എംവിആർ കാൻസർ സെന്ററുമായി സഹകരിച്ച് സംഘടിപ്പിച്ച "ജീവദ്യുതി' രക്തദാന ക്യാമ്പിൽ പങ്കെടുത്തവർ.
കോടഞ്ചേരി: കോടഞ്ചേരി സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് - സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റുകൾ, ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പ് എന്നിവരുടെ നേതൃത്വത്തിൽ കോഴിക്കോട് എംവിആർ കാൻസർ സെന്ററുമായി സഹകരിച്ച് "ജീവദ്യുതി' രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കോടഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശേരി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. ജോൺ ഒറവങ്കര അധ്യക്ഷത വഹിച്ചു.
എംവിആർ കാൻസർ സെന്റർ മെഡിക്കൽ ഓഫിസർ ഡോ. ആമിൽ ഹാരിസ് ക്യാമ്പിന്റെ ലക്ഷ്യം വിശദീകരിച്ചു. സ്കൗട്ട് മാസ്റ്റർ ഷീൻ പി. ജേക്കബ്, എൻഎസ്എസ് പ്രോഗ്രാം ഓഫിസർ ആഷ മോഹൻലാൽ, ഹോപ് കോർഡിനേറ്റർ ഷംസുദ്ദിൻ മുറമ്പാത്തി, സാന്ത്വന ബിന്നി, വൈഗ മനോജ്
സ്കൂളിലെ സീനിയർ അധ്യാപിക മേരി ഷൈല, എൻഎസ്എസ് പ്രോഗ്രാം ഓഫിസർ സീലിയ തോമസ് എന്നിവർ പ്രസംഗിച്ചു. സ്കൂളിലെ അധ്യാപകനായ സെലസ്റ്റിൻ ഷാരോൺ ടോം, അനധ്യാപകരായ സജി ഏബ്രഹാം, അലൻ ആന്റണി,എൻഎസ്എസ് ലീഡേഴ്സായ ഷാരോൺ ഷാജി, ഫൗസ്റ്റീന മരിയ സാജൻ, ആദിൽ ശ്യാം തുടങ്ങിയവർ നേതൃത്വം നൽകി. ക്യാന്പിൽ 108 പേർ രക്തദിനം നടത്തി.