Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Camp

Ernakulam

ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

മൂ​വാ​റ്റു​പു​ഴ : വാ​ഴ​ക്കു​ളം വി​ശ്വ​ജ്യോ​തി എ​ന്‍​ജി​നീ​യ​റിം​ഗ് കോ​ള​ജി​ലെ നാ​ഷ​ണ​ല്‍ സ​ര്‍​വീ​സ് സ്‌​കീം 197, 307 യൂ​ണി​റ്റു​ക​ളു​ടെ​യും തൊ​ടു​പു​ഴ ല​യ​ണ്‍​സ് ക്ല​ബ്ബി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ തൊ​ടു​പു​ഴ ഐ​എം​എ ബ്ല​ഡ് ബാ​ങ്കി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ഐ​എം​എ മു​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ. ​സു​ദ​ര്‍​ശ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ന​വീ​ന്‍ ജേ​ക്ക​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കോ​ള​ജ് മാ​നേ​ജ​ര്‍ മോ​ണ്‍. ഡോ. ​പ​യ​സ് മ​ലേ​ക്ക​ണ്ട​ത്തി​ല്‍, ഡ​യ​റ​ക്ട​ര്‍ ഫാ. ​ഡോ. പോ​ള്‍ പാ​റ​ത്താ​ഴം, എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ പ്ര​ഫ. അ​പ്പു ജോ​ണ്‍, ല​യ​ണ്‍​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് സു​നി​ല്‍ അ​ഗ​സ്റ്റി​ന്‍, സെ​ക്ര​ട്ട​റി ഡോ. ​ജി​യോ പ​യ​സ്, ട്ര​ഷ​റ​ര്‍ ജൂ​ബി ഐ​സ​ക്, പ്ര​ഫ. കെ.​എം. തോ​മ​സ്, എം.​എ​സ്. നാ​രാ​യ​ണ​ന്‍, പീ​റ്റ​ര്‍ തോ​മ​സ്, പു​ന്നൂ​സ് ജേ​ക്ക​ബ്, സ്റ്റീ​ഫ​ന്‍, പി.​ജെ. ജോ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. വി​ദ്യാ​ര്‍​ഥി​ക​ളും കോ​ള​ജ് ജീ​വ​ന​ക്കാ​രും ര​ക്ത​ദാ​ന​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​യി. ക്യാ​മ്പി​ലൂ​ടെ അ​റു​പ​തോ​ളം യൂ​ണി​റ്റ് ര​ക്തം ശേ​ഖ​രി​ച്ചു.

NRI

ര​ക്ത​ദാ​ന ക്യാ​മ്പ് സംഘടിപ്പിച്ച് കേ​ളി

റി​യാ​ദ്: ഹ​ജ്ജി​ന് മു​ന്നോ​ടി​യാ​യി കേ​ളി സം​ഘ​ടി​പ്പി​ച്ച മെ​ഗാ ര​ക്ത​ദാ​ന ക്യാ​മ്പ് "ജീ​വ​സ്പ​ന്ദ​നം 2026' ശ്ര​ദ്ധേ​യ​മാ​യി. സൗ​ദി അ​റേ​ബ്യ​യി​ലെ ര​ക്ത​ദാ​ന രം​ഗ​ത്ത് മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​മാ​യി മാ​റി​യ ക്യാ​മ്പ് ജ​ന​പ​ങ്കാ​ളി​ത്തം​കൊ​ണ്ട് രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ഏ​ക​ദി​ന ര​ക്ത​ദാ​ന ക്യാ​മ്പു​ക​ളി​ലൊ​ന്നാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

കേ​ളി സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കേ​ളി​യും സൗ​ദി ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലു​ള്ള റി​യാ​ദ് ബ്ല​ഡ് ബാ​ങ്കും സം​യു​ക്ത​മാ​യി മാ​ർ​ക്ക് ആ​ൻ​ഡ് സേ​വ് ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ബ​ദി​യാ​യി​ലെ ഫ്ല​മിം​ഗോ മാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ക്യാ​മ്പ് രാ​വി​ലെ എ​ട്ടിന് ആ​രം​ഭി​ച്ച് വൈ​കുന്നേരം അ​ഞ്ച് വ​രെ നീ​ണ്ടു​നി​ന്നു.

ഹ​ജ്ജി​നെ​ത്തു​ടർന്ന് തീ​ർ​ഥാ​ട​ക​രെ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ സ​ഹാ​യി​ക്കു​ന്ന​തി​നാ​യു​ള്ള മു​ൻ​ക​രു​ത​ൽ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച​ത്.

ഇ​ന്ത്യ​ക്കാ​ർ​ക്ക് പു​റ​മെ സൗ​ദി അ​റേ​ബ്യ, യെ​മ​ൻ, പാ​ക്കി​സ്ഥാ​ൻ, ബം​ഗ്ലാ​ദേ​ശ്, ഈ​ജി​പ്ത്, സി​റി​യ, പ​ല​സ്തീ​ൻ, ജോ​ർ​ദാ​ൻ, ഫി​ലി​പ്പീ​ൻ​സ്, സു​ഡാ​ൻ, നേ​പ്പാ​ൾ, ശ്രീ​ല​ങ്ക തു​ട​ങ്ങി വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രും ര​ക്ത​ദാ​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. മു​ൻ​വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് സ്ത്രീ​ക​ളു​ടെ പ​ങ്കാ​ളി​ത്തം വ​ർ​ധി​ച്ച​തും ശ്ര​ദ്ധേ​യ​മാ​യി.

ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ നി​ന്നു​ള്ള 45 മെ​ഡി​ക്ക​ൽ സ്റ്റാ​ഫു​ക​ൾ​ക്കൊ​പ്പം കേ​ളി കു​ടും​ബ​വേ​ദി​യി​ലെ മെ​ഡി​ക്ക​ൽ പ്ര​വ​ർ​ത്ത​ക​രും ക്യാ​മ്പി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചു.

