വാഴക്കുളം വിശ്വജ്യോതി എന്ജിനീയറിംഗ് കോളജിലെ നാഷണല് സര്വീസ് സ്കീം യൂണിറ്റുകളുടെയും തൊടുപുഴ ലയണ്സ് ക്ലബ്ബിന്റെയും നേതൃത്വത്തില് തൊടുപുഴ ഐഎംഎ ബ്ലഡ്
മൂവാറ്റുപുഴ : വാഴക്കുളം വിശ്വജ്യോതി എന്ജിനീയറിംഗ് കോളജിലെ നാഷണല് സര്വീസ് സ്കീം 197, 307 യൂണിറ്റുകളുടെയും തൊടുപുഴ ലയണ്സ് ക്ലബ്ബിന്റെയും നേതൃത്വത്തില് തൊടുപുഴ ഐഎംഎ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഐഎംഎ മുന് പ്രസിഡന്റ് ഡോ. സുദര്ശന് ഉദ്ഘാടനം ചെയ്തു. കോളജ് പ്രിന്സിപ്പല് ഡോ. നവീന് ജേക്കബ് അധ്യക്ഷത വഹിച്ചു.
കോളജ് മാനേജര് മോണ്. ഡോ. പയസ് മലേക്കണ്ടത്തില്, ഡയറക്ടര് ഫാ. ഡോ. പോള് പാറത്താഴം, എന്എസ്എസ് പ്രോഗ്രാം ഓഫീസര് പ്രഫ. അപ്പു ജോണ്, ലയണ്സ് ക്ലബ് പ്രസിഡന്റ് സുനില് അഗസ്റ്റിന്, സെക്രട്ടറി ഡോ. ജിയോ പയസ്, ട്രഷറര് ജൂബി ഐസക്, പ്രഫ. കെ.എം. തോമസ്, എം.എസ്. നാരായണന്, പീറ്റര് തോമസ്, പുന്നൂസ് ജേക്കബ്, സ്റ്റീഫന്, പി.ജെ. ജോസ് എന്നിവര് പ്രസംഗിച്ചു. വിദ്യാര്ഥികളും കോളജ് ജീവനക്കാരും രക്തദാനത്തില് പങ്കാളികളായി. ക്യാമ്പിലൂടെ അറുപതോളം യൂണിറ്റ് രക്തം ശേഖരിച്ചു.