x
ad
Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൃ​ത്രി​മവെ​ളി​ച്ചം ഉ​പ​യോ​ഗി​ച്ച് മ​ത്സ്യ​ബ​ന്ധ​നം: ബോ​ട്ടു​ക​ള്‍ പി​ടി​ച്ചു

വെബ് ഡെസ്ക്
Published: August 31, 2026 01:15 AM IST | Updated: August 31, 2026 01:15 AM IST

പ്രതീകാത്മക ചിത്രം

വ​ലി​യ​തു​റ: കൃ​ത്രി​മ വെ​ളി​ച്ചം ഉ​പ​യോ​ഗി​ച്ച് മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്താ​നെ​ത്തി​യ മൂന്നു ത​മി​ഴ്‌​നാ​ട് ബോ​ട്ടു​ക​ളെ​യും രണ്ട് അ​നു​ബ​ന്ധ വ​ള്ള ങ്ങ​ളെ​യും വ​ലി​യ​തു​റ ഭാ​ഗ​ത്തു​ള്ള ക​ട​ലി​ല്‍ നി​ന്നും വി​ഴി​ഞ്ഞം ഫി​ഷ​റീ​സ് സ്റ്റേ​ഷ​ന്‍ അ​സിസ്റ്റന്‍റ് ​ഡ​യ​റ​ക്ട​ര്‍ ഉ​ള്‍​പ്പെ​ട്ട മ​റൈ​ന്‍ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് പ​ടോ​ളിം​ഗ് സം​ഘം പി​ടി​കൂ​ടി.
പി​ടി​കൂ​ടി​യ ബോ​ട്ടു​ക​ളി​ല്‍ നി​ന്നു കൃ​ത്രി​മ വെ​ളി​ച്ച​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ള്‍ ക​ണ്ടെ​ടു​ത്ത​താ​യി ഫി​ഷ​റീ​സ് സ്റ്റേ​ഷ​ന്‍ അ​സി.​ഡ​യ​റ​ക്ട​ര്‍ ആ​ര്‍.​ മ​നു അ​റി​യി​ച്ചു.

പി​ടി​കൂ​ടി​യ ബോ​ട്ടു​ക​ള്‍​ക്കു കേ​ര​ള​ത്തി​ല്‍ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന​തി​നാ​യു​ള്ള അ​നു​മ​തിപ​ത്രം ഉ​ണ്ടാ​യി​രു​ന്നി​ല്ലെന്നും അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

മ​റൈ​ന്‍ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് വാ​ട​ക ബോ​ട്ടാ​യ സീ ​ഹ​ണ്ട​റി​ല്‍ ന​ട​ത്തി​യ പ​ടോ​ളിം​ഗി​ല്‍ സി​പി​ഒ എ.​അ​നി​ല്‍​കു​മാ​ര്‍, ഫി​ഷ​റീ​സ് ലൈ​ഫ് ഗാ​ര്‍​ഡു​മാ​രാ​യ സു​രേ​ഷ്, ഡി.​ ആ​ന്‍റണി, വി​ല്‍​സ​ണ്‍ എ​ന്നി​വ​രു​ൾ‍​പ്പെ​ട്ട സം​ഘം വ​ലി​യ​തു​റ ഭാ​ഗ​ത്തു​നി​ന്നുമാ​ണ് ബോ​ട്ടു​ക​ള്‍ പി​ടി​കൂ​ടി​യ​ത്. പി​ടി​കൂ​ടി​യ ബോ​ട്ടു​ക​ളു​ടെ മേ​ല്‍ ഇ​ന്നു ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നു ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

Tags : Nattuvishesham DistrictNews DeepikaNews Boats seized

Recent News

Corehub Up