ര​ജി​സ്ട്രേ​ഷ​ൻ വി​ഭാ​ഗ​ത്തി​ൽ കേ​ളി കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം നൗ​ഫ​ൽ ഉ​ള്ളാ​ട്ട് ചാ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 20 അം​ഗ​ങ്ങ​ളും വോ​ള​ണ്ടി​യ​ർ ക്യാ​പ്റ്റ​ൻ റ​ഫീ​ക് ചാ​ലി​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 98 വ​ള​ണ്ടി​യ​ർ​മാ​രും പ്ര​വ​ർ​ത്തി​ച്ചു.

കേ​ളി ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ളാ​യ സു​രേ​ന്ദ്ര​ൻ കൂ​ട്ടാ​യ്, പ്ര​ഭാ​ക​ര​ൻ ക​ണ്ടോ​ന്താ​ർ, ഷ​മീ​ർ കു​ന്നു​മ്മ​ൽ, സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ ലി​പി​ൻ പ​ശു​പ​തി, ക​ൺ​വീ​ന​ർ ബി​ജി തോ​മ​സ്, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ കെ.​കെ. ഷാ​ജി, റ​ഫീ​ഖ് പാ​ല​ത്ത് ഒ​ല​യ്യ ഏ​രി​യ പ്ര​സി​ഡ​ന്‍റ് റി​യാ​സ് പ​ള്ളാ​ട്ട്, അ​ൽ​ഖ​ർ​ജ് ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം മ​ണി​ക​ണ്ഠ കു​മാ​ർ എ​ന്നി​വ​ർ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി.

1000-ല​ധി​കം പേ​ർ ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു​വെ​ങ്കി​ലും 768 പേ​രി​ൽ നി​ന്ന് ര​ക്തം ശേ​ഖ​രി​ച്ചു. ഇ​ന്ത്യ​ൻ എം​ബ​സി റി​യാ​ദ് ക​മ്മ്യൂ​ണി​റ്റി വെ​ൽ​ഫെ​യ​ർ കൗ​ൺ​സി​ല​ർ സ​ബി​ർ യൂം​ഖൈ​ബാം ക്യാ​മ്പ് സ​ന്ദ​ർ​ശി​ച്ചു. സ​മാ​പ​ന​ച്ച​ട​ങ്ങി​ൽ കേ​ളി പ്ര​സി​ഡ​ന്‍റ് ഗ​ഫൂ​ർ ആ​ന​മ​ങ്ങാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

റി​യാ​ദ് ബ്ല​ഡ് ബാ​ങ്ക് കേ​ളി​ക്ക് ന​ൽ​കി​യ മെ​മ​ന്‍റോ​യും സ​ർ​ട്ടി​ഫി​ക്ക​റ്റും മു​ൻ ഡ​യ​റ​ക്ട​ർ ഖാ​ലി​ദി​ൽ നി​ന്ന് കേ​ളി പ്ര​സി​ഡ​ന്‍റും സെ​ക്ര​ട്ട​റി​യും ചേ​ർ​ന്ന് ഏ​റ്റു​വാ​ങ്ങി. കേ​ളി ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി കെ.​പി.​എം സാ​ദി​ഖ് ക്യാ​മ്പിന്‍റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് സം​സാ​രി​ച്ചു.

ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ളാ​യ ജോ​സ​ഫ് ഷാ​ജി, സീ​ബാ കൂ​വോ​ട്, ഫി​റോ​സ് ത​യ്യി​ൽ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ ലി​പി​ൻ പ​ശു​പ​തി സ്വാ​ഗ​ത​വും ക​ൺ​വീ​ന​ർ ബി​ജി തോ​മ​സ് ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.

NRI

ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച് ഫോ​ക്ക​സ് ദ​മാം

ദ​മാം: കിം​ഗ് ഫ​ഹ​ദ് ഹോ​സ്പി​റ്റ​ലു​മാ​യി സ​ഹ​ക​രി​ച്ച് ഫോ​ക്ക​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സൗ​ദി ദ​മാം ഡി​വി​ഷ​ൻ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ഫോ​ക്ക​സി​ന്‍റെ സാ​മൂ​ഹ്യ​ക്ഷേ​മ വി​ഭാ​ഗ​മാ​യ ഫോ​ക്ക​സ് കെ​യ​ർ സം​ഘ​ടി​പ്പി​ച്ച 11-ാം ര​ക്തദാ​ന ക്യാ​മ്പാ​ണ് ദ​മ്മാ​മി​ൽ സ​മാ​പി​ച്ച​ത്.

പൊ​തുസ​മൂ​ഹ​ത്തിന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നാ​യി നൂ​റോ​ളം പേ​ർ ര​ക്ത​ദാ​നം ന​ട​ത്തി​യ ക്യാ​മ്പ് വെ​ള്ളിയാഴ്ച ഉ​ച്ചയ്​ക്ക് ഒന്ന് മു​ത​ൽ വൈ​കു​ന്നേ​രം 4.30 വ​രെ കിം​ഗ് ഫ​ഹ​ദ് ഹോ​സ്പി​റ്റ​ൽ ന​ട​ന്ന ബ്ല​ഡ് ഡൊ​നേ​ഷ​ന്‍ ക്യാ​മ്പി​ൽ നൂ​റോ​ളം പേ​ർ ര​ക്തദാ​നം ചെ​യ്തു.

