x
ad
Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​റ​വി​ട ന​ശീ​ക​ര​ണ പ​ദ്ധ​തി​യു​മാ​യി കൊ​ച്ചി കോ​ർ​പ​റേ​ഷ​ൻ

വെബ് ഡെസ്ക്
Published: August 31, 2026 02:11 AM IST | Updated: August 31, 2026 02:11 AM IST

പ്രതീകാത്മക ചിത്രം

കൊ​ച്ചി: കൊ​ച്ചി അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന പ്ര​ധാ​ന പ്ര​ശ്ന​ങ്ങ​ളി​ലൊ​ന്നാ​യ കൊ​തു​കു​ വ്യാ​പ​നം ശാ​സ്ത്രീ​യ​മാ​യി ത​ട​യാ​നു​ള്ള പ​ദ്ധ​തി​യു​മാ​യി കോ​ർ​പ​റേ​ഷ​ൻ. കൊ​തു​ക് മു​ട്ട​യി​ട്ട് പെ​രു​കു​ന്ന ഇ​ട​ങ്ങ​ൾ ക​ണ്ടAെ​ത്തി പ്ര​ജ​ന​ന സാ​ധ്യ​ത​ക​ളെ ഉ​റ​വി​ട​ത്തി​ൽ ത​ന്നെ ന​ശി​പ്പി​ച്ചു​ക​ള​യു​ന്ന​താ​ണ് പ​ദ്ധ​തി. നേ​ച്ച​ർ കാ ​ഗ്രീ​ൻ ടെ​ക്നോ​ള​ജി എ​ന്ന സ്ഥാ​പ​ന​വു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക്ക് ക​ഴി​ഞ്ഞ കൗ​ൺ​സി​ലി​ൽ അം​ഗീ​കാ​രം ല​ഭി​ച്ചു. പ്രാ​രം​ഭ​ഘ​ട്ട ന​ട​പ​ടി​ക​ൾ അ​ടു​ത്ത​ മാ​സം ആ​ദ്യം ആ​രം​ഭി​ക്കു​മെ​ന്ന് ആ​രോ​ഗ്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ സീ​ന ഗോ​കു​ല​ൻ പ​റ​ഞ്ഞു.

മു​ട്ട​യി​ടാ​ൻ സാ​ധ്യ​ത​യു​ള്ള കേ​ന്ദ്ര​ങ്ങ​ൾ ക​ണ്ടെ​ത്തി കൊ​തു​കു​ ന​ശീ​ക​ര​ണം ന​ട​ത്തു​ന്ന​താ​ണ് പ​ദ്ധ​തി​യി​ലെ പ്ര​ധാ​ന​ ഘ​ട്ടം. പ​രീ​ക്ഷ​ണാ​ർ​ഥം ര​ണ്ടോ മൂ​ന്നോ ഡി​വി​ഷ​നു​ക​ളി​ൽ പ​ദ്ധ​തി ആ​രം​ഭി​ക്കും. വി​ജ​യി​ച്ചാ​ൽ മു​ഴു​വ​ൻ ഡി​വി​ഷ​നു​ക​ളി​ലേ​ക്കും വ്യാ​പി​പ്പി​ക്കും. അ​തി​ന് മു​മ്പാ​യി ഉ​റ​വി​ടം ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള സ​ർ​വേ ആ​രം​ഭി​ക്കാ​ൻ ക​മ്പ​നി​യോ​ട് ആ​വ​ശ്യ​പ്പെ​ടാ​നാ​ണ് കൗ​ൺ​സി​ൽ തീ​രു​മാ​നം.

76 ഡി​വി​ഷ​നു​ക​ളി​ലാ​യി 2400 മു​ത​ൽ 3000 വ​രെ സ്ഥ​ല​ങ്ങ​ളി​ലാ​കും സ​ർ​വേ ന​ട​ത്തു​ക.‌ ഓ​രോ കാ​ലാ​വ​സ്ഥ​യി​ലും കൊ​തു​ക് മു​ട്ട​യി​ടു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ മാ​റ്റം ഉ​ണ്ടാ​കു​ന്ന​തി​നാ​ലാ​ണ് ഇ​ത്ര​യ​ധി​കം സ്ഥ​ല​ങ്ങ​ൾ പ​ഠ​ന​വി​ധേ​യ​മാ​ക്കു​ന്ന​ത്.

