കരുവാരകുണ്ട് ഗവൺമെന്റ്് ഹയർ സെക്കൻഡറി സ്കൂൾ എസ്പിസി യൂണിറ്റിന്റെ നേതൃത്വത്തിൽ പുറ്റള ഉന്നതി സന്ദർശിച്ച് കുടുംബങ്ങൾക്ക് ഓണക്കിറ്റുകൾ വിതരണം ചെയ്തപ്പോ
കരുവാരകുണ്ട്: കരുവാരകുണ്ട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ എസ് പി സി യൂണിറ്റിന്റെ നേതൃത്വത്തിൽ പുറ്റള ഉന്നതിയിലെ കുടുംബങ്ങൾക്ക് ഓണക്കിറ്റുകൾ വിതരണം ചെയ്തു. സാമൂഹിക പ്രതിബദ്ധതയും സഹജീവികളോടുള്ള കരുതലും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് എസ്പിസി കേഡറ്റുകൾ ഉന്നതി സന്ദർശിച്ചത്.
കരുവാരകുണ്ട് സ്റ്റേഷൻ എഎസ് ഐ .എം. വിനോദ്, പി.സിന്ധു, അധ്യാപകരായ ടി. മനോജ്, കെ. ജമീല തുടങ്ങിയവർ പങ്കെടുത്തു.