ഡി​ഫ ര​ക്ഷാ​ധി​കാ​രി മു​ജീ​ബ് ക​ള​ത്തി​ല്‍ (ദമാം മീ​ഡി​യ ഫോ​റം മു​ൻ അ​ധ്യ​ക്ഷ​ൻ) ഉ​ദ്ഘാ​ട​നം നി​ർവ​ഹി​ച്ചു കൊ​ണ്ട് ര​ക്തദാ​ന​ത്തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് സം​സാ​രി​ച്ചു.

ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ മ​നു​ഷ്യ​ര​ക്തം ആ​വ​ശ്യ​മാ​ണ്. ഒ​ര​ൽ​പം ഭ​യം തോ​ന്നു​മെ​ങ്കി​ലും ര​ക്ത​ദാ​നം എ​ന്ന​ത് വ​ള​രെ സു​ര​ക്ഷി​ത​വും ല​ളി​ത​വു​മാ​ണ്. അ​റി​വി​ല്ലാ​യ്മ​യും തെ​റ്റാ​യ വി​വ​ര​ങ്ങ​ളും കാരണമാണ് ആ​ളു​ക​ൾ ര​ക്ത​ദാ​ന​ത്തി​നാ​യി മു​ന്നോ​ട്ടു വ​രാ​തി​രി​ക്കാൻ കാ​ര​ണമെന്ന് അ​ദ്ദേ​ഹം പറഞ്ഞു.

 

NRI

സ​മീ​ക്ഷ യു​കെ​യു​ടെ നേ​തൃ​ത്വ പ​രി​ശീ​ല​ന ക്യാ​മ്പ് സ​മാ​പി​ച്ചു

ക​വ​ൻ​ട്രി: യു​കെ​യി​ലെ പു​രോ​ഗ​മ​ന ക​ലാ​സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ സ​മീ​ക്ഷ യു​കെ​യു​ടെ ര​ണ്ടാ​മ​ത് നേ​തൃ​ത്വ പ​രി​ശീ​ല​ന ക്യാ​മ്പ് ക​വ​ൻ​ട്രി​യി​ലെ സെ​ന്‍റ് ഓ​സ്ബ​ർ​ഗ് കാ​ത്ത​ലി​ക് ഹാ​ളി​ൽ ന​ട​ന്നു. സം​ഘ​ട​ന​യു​ടെ 15 യൂ​ണി​റ്റു​ക​ളി​ൽ നി​ന്നാ​യി 70 ഓ​ളം പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്ത ക്യാ​മ്പ് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം എം. ​സ്വ​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​സി​ഡ​ന്‍റ് രാ​ജി ഷാ​ജി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സ​മ്മേ​ള​ന​ത്തി​ൽ നാ​ഷ​ണ​ൽ സെ​ക്ര​ട്ട​റി ജി​ജു സൈ​മ​ൺ സ്വാ​ഗ​ത​വും ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഉ​ണ്ണി​കൃ​ഷ്ണ​ൻ ബാ​ല​ൻ ര​ക്ത​സാ​ക്ഷി പ്ര​മേ​യ​വും അ​വ​ത​രി​പ്പി​ച്ചു.

ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ച്ച എം. ​സ്വ​രാ​ജ് പ്ര​വാ​സ ലോ​ക​ത്തെ പു​രോ​ഗ​മ​ന ക​ലാ സാം​സ്‌​കാ​രി​ക സം​ഘ​ട​ന​ക​ൾ ഇ​ട​തു​പ​ക്ഷ മൂ​ല്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ക്ക​ണ​മെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ജേ​ക്ക​ബ് ജോ​ർ​ജ് "കേ​ര​ള രാ​ഷ്ട്രീ​യം ഇ​ന്ന​ലെ​യും ഇ​ന്നും' എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തി. രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ൻ ഡോ. ​പ്രേം​കു​മാ​ർ "പ്രോ​പ​ഗ​ണ്ട കാ​ല​ത്ത് ആ​ഗോ​ള മ​ല​യാ​ളി​ക​ൾ എ​ന്ന പ്ര​തീ​ക്ഷ' എ​ന്ന വി​ഷ​യ​ത്തി​ൽ സം​സാ​രി​ച്ചു.

ന​വ​മാ​ധ്യ​മ​ങ്ങ​ളെ സ​മീ​ക്ഷ എ​ങ്ങ​നെ ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. ഡോ. ​വി.​പി.​പി. മു​സ്ത​ഫ പു​തി​യ വ​നി​താ സം​വ​ര​ണ ബി​ല്ലി​നെ​ക്കു​റി​ച്ചും സം​ഘ​ട​ന​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് ന​ൽ​കേ​ണ്ട പ്രാ​തി​നി​ധ്യ​ത്തെ​ക്കു​റി​ച്ചും സം​സാ​രി​ച്ചു.

നാ​ഷ്ണ​ൽ ക​മ്മി​റ്റി​യി​ൽ വ​ന്ന ഒ​ഴി​വു​ക​ൾ നി​ക​ത്തി​കൊ​ണ്ട് നി​ല​വി​ലു​ള്ള 11 നാ​ഷ്ണ​ൽ ക​മ്മിറ്റി അം​ഗ​ങ്ങ​ൾ​ക്ക് പു​റ​മെ വി​നോ​ദ് പ​ണി​ക്ക​ർ, മോ​ൻ​സി തൈ​ക്കൂ​ട​ൻ, ജി. ​ശ്രീ​ജി​ത്ത്, ധ​നേ​ഷ് അ​മ്പ​ല​വ​യ​ൽ, ജ​യ​ൻ മ​ല​യി​ൽ, ഷാ​ജു സി. ​ബേ​ബി, വി​ഷ്ണു​ദാ​സ്, യാ​സ​ർ സി​ദ്ദീ​ഖ്, ജോ​ർ​ജ് ജോ​സ​ഫ്, പ്രി​ൻ​സ് എം. ​ജോ​ർ​ജ് എ​ന്നി​വ​രെ നാ​ഷ്ണ​ൽ ക​മ്മി​റ്റി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി.