കൊ​തു​ക് മു​ട്ട​യി​ടാ​ൻ ഇ​ട​യാ​കു​ന്ന സാ​ഹ​ച​ര്യം, അ​നു​കൂ​ല കാ​ലാ​വ​സ്ഥ, ന​ശീ​ക​ര​ണം ന​ട​ത്താ​ൻ സ്വീ​ക​രി​ക്കേ​ണ്ട മാ​ർ​ഗ​ങ്ങ​ൾ എ​ന്നി​വ​യും വി​ല​യി​രു​ത്തും. തു​ട​ർ​ന്ന് ഓ​രോ സ്ഥ​ല​ങ്ങ​ളും ജി​ഐ​എ​സ് മാ​പ്പി​ൽ ഉ​ൾ​പ്പെ​ടു​ത്തും.
ബ്രീ​ഡിം​ഗ് നി​യ​ന്ത്രി​ക്ക​ലാ​ണ് കൊ​തു​കു വ്യാ​പ​നം ത​ട​യാ​നു​ള്ള ശാ​സ്ത്രീ​യ മാ​ർ​ഗ​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. അ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഉ​റ​വി​ടം ക​ണ്ടെ​ത്തു​ന്ന​തി​ന് സ​ർ​വേ ന​ട​ത്തു​ന്ന​ത്. ഓ​രോ ഉ​റ​വി​ട​ത്തി​നും അ​നു​യോ​ജ്യ​മാ​യ ന​ശീ​ക​ര​ണ മാ​ർ​ഗ​ങ്ങ​ളാ​ണ് സ്വീ​ക​രി​ക്കേ​ണ്ട​തെ​ന്ന് നേ​ച്ച​ർ കാ ​ഗ്രീ​ൻ ടെ​ക്നോ​ള​ജി സ്ഥാ​പ​ന​ത്തി​ന്‍റെ മേ​ധാ​വി കേ​ണ​ൽ‌ സു​ധീ​ർ പ​റ​ഞ്ഞു. നി​ല​വി​ൽ ചെ​യ്തു​വ​രു​ന്ന ഫോ​ഗിം​ഗി​ലെ അ​ശാ​സ്ത്രീ​യ സ​മീ​പ​നം മാ​റ്റി കൊ​തു​ക് വ്യാ​പി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള സ​മ​യ​ങ്ങ​ളി​ൽ ഫോ​ഗിം​ഗ് ന​ട​ത്തേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കാ​ന​ക​ൾ ഒ​ഴി​കെ​യു​ള്ള ജ​ലാ​ശ​യ​ങ്ങ​ളി​ലെ ഉ​റ​വി​ട​ങ്ങ​ളി​ലും തു​റ​സാ​യ ഗ്രൗ​ണ്ടു​ക​ളി​ലും ഫോ​ഗിം​ഗ് പ​രി​ഹാ​ര​മ​ല്ല. ഇ​വി​ടെ മു​ക​ളി​ൽ നി​ന്ന് മ​രു​ന്ന് ത​ളി​ക്കു​ന്ന​തി​ന് ര​ണ്ട് ഡ്രോ​ണു​ക​ൾ കോ​ർ​പ​റേ​ഷ​ൻ വാ​ങ്ങി​യി​ട്ടു​ണ്ട്. 25 മി​നി​ട്ടി​നു​ള്ളി​ൽ മൂ​ന്ന് ഏ​ക്ക​റി​ൽ മ​രു​ന്ന് ത​ളി​ക്കാ​ൻ ശേ​ഷി​യു​ള്ള ഡ്രോ​ണു​ക​ളാ​ണി​വ.

തൊ​ഴി​ലാ​ളി​ക​ൾ​ക്ക് എ​ത്തി​ച്ചേ​രാ​ൻ ക​ഴി​യാ​ത്ത പ്ര​ദേ​ശ​ങ്ങ​ളി​ൽ ഡ്രോ​ണു​ക​ൾ ഉ​പ​യോ​ഗി​ച്ച് മ​രു​ന്ന് ത​ളി​ക്കും. ഏ​ഴ് ഡി​വി​ഷ​നു​ക​ളി​ൽ‌ ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ചു​ള്ള മ​രു​ന്നു ത​ളി​ക്ക​ൽ ന​ട​ന്നു​വ​രു​ന്നു​ണ്ട്.

Tags : NattuVishesham DistrictNews

Recent News

Corehub Up