x
ad
Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

"ഓ​ണനി​ലാ​വ് ’​എ​സ്പി​സി ത്രി​ദി​ന ക്യാ​ന്പ്

വെബ് ഡെസ്ക്
Published: August 31, 2026 02:18 AM IST | Updated: August 31, 2026 02:18 AM IST

മു​ണ്ടേ​രി ഗ​വ​ണ്‍​മെ​ന്‍റ് ഹൈ​സ്കൂ​ളി​ൽ സ്റ്റു​ഡ​ന്‍റ് പൊ​ലി​സ് കേ​ഡ​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘി​പ്പി​ച്ച ത്രി​ദി​ന ഓ​ണം ക്യാ​ന്പ്.

എ​ട​ക്ക​ര: മു​ണ്ടേ​രി ഗ​വ​ണ്‍​മെ​ന്‍റ് ഹൈ​സ്കൂ​ളി​ൽ സ്റ്റു​ഡ​ന്‍റ് പൊ​ലി​സ് കേ​ഡ​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മൂ​ന്ന് ദി​വ​സ​ത്തെ ഓ​ണം ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു. "ഓ​ണ നി​ലാ​വ്’ എ​ന്ന് പേ​രി​ട്ട ക്യാ​ന്പ് പോ​ത്തു​ക​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​എ. ജോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പോ​ത്തു​ക​ൽ എ​സ്ഐ പി. ​ജ​യ​കൃ​ഷ്ണ​ൻ പ​താ​ക ഉ​യ​ർ​ത്തി. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​സ​റ​ഫു​ന്നീ​സ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ കെ. ​അ​ബ്ദു​ൾ അ​സീ​സ്, ഗാ​ർ​ഡി​യ​ൻ എ​സ്പി​സി പ്ര​സി​ഡ​ന്‍റ് മോ​ഹ​ന​ൻ, സെ​ക്ര​ട്ട​റി മു​ബ​ഷി​റ, ക​മ്യൂ​ണി​റ്റി പൊ​ലി​സ് ഓ​ഫീ​സ​ർ ശാ​ന്തി​കൃ​ഷ്ണ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

എം​എ​ൽ​എ​സ്പി അ​നു​പ​മ, ജി​ഇ​ഒ ഷാ​ജു, സ്പെ​ഷ​ൽ എ​ഡ്യൂ​ക്കേ​റ്റ​ർ ഷീ​ജ, കു​ടും​ബ​ശ്രീ ക​മ്യൂ​ണി​റ്റി കോ ​ഓ​ർ​ഡി​നേ​റ്റ​ർ റ​സി​യ, സ്പെ​ഷ​ൽ ബ്രാ​ഞ്ച് എ​എ​സ്ഐ രാ​ജേ​ഷ് തു​ട​ങ്ങി​യ​വ​ർ കു​ട്ടി​ക​ളു​മാ​യി സം​വ​ദി​ച്ചു. സോ​ഷ്യ​ൽ പൊ​ലി​സ് മ​ല​പ്പു​റം എ​ഡി​എ​ൻ​ഒ അ​നി​ൽ​കു​മാ​ർ, ജി​ഷ്ണു എ​ന്നി​വ​ർ ക്യാ​ന്പ് സ​ന്ദ​ർ​ശി​ച്ചു.

എ​റോ​ബി​ക്സ് പ്രാ​ക്‌ടീ​ഷ​ണ​ർ സ്മൃ​തി കു​ട്ടി​ക​ൾ​ക്കാ​യി സൂം​ബ പ​രി​ശീ​ല​നം ന​ൽ​കി. വ​ണ്‍ സ്കൂ​ൾ വ​ണ്‍ ക​മ്യൂ​ണി​റ്റി പ്രോ​ജ​ക‌്ടി​ന്‍റെ ഭാ​ഗ​മാ​യി സ്കൂ​ൾ ഏ​റ്റെ​ടു​ത്തു ന​ട​ത്തു​ന്ന ഫ്ര​ണ്ട്സ് അ​റ്റ് ഹോം ​പ​ദ്ധ​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗൃ​ഹാ​ധി​ഷ്ഠി​ത വി​ദ്യാ​ഭ്യാ​സം ന​ട​ത്തു​ന്ന സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​യ അ​പ്പ​ൻ​കാ​പ്പ് ഉ​ന്ന​തി​യി​ലെ ശ്രീ​രാ​ജ്, രോ​ഹി​ണി, വി​ശ്വ​ജി​ത്ത്, മു​ണ്ടേ​രി ക​ഷാ​യ​പ്പ​ടി​യി​ലെ മു​ഹ​മ്മ​ദ് ത​ൻ​സീ​ഹ് തു​ട​ങ്ങി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഓ​ണ​ക്കോ​ടി​യും മ​ധു​ര പ​ല​ഹാ​ര​ങ്ങ​ളും സ​മ്മാ​നി​ച്ചു.

ക്യാ​ന്പി​ന്‍റെ ഭാ​ഗ​മാ​യി ക​രു​ളാ​യി നെ​ടു​ങ്ക​യം, പ​ടു​ക്ക ഫോ​റ​സ്റ്റ് നേ​ച്ച​ർ ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു. അ​ധ്യാ​പ​ക​രാ​യ സാ​ദി​ഖ്, രാ​ഗേ​ഷ്, വി​പി​ൻ, റീ​ന, ഗ്രീ​ഷ്മ, ഫെ​ബി​ൻ​ഷ, സീ​നി​യ​ർ സി​വി​ൽ പൊ​ലി​സ് ഓ​ഫി​സ​ർ കെ. ​അ​ബ്ദു​ൾ നാ​സ​ർ തു​ട​ങ്ങി​യ​വ​ർ ക്യാ​ന്പി​ന് നേ​തൃ​ത്വം ന​ൽ​കി.

Tags : Nattuvishesham DistrictNews DeepikaNews Camp

Recent News

Corehub Up