x
ad
Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ച്ചി മെ​ട്രോ​യി​ൽനി​ന്ന് ബെ​ഹ്റ പ​ടി​യി​റ​ങ്ങി

വെബ് ഡെസ്ക്
Published: August 31, 2026 02:08 AM IST | Updated: August 31, 2026 02:08 AM IST

കൊ​ച്ചി മെ​ട്രോ ആ​സ്ഥാ​ന​ത്ത് ലോ​ക്നാ​ഥ് ബെ​ഹ്റ ഇ​ന്ന​ലെ ന​ട​ത്തി​യ വി​ട​വാ​ങ്ങ​ൽ പ്ര​സം​ഗം.

കൊ​ച്ചി: സേവന കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​തോ​ടെ അ​ഞ്ചു വ​ർ​ഷ​ക്കാ​ല​ത്തെ നേ​ട്ട​ങ്ങ​ൾ എ​ണ്ണി​പ്പ​റ​ഞ്ഞ് കൊ​ച്ചി മെ​ട്രോ റെ​യി​ൽ ലി​മി​റ്റ​ഡ് (കെ​എം​ആ​ർ​എ​ൽ) എം​ഡി ലോ​ക്നാ​ഥ് ബെ​ഹ്റ പ​ടി​യി​റ​ങ്ങി. ഇ​ന്ന​ലെ കൊ​ച്ചി മെ​ട്രോ ആ​സ്ഥാ​ന​ത്ത് ത​ന്‍റെ വി​ട​വാ​ങ്ങ​ൽ പ്ര​സം​ഗ​ത്തി​ന് ശേ​ഷം സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ന​ന്ദി പ​റ​ഞ്ഞാ​ണ് അ​ദ്ദേ​ഹം യാ​ത്ര​യാ​യ​ത്.

കൊ​ച്ചി മെ​ട്രോ​യി​ലെ പ്ര​തി​ദി​ന യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം 1.25 ല​ക്ഷ​മാ​യി ഉ​യ​ർ​ത്താ​നാ​യ​ത് അ​ഭി​മാ​ന നേ​ട്ട​മാ​യി അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. പ​ദ​വി ഏ​റ്റെ​ടു​ക്കു​മ്പോ​ൾ പ്ര​തി​ദി​ന യാ​ത്ര​ക്കാ​ർ 15,000 മാ​ത്ര​മാ​യി​രു​ന്നു. മൈ ​മെ​ട്രോ ആ​ശ​യ​ത്തി​ലൂ​ടെ കൊ​ച്ചി മെ​ട്രോ​യെ ജ​ന​കീ​യ​മാ​ക്കാ​നാ​യി.

വാ​ട്സാ​പ്പ് ടി​ക്ക​റ്റിം​ഗ്, ഒ​എ​ൻ​ഡി​സി സം​യോ​ജ​നം എ​ന്നി​വ​യി​ലൂ​ടെ ടി​ക്ക​റ്റ് എ​ടു​ക്കു​ന്ന​ത് കൂ​ടു​ത​ൽ ല​ളി​ത​മാ​ക്കി. വി​ദ്യാ​ർ​ഥി​ക​ൾ, സ്ഥി​രം യാ​ത്ര​ക്കാ​ർ എ​ന്നി​വ​ർ​ക്ക് ഇ​ള​വു​ക​ൾ ന​ട​പ്പാ​ക്കി. ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും മി​ക​ച്ച സു​സ്ഥി​ര ന​ഗ​ര ഗ​താ​ഗ​ത സം​വി​ധാ​ന​ത്തി​നു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ പു​ര​സ്കാ​രം കൊ​ച്ചി മെ​ട്രോ​യ്ക്ക് ല​ഭി​ച്ചു.

രാ​ജ്യ​ത്തും അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ലും ശ്ര​ദ്ധ നേ​ടി​യ കൊ​ച്ചി വാ​ട്ട​ർ മെ​ട്രോ പ​ദ്ധ​തി വി​ജ​യ​ക​ര​മാ​യി ന​ട​പ്പാ​ക്കി.

നാ​ലു വ​ർ​ഷ​മാ​യി മെ​ട്രോ പ്ര​വ​ർ​ത്ത​നം ലാ​ഭ​ത്തി​ലാ​ണ്. ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷം മാ​ത്രം 53 കോ​ടി രൂ​പ​യു​ടെ പ്ര​വ​ർ​ത്ത​ന ലാ​ഭം നേ​ടാ​ൻ കെ​എം​ആ​ർ​എ​ലി​നാ​യി. ടി​ക്ക​റ്റ് ഇ​ത​ര വ​രു​മാ​നം വ​ർ​ധി​പ്പി​ച്ച് ആ​കെ വ​രു​മാ​ന​ത്തി​ന്‍റെ 51 ശ​ത​മാ​ന​വും പ​ര​സ്യ​ങ്ങ​ൾ, ഓ​ക്ഷ​ൻ എ​ന്നി​വ​യി​ലൂ​ടെ നേ​ടിയെടുത്തു.

കൊ​ച്ചി മെ​ട്രോ ര​ണ്ടാം ഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്ന​തി​നൊ​പ്പം നെ​ടു​മ്പാ​ശേ​രി എ​യ​ർ​പോ​ർ​ട്ട് വ​ഴി ക​ട​ന്നു​പോ​കു​ന്ന​തി​നു​ള്ള മൂ​ന്നാം ഘ​ട്ട​ത്തി​നാ​യു​ള്ള ഡി​പി​ആ​റും സ​ർ​ക്കാ​രി​ന് കൈ​മാ​റി. ഇ​ൻ​ഫോ​പാ​ർ​ക്ക് വ​രെ​യു​ള്ള ര​ണ്ടാം ഘ​ട്ടം ഒ​രു വ​ർ​ഷ​ത്തി​ന​കം പൂ​ർ​ത്തി​യാ​കും. തി​രു​വ​ന​ന്ത​പു​രം മെ​ട്രോ പ​ദ്ധ​തി​യു​ടെ ഡി​പി​ആ​റും സ​ർ​ക്കാ​രി​ന് സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

തൃ​ക്കാ​ക്ക​ര അ​സി​സ്റ്റ​ന്‍റ് പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ആ​യാ​ണ് കൊ​ച്ചി​യി​ൽ ആ​ദ്യം സേ​വ​നം ആ​രം​ഭി​ച്ച​ത്. പി​ന്നീ​ട് കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റായി നാ​ലു വ​ർ​ഷം സേ​വ​ന​മ​നു​ഷ്ഠി​ച്ചു.

കൊ​ച്ചി ത​ന്‍റെ ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നും കൊ​ച്ചി​യും കൊ​ച്ചി​ക്കാ​രും എ​ന്നും ഹൃ​ദ​യ​ത്തി​ൽ ഉ​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags : NattuVishesham DistrictNews

Recent News

Corehub Up