x
ad
Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൗ​ജ​ന്യ നേ​ത്ര​പ​രി​ശോ​ധ​നാ ക്യാ​മ്പ്

വെബ് ഡെസ്ക്
Published: August 12, 2026 09:34 PM IST | Updated: August 12, 2026 09:34 PM IST

കു​റി​ച്ചി​ത്താ​നം: ല​യ​ണ്‍​സ് ക്ല​ബ് കു​റി​ച്ചി​ത്താ​നം സെ​ന്‍​ട്ര​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പൈ​ക ല​യ​ണ്‍​സ് ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റ് ഐ ​ഹോ​സ്പി​റ്റ​ലി​ന്‍റെ​യും കു​റി​ച്ചി​ത്താ​നം മെ​ഡി കെ​യ​ര്‍ ലാ​ബി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ കെ.​ആ​ര്‍. നാ​രാ​യ​ണ​ന്‍ എ​ല്‍​പി സ്‌​കൂ​ളി​ല്‍ 15നു ​രാ​വി​ലെ ഒ​മ്പ​തു​മു​ത​ല്‍ ഒ​ന്നു​വ​രെ സൗ​ജ​ന്യ നേ​ത്ര​പ​രി​ശോ​ധ​ന​യും ബി​പി, ഷു​ഗ​ര്‍, കൊ​ള​സ്‌​ട്രോ​ള്‍ പ​രി​ശോ​ധ​ന​ക​ളും ന​ട​ത്തും. ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന ബി​പി​എ​ല്‍ കാ​ര്‍​ഡു​ട​മ​ക​ള്‍​ക്ക് ല​യ​ണ്‍​സ് ക്ല​ബ് ഇ​ന്‍റ‍​ര്‍​നാ​ഷ​ണ​ല്‍ ഡി​സ്ട്രി​ക്‌​ട് 318ബി​യു​ടെ ‘ന​യ​നം സ​ഹ​സ്രം’ പ്രോ​ജ​ക്‌​ടി​ന്‍റെ ഭാ​ഗ​മാ​യി ആ​ധു​നി​ക ഫാ​ക്കോ തി​മി​ര ശാ​സ്ത്ര​ക്രി​യ സൗ​ജ​ന്യ​മാ​യി ചെ​യ്തു​കൊ​ടു​ക്കും.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗ്രേ​സി​ക്കു​ട്ടി ഏ​ബ്ര​ഹാം ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ക്ല​ബ് പ്ര​സി​ഡ​ന്‍റ് കെ.​ജി. വി​ജ​യ​കു​മാ​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വാ​ര്‍​ഡ് മെം​ബ​ർ​മാ​രാ​യ ഷീ​ബ ബാ​ബു, ജോ​ണി ഏ​ബ്ര​ഹാം, മ​മ​താ ഹ​രി​കു​മാ​ര്‍, പി.​എം. മാ​ത്യു, സി​ജോ നെ​ല്ലി​ക്ക​ല്‍, സി​ബി​ച്ച​ന്‍ മാ​ത്യു, സോ​ജ​ന്‍ ക​ല്ല​ടാ​ന്തി​യി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.

Tags : Nattuvishesham Districtnews Free Eye Camp

Recent News

Corehub Up