കേരള പ്രിന്റേഴ്സ് അസോസിയേഷന് മലപ്പുറം ജില്ലാ സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാര്‍ ഹാജി ഉദ്ഘാടനം ചെയ്യുന്നു.
മഞ്ചേരി: കേരള പ്രിന്റേഴ്സ് അസോസിയേഷന് ജില്ലാ സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്് പി.എ. ജബ്ബാര്‍ ഹാജി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജയേഷ് അധ്യക്ഷത വഹിച്ചു.
മുഖ്യരക്ഷാധികാരി വിജി സോമശേഖരന്‍ പതാക ഉയര്‍ത്തി. ജില്ലയിലെ ഇരുനൂറോളം പ്രസ് ഉടമകള്‍ പങ്കെടുത്ത സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ്് വൈ.വിജയന്, ജില്ലാ സെക്രട്ടറി മുഖ്താര്‍ ഓര്‍ബിറ്റ്, ട്രഷറര്‍ ഫൈസല്‍ ഇമ്പീരിയല്‍, സംസ്ഥാന സെക്രട്ടറി അനീസ് ചുണ്ടയില്‍,ഷാജു വള്ളുവനാട്, നവാസ് വേങ്ങര എന്നിവർ പ്രസംഗിച്ചു.
സർക്കാർ , അർദ്ധ സർക്കാർ സ്ഥാപനങ്ങളിലെ അച്ചടി ജോലികൾ കേരളത്തിലെ പ്രസുകളില്‍ നിന്ന് മാത്രം ക്വട്ടേഷന്‍ ക്ഷണിച്ച് കേരളത്തില്‍ തന്നെ ചെയ്യുവാന്‍ തീരുമാനം എടുക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
Tags : Nattuvishesham DistrictNews DeepikaNews Printing work