x
ad
Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നേ​തൃ​ത്വ പ​രി​ശീ​ല​ന ക്യാ​മ്പ്

വെബ് ഡെസ്ക്
Published: August 2, 2026 09:47 PM IST | Updated: August 2, 2026 09:47 PM IST

എ​ന്‍​എ​സ്എ​സ് ക്യാ​മ്പ് മ​ന്ത്രി മോ​ന്‍​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കാ​ഞ്ഞി​ര​പ്പ​ള്ളി: എം​ജി സ​ര്‍​വ​ക​ലാ​ശാ​ലാ നാ​ഷ​ണ​ല്‍ സ​ര്‍​വീ​സ് സ്‌​കീ​മി​ന്‍റെ​യും എ​ന്‍​എ​സ്എ​സ് റീ​ജ​ണ​ല്‍ ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ സ്വ​ച്ഛ​ത ആ​ക്‌​ഷ​ന്‍ പ്ലാ​നി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച സം​സ്ഥാ​ന​ത​ല പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ശേ​ഖ​ര​ണ ച​ല​ഞ്ച് 2026ന്‍റെ അ​വാ​ര്‍​ഡു​ദാ​ന ച​ട​ങ്ങും അ​ഞ്ചു ദി​വ​സ​ത്തെ എ​ന്‍​എ​സ്എ​സ് വോ​ള​ണ്ടി​യ​ര്‍ സെ​ക്ര​ട്ട​റി​മാ​രു​ടെ ലീ​ഡ​ര്‍​ഷി​പ്പ് ട്രെ​യി​നിം​ഗ് ക്യാ​മ്പി​ന്‍റെ ഉ​ദ്ഘാ​ട​ന​വും കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ഡൊ​മി​നി​ക്‌​സ് കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ത്തി.

ജ​ല​സേ​ച​ന-​ഭ​വ​ന​നി​ര്‍​മാ​ണ മ​ന്ത്രി മോ​ന്‍​സ് ജോ​സ​ഫ് അ​വാ​ര്‍​ഡു​ദാ​ന​വും ലീ​ഡ​ര്‍​ഷി​പ്പ് ക്യാ​മ്പ് ഉ​ദ്ഘാ​ട​ന​വും നി​ര്‍​വ​ഹി​ച്ചു. എം​ജി സ​ര്‍​വ​ക​ലാ​ശാ​ല വൈ​സ് ചാ​ന്‍​സ​ല​ര്‍ പ്ര​ഫ. ഡോ.​ഡി. മാ​വൂ​തു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​ജി​റ്റ​ല്‍ വെ​ല്‍​ന​സ് പ്രോ​ജ​ക്ട് ഉ​ദ്ഘാ​ട​നം സ​ര്‍​വ​ക​ലാ​ശാ​ലാ സി​ന്‍​ഡി​ക്ക​റ്റ് അം​ഗ​മാ​യ പ്ര​ഫ.​ജി.​എ​സ്. ഗി​രീ​ഷ് കു​മാ​ര്‍ നി​ര്‍​വ​ഹി​ച്ചു. എ​ന്‍​എ​സ്എ​സ് കേ​ര​ള റീ​ജ‌​ണ​ല്‍ ഡ​യ​റ​ക്ട​ര്‍ വൈ.​എം. ഉ​പ്പി​ന്‍ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

സ​ര്‍​വ​ക​ലാ​ശാ​ലാ എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ. ​ഇ.​എ​ന്‍. ശി​വ​ദാ​സ​ന്‍, സി​ന്‍​ഡി​ക്ക​റ്റം​ഗം ഡോ. ​ജോ​ബി​ന്‍ ജോ​സ്, യൂ​ത്ത് ഓ​ഫീ​സ​ര്‍ പീ​യൂ​ഷ് പ​രാ​ഞ്ജ​പെ, സെ​ന്‍റ് ഡൊ​മി​നി​ക്‌​സ് കോ​ള​ജ് മാ​നേ​ജ​ര്‍ ഫാ. ​ഡോ. കു​ര്യ​ന്‍ താ​മ​ര​ശേ​രി, പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ബി​നോ പി. ​ജോ​സ്, ബ​ര്‍​സാ​ര്‍ ഫാ.​ഡോ. മ​നോ​ജ് പാ​ല​ക്കു​ടി, എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ ഡോ. ​ജി​നു എ​ലി​സ​ബ​ത്ത് സെ​ബാ​സ്റ്റ്യ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham Districtnews Leadership Camp

Recent News

Corehub Up