 

Movies

സി​നി​മ​യെ​ക്കു​റി​ച്ച് കൂ​ടു​ത​ല​റി​യ​ണോ? സി​നി​മ വ​ണ്ടി​യി​ലേ​യ്ക്ക് ക​യ​റി​ക്കോ! യാ​ത്ര ചെ​യ്തൊ​രു സി​നി​മാ ക്യാ​മ്പ്  

സി​നി​മ​യി​ലെ അ​ഭി​ന​യ​വും സാ​ങ്കേ​തി​ക വ​ശ​ങ്ങ​ളും ഒ​രു യാ​ത്ര​യി​ലൂ​ടെ പ​ഠി​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കി സം​വി​ധാ​യ​ക​ൻ പ്ര​ശാ​ന്ത് മു​ര​ളി​യു​ടെ സി​നി​മ വ​ണ്ടി (Cinema Vandi) കു​ട്ടി​ക്കാ​ന​ത്തേ​ക്ക് പു​റ​പ്പെ​ടു​ന്നു.

തി​യ​റി ക്ലാ​സു​ക​ളി​ൽ ഒ​തു​ങ്ങാ​തെ ഒ​രു യ​ഥാ​ർ​ത്ഥ സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ അ​നു​ഭ​വ​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​കാ​ൻ ക​ഴി​യു​ന്ന ഈ ​പ​രീ​ക്ഷ​ണാ​ത്മ​ക ആ​ക്ടിം​ഗ് ക്യാ​മ്പ് ഏ​പ്രി​ൽ 24 മു​ത​ൽ 27 വ​രെ​യാ​ണ് ന​ട​ക്കു​ന്ന​ത്.

UNACTING Cinema Vandi എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ഈ ​ട്രാ​വ​ൽ ക്യാ​മ്പ് കൊ​ച്ചി​യി​ൽ നി​ന്നും ആ​രം​ഭി​ച്ച് പീ​രു​മേ​ട്, കു​ട്ടി​ക്കാ​നം തു​ട​ങ്ങി​യ മ​നോ​ഹ​ര​മാ​യ ലൊ​ക്കേ​ഷ​നു​ക​ളി​ലൂ​ടെ​യാ​ണ് സ​ഞ്ച​രി​ക്കു​ന്ന​ത്.

ക്യാ​മ്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് അ​ഭി​ന​യ​ത്തി​ന്‍റെ നൂ​ത​ന രീ​തി​ക​ൾ പ​ഠി​ക്കാ​നാ​വു​മെ​ന്ന് മാ​ത്ര​മ​ല്ല, അ​വ​ർ​ക്കാ​യി ത​യ്യാ​റാ​ക്കി​യ ഒ​രു റോ​ഡ് മൂ​വി ഷോ​ർ​ട്ട് ഫി​ലി​മി​ൽ നേ​രി​ട്ട് അ​ഭി​ന​യി​ക്കാ​നു​ള്ള അ​വ​സ​ര​വും ഇ​തി​ലൂ​ടെ ല​ഭി​ക്കും. ഇ​തി​നു പു​റ​മെ ഓ​രോ ആ​ക്ടിം​ഗി​ന്‍റെ​യും വി​ഷ്വ​ൽ അ​നാ​ലി​സി​സും ഈ ​ക്യാ​മ്പി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു​ക്കു​ന്നു​ണ്ട്.

അ​വാ​ർ​ഡ് ജേ​താ​വാ​യ സം​വി​ധാ​യ​ക​ൻ പ്ര​ശാ​ന്ത് മു​ര​ളി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള A.C.T Methods എ​ന്ന ബ്രാ​ൻ​ഡി​ന്‍റെ കീ​ഴി​ലാ​ണ് ഈ ​വ്യ​ത്യ​സ്ത​മാ​യ സി​നി​മാ സം​രം​ഭം ഒ​രു​ങ്ങു​ന്ന​ത്.

വെ​റു​മൊ​രു വ​ർ​ക്ക്ഷോ​പ്പ് എ​ന്ന​തി​ലു​പ​രി സി​നി​മ​യോ​ടു​ള്ള താ​ൽ​പ്പ​ര്യ​മു​ള്ള​വ​ർ​ക്ക് പ​ര​സ്പ​രം സം​വ​ദി​ക്കാ​നും ഒ​രു പ്രൊ​ഫ​ഷ​ണ​ൽ സെ​റ്റി​ന്റെ ഗൗ​ര​വം മ​ന​സി​ലാ​ക്കാ​നും ഈ ​നാ​ലു ദി​വ​സ​ത്തെ യാ​ത്ര സ​ഹാ​യി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക്-98478 82355.

