ദമാം: കിംഗ് ഫഹദ് ഹോസ്പിറ്റലുമായി സഹകരിച്ച് ഫോക്കസ് ഇന്റർനാഷണൽ സൗദി ദമാം ഡിവിഷൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഫോക്കസിന്റെ സാമൂഹ്യക്ഷേമ വിഭാഗമായ ഫോക്കസ് കെയർ സംഘടിപ്പിച്ച 11-ാം രക്തദാന ക്യാമ്പാണ് ദമ്മാമിൽ സമാപിച്ചത്.
പൊതുസമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നായി നൂറോളം പേർ രക്തദാനം നടത്തിയ ക്യാമ്പ് വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്ന് മുതൽ വൈകുന്നേരം 4.30 വരെ കിംഗ് ഫഹദ് ഹോസ്പിറ്റൽ നടന്ന ബ്ലഡ് ഡൊനേഷന് ക്യാമ്പിൽ നൂറോളം പേർ രക്തദാനം ചെയ്തു.
ഡിഫ രക്ഷാധികാരി മുജീബ് കളത്തില്‍ (ദമാം മീഡിയ ഫോറം മുൻ അധ്യക്ഷൻ) ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് രക്തദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.
ജീവൻ രക്ഷിക്കാൻ മനുഷ്യരക്തം ആവശ്യമാണ്. ഒരൽപം ഭയം തോന്നുമെങ്കിലും രക്തദാനം എന്നത് വളരെ സുരക്ഷിതവും ലളിതവുമാണ്. അറിവില്ലായ്മയും തെറ്റായ വിവരങ്ങളും കാരണമാണ് ആളുകൾ രക്തദാനത്തിനായി മുന്നോട്ടു വരാതിരിക്കാൻ കാരണമെന്ന് അദ്ദേഹം പറഞ്ഞു.

കോഓർഡിനേറ്റർമാരായ അശ്വന്ത്, മുബാറക്, അജ്മല്‍ വെള്ളോടത്ത്, അമീന് ആലപ്പുഴ, ജാസിം, അസ്ഹര്‍ കൊല്ലം, സൈഫുസമാന് തുടങ്ങിയവർ നേതൃത്വം നൽകി.
ഫോക്കസ് നാഷനല്‍ കമ്മറ്റി അംഗങ്ങളായ ശബീര്‍ വെള്ളാടത്ത്, റാഫി ഖോബാര്‍, അബ്ദുല്‍ ഗഫൂര്‍, അബ്ദുളള തൊടിക, ഇസ്ഹാക്ക് കടലുണ്ടി തുടങ്ങിയവര്‍ രക്തദാന സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.
രക്തദാതാക്കളില്‍ നിന്ന് സമ്മതപ്പത്രം സ്വീകരിച്ചു കൊണ്ട് ബ്ലഡ് ഡൊണേഴ്സ് ഫൊറത്തിന്റെ കോഓർഡിനേഷന്‍ സജില്‍ നിലംബൂര്, നസീം അബ്ദുറഹ്മാന്, റഫിനാസ് തുടങ്ങിയവര്‍ നേതൃത്വം നല്കി.

ദമാം ഡിവിഷണൽ ഡയറക്ടർ റബീഹ് ഇബ്രാഹിമിന്റെ നേതൃത്വത്തിൽ പി.പി. നൗഷാദ്, അനസ് അബ്ദുസമദ് എന്നിവര്‍ ചേര്‍ന്ന് രജിസ്റ്റ്രേഷന് നിയന്ത്രിച്ചു.
ഫോക്കസ് ദമാം ഇവന്റ് മാനേജര്‍ എം.വി.എം. നൗഷാദ് പങ്കെടുത്തവര്‍ക്കുളള നന്ദി പ്രകാശനം നിർവഹിച്ചു.
Tags : Focus Dammam Blood Donatio Camp Saudi Arabia