x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നേ​ത്ര പ​രി​ശോ​ധ​ന ക്യാ​മ്പ്

വെബ് ഡെസ്ക്
Published: September 25, 2026 01:48 AM IST | Updated: September 25, 2026 01:48 AM IST

ല​യ​ൺ​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ചെ​മ്പേ​രി ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച സൗ​ജ​ന്യ നേ​ത്ര പ​രി​ശോ​ധ​ന ക്യാ​മ്പ് സം​സ്ഥാ​ന എ​സ്എ​ഫ്കെ കോ-​ഓ​ർ​ഡി​നേ​റ്റ​റും മു​ൻ ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​റു​മ

ചെ​മ്പേ​രി: ല​യ​ൺ​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ചെ​മ്പേ​രി ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച സൗ​ജ​ന്യ നേ​ത്ര പ​രി​ശോ​ധ​ന ക്യാ​മ്പും, സൗ​ജ​ന്യ ക​ണ്ണ​ട വി​ത​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​രി​ക്കൂ​ർ ഉ​പ​ജി​ല്ല​യി​ലെ സ്കൂ​ൾ അ​ധ്യാ​പ​ക​ർ​ക്ക് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും ശ്രീ​ക​ണ്ഠ​പു​രം പ​ഴ​യ​ങ്ങാ​ടി ബി​ആ​ർ​സി​യി​ൽ ന​ട​ന്നു.

ല​യ​ൺ​സ് ക്ല​ബ് സം​സ്ഥാ​ന എ​സ്എ​ഫ്കെ കോ-​ഓ​ർ​ഡി​നേ​റ്റ​റും മു​ൻ ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​റു​മാ​യ ഡോ. ​ഒ.​വി. സ​ന​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ചെ​മ്പേ​രി ല​യ​ൺ​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ജോ​ഷി കു​ന്ന​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​രി​ക്കൂ​ർ എ​ഇ​ഒ പി.​എ​ൻ. ഗീ​ത മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ഇ​രി​ക്കൂ​ർ ഉ​പ​ജി​ല്ല ഹെ​ഡ്മാ​സ്റ്റേ​ഴ്സ് ഫോ​റം സെ​ക്ര​ട്ട​റി സോ​ജ​ൻ ജോ​ർ​ജ്, പ​ഴ​യ​ങ്ങാ​ടി യു​പി സ്കൂ​ൾ മു​ഖ്യാ​ധ്യാ​പി​ക ടി. ​പു​ഷ്പ, ല​യ​ൺ​സ് ക്ല​ബ് സെ​ക്ര​ട്ട​റി ജി​ജി ഏ​ബ്ര​ഹാം, ഇ​രി​ക്കൂ​ർ ബി​പി​സി കെ. ​ഷ​ജി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജി​ൻ​ഷ അ​ജേ​ഷ്, മി​നി സാ​ബു എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു.

ല​യ​ൺ​സ് ക്ല​ബ് ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ന്‍റെ സൈ​റ്റ് ഫോ​ർ കി​ഡ്സി​ന്‍റെ ഭാ​ഗ​മാ​യി 14 വ​യ​സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്കാ​യാ​ണ് സൗ​ജ​ന്യ ക​ണ്ണ​ട വി​ത​ര​ണം ന​ട​ത്തു​ന്ന​ത്. ഇ​രി​ക്കൂ​ർ സ്പെ​ഷ​ൽ എ​ഡ്യുക്കേ​ഷ​ൻ ടീ​മും, സി​സ്റ്റ​ർ ലീ​മ ജോ​സ്, പോ​ൾ തോ​മ​സ്, പി.​ഡി. തോ​മ​സ്, ബെ​ന്നി മി​ടു​ക്ക​ക്കു​ഴി, ഷൈ​ജു കു​ടി​യി​രു​പ്പി​ൽ എ​ന്നി​വ​രും നേ​തൃ​ത്വം ന​ൽ​കി.

Tags : Nattuvishesham DistrictNews DeepikaNews Camp

Recent News

Corehub Up