National

ക്യാമ്പിൽ അബദ്ധത്തിൽ വെടിപൊട്ടി;മൂന്ന് സൈനികർക്കു പരിക്ക്


ശ്രീ​​​ന​​​ഗ​​​ർ: ജ​​​മ്മു​​​ക​​​ഷ്മീ​​​രി​​​ൽ സൈ​​​നി​​​ക ക്യാ​​​മ്പി​​​ൽ അ​​​ബ​​​ദ്ധ​​​ത്തി​​​ൽ വെ​​​ടി​​​പൊ​​​ട്ടി മൂ​​​ന്ന് സൈ​​​നി​​​ക​​​ർ​​​ക്ക് പ​​​രി​​​ക്ക്. വ​​​ട​​​ക്ക​​​ൻ ക​​​ഷ്മീ​​​രി​​​ലെ കു​​​പ്വാ​​​ര ജി​​​ല്ല​​​യി​​​ലെ ഒ​​​രു സൈ​​​നി​​​ക ക്യാ​​​മ്പി​​​ൽ ശ​​​നി​​​യാ​​​ഴ്ച രാ​​​ത്രി​​​യാ​​​ണ് സം​​​ഭ​​​വം.
തോ​​​ക്ക് വൃ​​​ത്തി​​​യാ​​​ക്കു​​​ന്ന​​​തി​​​നി​​​ടെ ഒ​​​രു സൈ​​​നി​​​ക​​​ന്‍റെ കൈ​​​യ്യി​​​ലി​​​രു​​​ന്ന തോ​​​ക്കി​​​ൽ നി​​​ന്ന് അ​​​ബ​​​ദ്ധ​​​ത്തി​​​ൽ വെ​​​ടി​​​പൊ​​​ട്ടു​​​ക​​​യാ​​​യി​​​രു​​​ന്നു. പ​​​രി​​​ക്കേ​​​റ്റ​​​വ​​​രെ ഉ​​​ട​​​ൻ സ​​​മീ​​​പ​​​ത്തു​​​ള്ള സൈ​​​നി​​​ക ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. ഇ​​​വ​​​രു​​​ടെ ആ​​​രോ​​​ഗ്യ​​​നി​​​ല തൃ​​​പ്തി​​​ക​​​ര​​​മാ​​​ണെ​​​ന്ന് സൈ​​​ന്യം അ​​​റി​​​യി​​​ച്ചു.

Sports

കു​ട്ടി​ക​ള്‍​ക്കാ​യി ബാ​ഴ്‌​സലോണ അ​ക്കാ​ദ​മി ക്യാ​മ്പ്

കൊ​​​ച്ചി: ഫു​​​ട്‌​​​ബോ​​​ള്‍ ഇ​​​തി​​​ഹാ​​​സം ല​​​യ​​​ണ​​​ല്‍ മെ​​​സി​​​യെ​​​യും ഭാ​​​വി​​​യു​​​ടെ താ​​​രം ല​​​മി​​​ന്‍ യ​​​മാ​​​ലി​​​നെ​​​യു​​​മൊ​​​ക്കെ വാ​​​ര്‍​ത്തെ​​​ടു​​​ത്ത ബാ​​​ഴ്‌​​​സ​​​ലോ​​​ണ​​​യു​​​ടെ ഫു​​​ട്‌​​​ബോ​​​ള്‍ അ​​​ക്കാ​​​ദ​​​മി കൊ​​​ച്ചി​​​യി​​​ല്‍ കു​​​ട്ടി​​​ക​​​ള്‍​ക്കാ​​​യി ക്യാ​​​മ്പ് ഒ​​​രു​​​ക്കു​​​ന്നു.

എ​​​റ​​​ണാ​​​കു​​​ളം മ​​​ഹാ​​​രാ​​​ജാ​​​സ് ഗ്രൗ​​​ണ്ടി​​​ല്‍ മേ​​​യ് ഏ​​​ഴ് മു​​​ത​​​ല്‍ ഒ​​​ന്പ​​​ത് വ​​​രെ​​​യാ​​​ണ് ക്യാ​​​മ്പ്. മി​​​ക​​​വ് കാ​​​ട്ടു​​​ന്ന താ​​​ര​​​ങ്ങ​​​ള്‍​ക്ക് സ്‌​​​പെ​​​യ്‌നി​​​ലെ ബാ​​​ഴ്‌​​​സ ഫു​​​ട്‌​​​ബോ​​​ള്‍ അ​​​ക്കാ​​​ദ​​​മി​​​യാ​​​യ ലാ ​​​മാ​​​സി​​​യ​​​യി​​​ല്‍ പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​ന് അ​​​വ​​​സ​​​രം ല​​​ഭി​​​ക്കു​​​മെ​​​ന്ന് അ​ധി​കൃ​ത​ർ വാ​​ർ​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പ​​​റ​​​ഞ്ഞു.

അ​​​ഞ്ച് മു​​​ത​​​ല്‍ 18 വ​​​യ​​​സു വ​​​രെ​​​യു​​​ള്ളവർക്കു ക്യാ​​​മ്പി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കാം. www.india.bar caacdemy.com എ​​​ന്ന ലി​​​ങ്കി​​​ല്‍ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യ​​​ണം.

District News

മെ​ഗാ പാ​സ്പോ​ർ​ട്ട് ക്യാ​ന്പ്

മ​ഞ്ചേ​രി: വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പാ​സ്പോ​ർ​ട്ട് സേ​വ​ന​ങ്ങ​ൾ വേ​ഗ​ത്തി​ൽ ല​ഭ്യ​മാ​ക്കാ​ൻ മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ൽ മെ​ഗാ പാ​സ്പോ​ർ​ട്ട് ക്യാ​ന്പ്.
അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ൽ, രേ​ഖാ പ​രി​ശോ​ധ​ന, ബ​യോ​മെ​ട്രി​ക് ന​ട​പ​ടി​ക​ൾ എ​ന്നി​വ പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യ​മാ​ണ് ഒ​രു​ക്കി​യ​ത്.

പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ന് പു​റ​മേ ഗ​വ​ണ്‍​മെ​ന്‍റ് കമേ​ഴ്സ്യ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്, ടെ​ക്നി​ക്ക​ൽ ഹൈ​സ്കൂ​ൾ, ഗ​വ​ണ്‍​മെ​ന്‍റ് വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, ഗ​വ​ണ്‍​മെ​ന്‍റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഫാ​ഷ​ൻ ഡി​സൈ​നിം​ഗ് എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും പാ​സ്പോ​ർ​ട്ട് അ​പേ​ക്ഷ സം​ബ​ന്ധ​മാ​യ മു​ഴു​വ​ൻ സേ​വ​ന​ങ്ങ​ളും ല​ഭ്യ​മാ​ക്കു​ന്ന​താ​ണ് ക്യാ​ന്പ്.


