x
ad
Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​ഞ്ചി​രി​മ​ട്ടം ദുരന്തം: എ​റ​ണാ​കു​ളം ജി​ല്ലാ മ​ഹ​ല്ല് കൂ​ട്ടാ​യ്മ നി​ര്‍​മി​ച്ച വീ​ടു​ക​ളു​ടെ താ​ക്കോ​ല്‍​ദാ​നം

വെബ് ഡെസ്ക്
Published: August 31, 2026 03:05 AM IST | Updated: August 31, 2026 03:05 AM IST

ക​ല്‍​പ്പ​റ്റ: പു​ഞ്ചി​രി​മ​ട്ടം ഉ​രു​ള്‍ ദു​ര​ന്ത ബാ​ധി​ത​രു​ടെ പു​ന​ര​ധി​വാ​സ​ത്തി​ന് കേ​ര​ള മ​ഹ​ല്ല് കോ​ണ്‍​ഫെ​ഡ​റേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​റ​ണാ​കു​ളം ജി​ല്ലാ മ​ഹ​ല്ല് കൂ​ട്ടാ​യ്മ ന​ട​പ്പാ​ക്കു​ന്ന ഭ​വ​ന പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ കോ​ട്ട​ത്ത​റ പ​ഞ്ചാ​യ​ത്തി​ലെ വാ​ള​ലി​ല്‍ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യ 12 വീ​ടു​ക​ള്‍ ഇ​ന്ന് ഗു​ണ​ഭോ​ക്തൃ കു​ടും​ബ​ങ്ങ​ള്‍​ക്ക് കൈ​മാ​റും.

ഇ​തി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് വാ​ള​ല്‍ യു​പി സ​കൂ​ളി​ന് സ​മീ​പം സം​ഘ​ടി​പ്പി​ക്കു​ന്ന ച​ട​ങ്ങ് കൃ​ഷി മ​ന്ത്രി ടി. ​സി​ദ്ദി​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ഭ​വ​ന​ങ്ങ​ളു​ടെ താ​ക്കോ​ല്‍​ദാ​നം വി​വി​ധ മ​ഹ​ല്ല് പ്ര​തി​നി​ധി​ക​ള്‍ നി​ര്‍​വ​ഹി​ക്കും. എ​റ​ണാ​കു​ളം ജി​ല്ലാ മ​ഹ​ല്ല് കൂ​ട്ടാ​യ്മ ചെ​യ​ര്‍​മാ​ന്‍ മു​ഹ​മ്മ​ദ് വെ​ട്ട​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഓ​രോ വീ​ടും സ്ഥി​തി ചെ​യ്യു​ന്ന ഭൂ​മി​യു​ടെ ആ​ധാ​രം അ​ന്‍​സാ​ര്‍ ദു​ബാ​യ് കൈ​മാ​റും.

എ​റ​ണാ​കു​ളം ജി​ല്ലാ മ​ഹ​ല്ല് കൂ​ട്ടാ​യ്മ മു​ഖ്യ​ര​ക്ഷാ​ധി​കാ​രി അ​ലി​യാ​ര്‍ ഖാ​സി​മി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. കു​ടി​വെ​ള്ള പ​ദ്ധ​തി കോ​ട്ട​ത്ത​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ന്‍റ് സി.​പി. ര​ജി​ത ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​ദ്ധ​തി പ്ര​ദേ​ശ​ത്തെ റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം വാ​ര്‍​ഡ് അം​ഗം ജ​സ്റ്റി​ന്‍ സി​റി​യ​ക് നി​ര്‍​വ​ഹി​ക്കും.

കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി അ​ന്‍​സാ​ര്‍ സൗ​ജ​ന്യ​മാ​യി ന​ല്‍​കി​യ 1.08 ഏ​ക്ക​ര്‍ സ്ഥ​ല​ത്താ​ണ് ഭ​വ​ന പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്. ര​ണ്ട് വീ​ടു​ക​ളു​ടെ നി​ര്‍​മാ​ണം പൂ​രോ​ഗ​തി​യി​ലാ​ണ്. ഓ​രോ കു​ടും​ബ​ത്തി​നും അ​ഞ്ച് സെ​ന്‍റ് സ്ഥ​ല​വും 860 ച​തു​ര​ശ്ര അ​ടി വി​സ്തീ​ര്‍​ണ​മു​ള്ള വീ​ടു​മാ​ണ് ന​ല്‍​കു​ന്ന​തെ​ന്ന് കേ​ര​ള മ​ഹ​ല്ല് കോ​ണ്‍​ഫെ​ഡ​റേ​ഷ​ന്‍ ചീ​ഫ് കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ടി.​എ. മു​ജീ​ബ് റ​ഹ്മാ​ന്‍ അ​റി​യി​ച്ചു.

 

Tags : Nattuvishesham DistrictNews DeepikaNews Mahallu Koottayma

Recent News

Corehub Up