ആലപ്പുഴ: ദേശീയ നേത്രദാന പക്ഷാചരണത്തോടനുബന്ധിച്ച് ജില്ലാതല ഉദ്ഘാടനവും സൗജന്യ നേത്ര പരിശോധന ക്യാമ്പും സെപ്റ്റംബർ മൂന്നിന് ചെങ്ങന്നൂരിൽ നടക്കും. ചെങ്ങന്നൂർ ജില്ലാ ആശുപത്രിയുടെ നേതൃത്വത്തിൽ വൈഎംസിഎ ഹാളിലാണ് പരിപാടി. സൗജന്യ നേത്ര പരിശോധന ക്യാമ്പിൽ വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമായിരിക്കും. നേത്രദാന സമ്മതപത്രം സമർപ്പിക്കാനുള്ള പ്രത്യേക സൗകരയവും ഹാളിൽ ഒരുക്കും. ചടങ്ങിൽ ജനപ്രതിനിധികളും ആരോഗ്യരംഗത്തെ പ്രമുഖരും സാമൂഹിക പ്രവർത്തകരും പങ്കെടുക്കും. ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 9605535894 നമ്പറിൽ രജിസ്റ്റർ ചെയ്യണം.