സ്റ്റു​ഡ​ന്‍റ്സ് യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ മി​ഷാ​ൽ കു​രി​ക്ക​ൾ, ഷാ​മി​ൽ, നാ​ജി​യ റി​ഫ, പി.​ടി. മു​ഹ്സി​ന, പ്രി​ൻ​സി​പ്പ​ൽ എ​സ്.​ആ​ർ. വേ​ണു​ഗോ​പാ​ൽ സീ​നി​യ​ർ സൂ​പ്ര​ണ്ട് എം. ​ഷാ​ഹു​ൽ ഹ​മീ​ദ്, യൂ​ണി​യ​ൻ അം​ഗ​ങ്ങ​ളാ​യ പി. ​മ​ർ​വ, എ.​പി. സി​നാ​ൻ, റീ​ജണ​ൽ പാ​സ്പോ​ർ​ട്ട് ഓ​ഫീ​സ​ർ കെ.​അ​രു​ണ്‍ മോ​ഹ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

District News

ഉ​ദി​നൂ​ർ സ്കൂ​ളി​ൽ പ​രി​സ്ഥി​തി ക്യാ​മ്പ് തു​ട​ങ്ങി

ഉ​ദി​നൂ​ർ: ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ സം​സ്ഥാ​ന ജൈ​വ​വൈ​വി​ധ്യ ബോ​ർ​ഡി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ജൈ​വോ​ത്സ​വം എ​ന്ന പേ​രി​ൽ ര​ണ്ടു ദി​വ​സ​ത്തെ പ​രി​സ്ഥി​തി ക്യാ​മ്പി​ന് തു​ട​ക്ക​മാ​യി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ഡോ. ​സെ​റീ​ന സ​ലാം ഉ​ദ്ഘാ​ട​നം ചെ​യ്തു.

പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ. ​വി​നോ​ദ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗാ​ഡ്ഗി​ലും പ​രി​സ്ഥി​തി​യും എ​ന്ന വി​ഷ​യ​ത്തി​ൽ സം​സ്ഥാ​ന ജൈ​വ​വൈ​വി​ധ്യ ബോ​ർ​ഡ് മെ​മ്പ​ർ സെ​ക്ര​ട്ട​റി ഡോ.​വി. ബാ​ല​കൃ​ഷ്ണ​ൻ ക്ലാ​സെ​ടു​ത്തു.

ജൈ​വ​വൈ​വി​ധ്യ ബോ​ർ​ഡ് ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ വി.​എം. വി​മ​ല, കൃ​ഷി ഓ​ഫീ​സ​ർ അ​ര​വി​ന്ദ​ൻ കൊ​ട്ടാ​ര​ത്തി​ൽ, ഇ.​വി. ജ​യ​കൃ​ഷ്ണ​ൻ, കെ.​പി. മ​നോ​ജ്, പി. ​ഷീ​ബ, പ്രി​ൻ​സി​പ്പ​ൽ പി.​വി. ലീ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ത​ടി​യ​ൻ​കൊ​വ്വ​ൽ വ​യ​ലി​ൽ ന​ട​ന്ന തു​മ്പി നി​രീ​ക്ഷ​ണ​ത്തി​ന് ജൈ​വ​വൈ​വി​ധ്യ ബോ​ർ​ഡ് അം​ഗം കെ.​എ. മു​ഹ​മ്മ​ദ് ഹ​നീ​ഷ് നേ​തൃ​ത്വം ന​ൽ​കി.ഊ​ർ​ജ സം​ര​ക്ഷ​ണം എ​ന്ന വി​ഷ​യ​ത്തി​ൽ കെ​എ​സ്ഇ​ബി എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ കെ. ​സ​ഹ​ജ​ൻ, ക​ണ്ട​ലു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ പി. ​വേ​ണു​ഗോ​പാ​ല​ൻ എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു.

 

 

District News

പെ​രി​ന്ത​ൽ​മ​ണ്ണ സിഎ​ച്ച് സെ​ന്‍റ​റി​ൽ ര​ക്ത​ദാ​ന ക്യാ​ന്പ്

പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ സിഎ​ച്ച് സെ​ന്‍റ​ർ ഗ​വ​ണ്‍​മെ​ന്‍റ് ആ​ശു​പ​ത്രി​യി​ലെ ര​ക്ത​ബാ​ങ്ക് കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ര​ക്ത​ദാ​ന കാ​ന്പ​യി​ൻ ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് പി.​എം. ജ​ബ്ബാ​ർ​ഹാ​ജി നി​ർ​വ​ഹി​ച്ചു.

പെ​രി​ന്ത​ൽ​മ​ണ്ണ സിഎ​ച്ച് സെ​ന്‍റ​റി​ന്‍റെ വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് കാ​ന്പ​യി​ൻ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്. എം​എ​സ്എ​ഫ് നേ​താ​ക്ക​ളാ​യ പി.​ടി. മു​റ​ത്ത്, അ​ൻ​സാ​ർ ഒ​ടു​വി​ൽ, അ​ഫീ​സ്, അ​ജ​മ​ൽ, സ​മീ​ർ, ആ​ദി​ൽ ഇ​ടു​വ​മ്മ​ൽ, റ​ശൂ​ക്, ഹം​ദാ​ൻ, സ​ൽ​മാ​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ദേ​ശീ​യ യു​വ​ജ​നദി​ന​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എ.​പി. സ്മി​ജി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ സു​കു​മാ​ര​ൻ, പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ന​ജ്മ ത​ബ​ഷീ​റ, സി.​എ​ച്ച്. സെ​ന്‍റ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ.​ എ.​കെ. മു​സ്ത​ഫ, ജി​ല്ലാ ആ​ശു​പ​ത്രി മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ. ​ഷീ​നാ​ലാ​ൽ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

