കുറുമ്പനാടം സെന്റ് പീറ്റേഴ്സ് ഹയര് സെക്കന്ഡറി സ്കൂളില് ഹയർ സെക്കന്ഡറി കുട്ടികളുടെ റോവര് ആന്ഡ് റേഞ്ചര് ക്യാമ്പ് ബിനു ജോബ് എംഎല്എ ഉദ്ഘാടനം ചെയ്യുന്
കുറുമ്പനാടം: സെന്റ് പീറ്റേഴ്സ് ഹയര് സെക്കന്ഡറി സ്കൂളില് ഹയര്സെക്കന്ഡറി കുട്ടികളുടെ റോവര് ആന്ഡ് റേഞ്ചര് ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം ബിനു ജോബ് എംഎല്എ നിര്വഹിച്ചു.
സ്കൂള് മാനേജര് ഫാ. ജോബി കറുകപ്പറമ്പില് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിമോള് ചാക്കോ, സ്കൂള് പ്രിന്സിപ്പല് ജോബി പി.സി, പഞ്ചായത്ത് മെംബര് തോമസ് സ്കറിയ, പിടിഎ പ്രസിഡന്റ് അലക്സാണ്ടര് പ്രാക്കുഴി, ജോസഫ് വര്ഗീസ്, ബിനു എം.സി, ഫിലിപ്സന് ജെ, തെരേസ കുരുവിള എന്നിവര് പ്രസംഗിച്ചു.