x
ad
Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്രം തകർന്നത് യാ​ത്ര​ക്കാ​ര്‍​ക്ക് ദു​രി​തമായി

വെബ് ഡെസ്ക്
Published: August 31, 2026 03:04 AM IST | Updated: August 31, 2026 03:04 AM IST

ബി​ഒ​സി ജം​ഗ്ഷ​നി​ലെ ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്രം ത​ക​ർ​ന്ന നി​ല​യി​ൽ.

മൂ​വാ​റ്റു​പു​ഴ: ബി​ഒ​സി ജം​ഗ്ഷ​നി​ലെ ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്രം ത​ക​ർ​ന്ന​ത്തോ​ടെ യാ​ത്ര​ക്കാ​ര്‍​ക്ക് ദു​രി​ത​മാ​യി മാ​റു​ന്നു. നി​ത്യേ​ന നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ള്‍ ആ​ശ്ര​യി​ക്കു​ന്ന സ്റ്റോ​പ്പി​ല്‍ ഇ​രി​ക്കാ​ന്‍ പോ​ലു​മു​ള്ള സൗ​ക​ര്യം ഇ​ല്ലാ​താ​യ​തോ​ടെ​യാ​ണ് ബ​സ് യാ​ത്ര​ക്കാ​ര്‍ ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ന്ന​ത്. ആ​കെ​യു​ള്ള ര​ണ്ട് സ്റ്റീ​ല്‍ ബെ​ഞ്ചു​ക​ള്‍ ഒ​ടി​ഞ്ഞു നി​ലം കു​ത്തി​യും കാ​ല്‍​ഭാ​ഗ​ങ്ങ​ള്‍ ഇ​ള​കി​യും ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ നി​ല​യി​ലാ​ണ്.

ഇ​തു​മൂ​ലം പ്രാ​യ​മാ​യ​വ​രും രോ​ഗി​ക​ളും അ​ട​ക്ക​മു​ള്ള​വ​ര്‍ ഏ​റെ നേ​രം നി​ന്ന് വ​ല​യു​ക​യാ​ണ്. ഇ​തി​നൊ​പ്പം മ​ഴ​ക്കാ​ല​ത്ത് യാ​ത്ര​ക്കാ​ര്‍​ക്ക് സു​ര​ക്ഷി​ത​മാ​യി നി​ല്‍​ക്കാ​നു​ള്ള സൗ​ക​ര്യ​വും ഇ​വി​ടെ ല​ഭ്യ​മ​ല്ല.​

കോ​ത​മം​ഗ​ലം, പൈ​ങ്ങോ​ട്ടൂ​ര്‍, പോ​ത്താ​നി​ക്കാ​ട് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് പോ​കേ​ണ്ട യാ​ത്ര​ക്കാ​രാ​ണ് കൂ​ടു​ത​ലാ​യും ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്ര​ത്തെ ആ​ശ്ര​യി​ക്കു​ന്ന​ത്. അ​ടി​യ​ന്ത​ര​മാ​യി പ്ര​ശ്നം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി അ​ധി​കൃ​ത​ര്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം.

 

Tags : NattuVishesham DistrictNews

Recent News

Corehub Up