District News

ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് സ​ഹാ​യ ഉ​പ​ക​ര​ണ​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​ന് സ്ക്രീ​നിം​ഗ് ക്യാ​ന്പ്

ക​ൽ​പ്പ​റ്റ: ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ്, സാ​മൂ​ഹ്യ​സു​ര​ക്ഷ മി​ഷ​ൻ, എ​ഫ്എ​സി​ടി ക​ന്പ​നി സി​എ​സ്ആ​ർ ഇ​നി​ഷ്യേ​റ്റീ​വ് പ്രോ​ഗ്രാം എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ശാ​രീ​രി​ക പ​രി​മി​തി മ​റി​ക​ട​ക്കു​ന്ന​തി​നാ​യി അ​ലിം​കോ അ​ധി​പ് പ​ദ്ധ​തി മു​ഖേ​ന ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് വി​വി​ധ സ​ഹാ​യ ഉ​പ​ക​ര​ണ​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​ന് സ്ക്രീ​നിം​ഗ് ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കു​ന്നു.

13ന് ​ക​ൽ​പ്പ​റ്റ എ​സ്കെ​എം​ജെ സ്കൂ​ൾ, 14ന് ​പ​ന​മ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ൾ, 16ന് ​സു​ൽ​ത്താ​ൻ ബ​ത്തേ​രി ന​ഗ​ര​സ​ഭ ക​മ്മ്യൂ​ണി​റ്റി ഹാ​ൾ, 17ന് ​മാ​ന​ന്ത​വാ​ടി ഗ​വ. യു​പി സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ രാ​വി​ലെ 9.30 മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്ന് വ​രെ സ്ക്രീ​നിം​ഗ് ക്യാ​ന്പ് ന​ട​ക്കും. ച​ല​ന വൈ​ക​ല്യം, സെ​റി​ബ്ര​ൽ പാ​ൾ​സി, ശ്ര​വ​ണ വൈ​ക​ല്യം എ​ന്നി​വ​യു​ള്ള ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യാ​ണ് അ​സ​സ്മെ​ന്‍റ് ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ച​ല​ന വൈ​ക​ല്യ​മു​ള്ള​വ​ർ​ക്ക് മാ​നു​വ​ൽ ട്രൈ​സൈ​ക്കി​ൾ (അ​ഡ​ൽ​ട്ട്), വീ​ൽ ചെ​യ​ർ (അ​ഡ​ൽ​ട്ട്), എ​ൽ​ബോ ക്ര​ച്ച​സ് (അ​ഡ​ൽ​ട്ട്), ആ​ക്സി​ല​റി ക്ര​ച്ച​സ് (സ്മോ​ൾ/​മീ​ഡി​യം/​ലാ​ർ​ജ്), വാ​ക്കിം​ഗ് സ്റ്റി​ക്ക് (അ​ഡ്ജ​സ്റ്റ​ബി​ൾ), റോ​ളേ​റ്റ​ർ (അ​ഡ​ൽ​റ്റ്) എ​ന്നീ ഉ​പ​ക​ര​ണ​ങ്ങ​ളും സെ​റി​ബ്ര​ൽ പാ​ൾ​സി ബാ​ധി​ച്ച 14 വ​യ​സ് വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് സെ​റി​ബ്ര​ൽ പാ​ൾ​സി ചെ​യ​ർ, വീ​ൽ​ചെ​യ​ർ (ചൈ​ൽ​ഡ്) എ​ന്നീ ഉ​പ​ക​ര​ണ​ങ്ങ​ളും കേ​ൾ​വി വൈ​ക​ല്യം ഉ​ള്ള​വ​ർ​ക്ക് ബി​ടി​ഇ ശ്ര​വ​ണ​സ​ഹാ​യി​യു​മാ​ണ് ന​ൽ​കു​ന്ന​ത്. ഹി​യ​റിം​ഗ് എ​യ്ഡി​നു വേ​ണ്ടി​യു​ള്ള കേ​ൾ​വി പ​രി​ശോ​ധ​ന​യും ക്യാ​ന്പി​ൽ ന​ട​ക്കും.

ശ്ര​വ​ണ​സ​ഹാ​യി ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് നി​ല​വി​ലെ വ​ർ​ഷ​ത്തെ ഒ​റി​ജി​ന​ൽ ഓ​ഡി​യോ​ഗ്രാം റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​മാ​ണ്. ഈ ​റി​പ്പോ​ർ​ട്ട് ഇ​ല്ലാ​ത്ത​വ​ർ​ക്ക് ക്യാ​ന്പി​ൽ റി​പ്പോ​ർ​ട്ട് ത​യ്യാ​റാ​ക്കി ന​ൽ​കും. ക​ഴി​ഞ്ഞ മൂ​ന്ന് വ​ർ​ഷ​മാ​യി അ​ധി​പ് പ​ദ്ധ​തി മു​ഖേ​നെ ഉ​പ​ക​ര​ണ​ങ്ങ​ൾ ല​ഭി​ക്കാ​ത്ത ഗു​ണ​ഭോ​ക്താ​ക്ക​ൾ ഇ​ന്ന് മു​ത​ൽ ഒ​ന്പ​തി​ന​കം 04936-205307 എ​ന്ന ന​ന്പ​റി​ൽ വി​ളി​ച്ച് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം.

ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ 40 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ൽ ഭി​ന്ന​ശേ​ഷി തെ​ളി​യി​ക്കു​ന്ന മെ​ഡി​ക്ക​ൽ ബോ​ർ​ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ, ബി​പി​എ​ൽ റേ​ഷ​ൻ കാ​ർ​ഡ്, യു​ഡി​ഐ​ഡി കാ​ർ​ഡ്, ആ​ധാ​ർ കാ​ർ​ഡ് എ​ന്നി​വ​യു​ടെ അ​സ​ലും പ​ക​ർ​പ്പും പാ​സ്പോ​ർ​ട്ട് സൈ​സ് ഫോ​ട്ടോ​യും കൊ​ണ്ടു​വ​ര​ണം. എ​പി​എ​ൽ റേ​ഷ​ൻ കാ​ർ​ഡ് ഉ​ട​മ​ക​ൾ വി​ല്ലേ​ജ് ഓ​ഫീ​സി​ൽ നി​ന്നു​ള്ള വ​രു​മാ​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് (2,80,000 വ​രു​മാ​ന പ​രി​ധി) ഹാ​ജ​രാ​ക്ക​ണം.

NRI

കൈ​ര​ളി യു​കെ​യു​ടെ ത്രി​ദി​ന ക്യാ​മ്പ് സ​മാ​പി​ച്ചു

ല​ണ്ട​ൻ: കൈ​ര​ളി യു​കെ​യു​ടെ വാ​ർ​ഷി​ക ത്രി​ദി​ന ക്യാ​മ്പ് "ദ്യു​തി 2025' റോ​ക്ക് യു​കെ ഫ്രോ​ന്‍റി​യ​ർ സെ​ന്‍റ​റി​ൽ സ​മാ​പി​ച്ചു. യു​കെ​യു​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള തൊ​ണ്ണൂ​റോ​ളം കൈ​ര​ളി യു​കെ അം​ഗ​ങ്ങ​ൾ നോ​ർ​ത്താം​പ്റ്റ​ണി​ലെ ക്യാ​മ്പ് സൈ​റ്റി​ൽ ഒ​രു​മി​ച്ച് കൂ​ടി വി​വി​ധ വി​ജ്ഞാ​ന, വി​നോ​ദ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്തു.

കോ​ർ​ബി - ഈ​സ്റ്റ് നോ​ർ​ത്താം​പ്ട​ൺ​ഷ​യ​ർ പ്ര​ദേ​ശ​ത്തി​ന്‍റെ എം​പി ലി ​ബാ​ര​ൻ കാ​മ്പ് സ​ന്ദ​ർ​ശി​ക്കു​ക​യും കൈ​ര​ളി യു​കെ അം​ഗ​ങ്ങ​ളോ​ട് സം​വ​ദി​ക്കു​ക​യും കു​ടി​യേ​റ്റ - വി​സ നി​യ​മ​ങ്ങ​ളി​ൽ സ​ർ​ക്കാ​രി​ന്‍റെ വ​രാ​ൻ പോ​കു​ന്ന പു​തി​യ ന​യ​ങ്ങ​ളെ കു​റി​ച്ചു​ള്ള ചി​ല സൂ​ച​ന​ക​ൾ അ​ദ്ദേ​ഹം ക്യാ​മ്പ് അം​ഗ​ങ്ങ​ളു​മാ​യി പ​ങ്കു​വ‌​യ്ക്കു​ക​യും ചെ​യ്തു.

ക​ഴി​ഞ്ഞ മാ​സ​ങ്ങ​ളി​ൽ കൈ​ര​ളി യു​കെ യൂ​ണി​റ്റ് ത​ല​ത്തി​ലും ദേ​ശീ​യ​ത​ല​ത്തി​ലും ന​ട​ത്തി​യ പ​രി​പാ​ടി​ക​ൾ എ​ല്ലാം ഉ​ൾ​പ്പെ​ടു​ത്തി പ്ര​സി​ദ്ധീ​ക​രി​ച്ച കൈ​ര​ളി​യു​ടെ പ്ര​ഥ​മ ന്യൂ​സ് ലെ​റ്റ​റി​ന്‍റെ പ്ര​കാ​ശ​ന​വും പ്ര​സ്തു​ത വേ​ദി​യി​ൽ വ​ച്ച് കൈ​ര​ളി​യു​ടെ മു​ൻ ദേ​ശീ​യ സെ​ക്ര​ട്ട​റി കു​ര്യ​ൻ ജേ​ക്ക​ബ് നി​ർ​വ​ഹി​ക്കു​ക​യു​ണ്ടാ​യി.

സു​സ്ഥി​ര വി​ക​സ​ന ജീ​വി​ത​ശൈ​ലി പ​രി​ശീ​ല​ന​ത്തെ​ക്കു​റി​ച്ച് TEDx പ്ര​ഭാ​ഷ​ക​നും യു​എ​ൻ യൂ​ത്ത് ക്ലെ​മ​ന്‍റ് ലീ​ഡ​റു​മാ​യ സ​ഞ്ചു സോ​മ​ൻ ന​യി​ച്ച ക്ലാ​സി​ന് ശേ​ഷം യു​കെ​യി​ലെ ന​മ്മു​ടെ ജീ​വി​ത സാ​ഹ​ച​ര്യ​ങ്ങ​ളു​ടെ പ​രി​ധി​ക​ളി​ൽ നി​ന്ന് കൊ​ണ്ട് പ്ര​സ്തു​ത ആ​ശ​യം എ​ങ്ങ​നെ പ്രാ​വ​ർ​ത്തി​ക​മാ​ക്കാം എ​ന്ന വി​ഷ​യം മു​ൻ​നി​ർ​ത്തി ഗ്രൂ​പ്പ് തി​രി​ഞ്ഞു​ള്ള ക്രി​യാ​ത്മ​ക​മാ​യ ച​ർ​ച്ച​ക​ളും ദ്യു​തി​യു​ടെ വേ​ദി​യി​ൽ ഏ​വ​രു​ടെ​യും ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ചു.

 

Latest News

Corehub Up