോ​യാ​ബീ​ൻ തു​ട​ങ്ങി​യ അ​സം​സ്കൃ​ത വ​സ്തു​ക്ക​ൾ എ​ത്ത​നോ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വ്യാ​വ​സാ​യി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്ക് വ​ൻ​തോ​തി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണ് കാ​ലി​ത്തീ​റ്റ വി​ല ഉ​യ​രാ​നു​ള്ള പ്ര​ധാ​ന കാ​ര​ണ​ങ്ങ​ളി​ലൊ​ന്നെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. അ​സം​സ്കൃ​ത വ​സ്തു​ക്ക​ളു​ടെ വി​ല​വ​ർ​ധ​ന​യ്ക്കൊ​പ്പം ഇ​ന്ധ​ന​വി​ല​യും ച​ര​ക്കു​കൂ​ലി​യും വ​ർ​ധി​ച്ച​തും കാ​ലി​ത്തീ​റ്റ​വി​ല​യെ ബാ​ധി​ച്ചി​ട്ടു​ണ്ട്.
കാ​ലി​ത്തീ​റ്റ വി​ല വ​ർ​ധി​ക്കു​ന്ന​തി​ന​നു​സ​രി​ച്ച് പാ​ൽ​വി​ല ഉ​യ​രാ​ത്ത​തും ക​ർ​ഷ​ക​രു​ടെ പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ക്കു​ന്നു.

പാ​ലി​ന് ലി​റ്റ​റി​ന് 50 പൈ​സ നി​ര​ക്കി​ൽ മാ​ത്ര​മാ​ണ് ചി​ല ക്ഷീ​ര​സം​ഘ​ങ്ങ​ൾ സ​ബ്സി​ഡി ന​ൽ​കു​ന്ന​ത്. എ​ന്നാ​ൽ കാ​ലി​ത്തീ​റ്റ​യു​ടെ​യും മ​റ്റ് ഉ​ത്പാ​ദ​ന​ച്ചെ​ല​വു​ക​ളു​ടെ​യും വ​ർ​ധ​ന​യു​മാ​യി താ​ര​ത​മ്യം ചെ​യ്യു​ന്പോ​ൾ ഈ ​സ​ഹാ​യം അ​പ​ര്യാ​പ്ത​മാ​ണെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ അ​ഭി​പ്രാ​യം.

കാ​ലി​ത്തീ​റ്റ ക​ന്പ​നി​ക​ളു​മാ​യി ഇ​ട​പെ​ട്ട് വി​ല നി​യ​ന്ത്രി​ക്കു​ന്ന​തി​നും ക​ർ​ഷ​ക​ർ​ക്ക് നേ​രി​ട്ട് സ​ബ്സി​ഡി ല​ഭ്യ​മാ​ക്കു​ന്ന​തി​നും സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ക്ഷീ​ര​ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം. ക്ഷീ​ര​സം​ഘ​ങ്ങ​ൾ വ​ഴി ന​ൽ​കു​ന്ന സ​ബ്സി​ഡി വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നും ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു.

കാ​ലി​ത്തീ​റ്റ വി​ല കു​റ​യ്ക്കു​ന്ന​തി​നൊ​പ്പം പാ​ൽ​വി​ല​യി​ൽ ആ​നു​പാ​തി​ക​മാ​യ വ​ർ​ധ​ന വ​രു​ത്തു​ക​യും ഉ​ത്പാ​ദ​ന​ച്ചെ​ല​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ർ​ഷ​ക​ർ​ക്ക് ന്യാ​യ​മാ​യ വി​ല ഉ​റ​പ്പാ​ക്കു​ക​യും വേ​ണം. അ​ല്ലാ​ത്ത​പ​ക്ഷം പ​ശു​വ​ള​ർ​ത്ത​ൽ ഉ​പ​ജീ​വ​ന​മാ​ർ​ഗ​മാ​ക്കി​യ ചെ​റു​കി​ട ക​ർ​ഷ​ക​ർ ഈ ​മേ​ഖ​ല​യി​ൽ​നി​ന്ന് പി​ൻ​മാ​റു​ന്ന സാ​ഹ​ച​ര്യം ശ​ക്ത​മാ​കു​മെ​ന്നും ക​ർ​ഷ​ക​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.

Tags : Nattuvishesham DistrictNews DeepikaNews cattle feed price

Recent News

Corehub Up