x
ad
Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ണം വാ​രാ​ഘോ​ഷ​ത്തി​ന് സ​മാ​പ​നം

വെബ് ഡെസ്ക്
Published: August 31, 2026 02:05 AM IST | Updated: August 31, 2026 02:05 AM IST

ഘോഷയാത്രയിൽനിന്നുള്ള ദൃശ്യം.

ദൃ​ശ്യ​വി​രു​ന്നാ​യി ഘോ​ഷ​യാ​ത്ര

തി​രു​വ​ന​ന്ത​പു​രം: വ​ർ​ണ​ങ്ങ​ൾ പെ​യ്തി​റ​ങ്ങി​യ വീ​ഥി​യി​ൽ ആ​ഘോ​ഷ​ക്കാ​ഴ്ച​യു​ടെ വി​രു​ന്നൊ​രു​ക്കി​യ സ​മാ​പ​ന ഘോ​ഷ​യാ​ത്ര​യോ​ടെ സം​സ്ഥാ​ന ടൂ​റി​സം വ​കു​പ്പി​ന്‍റെ ഓ​ണം വാ​രാ​ഘോ​ഷ​ത്തി​നു പ്രൗ​ഡഗം​ഭീ​ര സ​മാ​പ​നം.

ഇന്നലെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് ലോ​ക്ഭ​വ​നു സ​മീ​പ​ത്തു നി​ന്നാ​രം​ഭി​ച്ച ഘോ​ഷ​യാ​ത്ര​യു​ടെ ഫ്ളാ​ഗ് ഓ​ഫ് ഉ​പ​രാ​ഷ്ട്ര​പ​തി സി.​പി. രാ​ധാ​കൃ​ഷ്ണ​ൻ നി​ർ​വ​ഹി​ച്ചു. ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ് അ​ർ​ലേ​ക​ർ, മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ, സ്പീ​ക്ക​ർ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു ഫ്ളാ​ഗ് ഓ​ഫ് ചടങ്ങുകൾ.

ച​ല​ച്ചി​ത്ര താ​രം ആ​സി​ഫ് അ​ലി​യു​ടെ സാ​ന്നി​ധ്യം ഘോ​ഷ​യാ​ത്ര​യ്ക്ക് മാ​റ്റു​കൂ​ട്ടി. പാ​ള​യ​ത്തെ വി​ഐ​പി പ​വ​ലി​യ​നി​ലെ​ത്തി​യ താ​രം അ​വി​ടെ​യെ​ത്തി​യ ആ​രാ​ധ​ക​രു​മാ​യി സം​വ​ദി​ക്കു​ക​യും ഫോ​ട്ടോ എ​ടു​ക്കു​ക​യും ചെ​യ്തു. ലോ​ക്ഭ​വ​നി​ൽ നി​ന്നാ​രം​ഭി​ച്ച ഘോ​ഷ​യാ​ത്ര വെ​ള്ള​യ​ന്പ​ലം, മ്യൂ​സി​യം, പാ​ള​യം, സ്റ്റാ​ച്യു വ​ഴി കി​ഴ​ക്കേ​ക്കോ​ട്ട​യി​ൽ സ​മാ​പി​ച്ചു. ന​ഗ​ര​ത്തി​ലൂ​ടെ ക​ട​ന്നു​പോ​യ ഘോ​ഷ​യാ​ത്ര കാ​ണാ​ൻ റോ​ഡി​നി​രു​വ​ശ​വും വ​ൻ ജ​നാ​വ​ലി​യാ​ണു ത​ടി​ച്ചു​കൂ​ടി​യ​ത്.

സു​സ്ഥി​ര​വും എ​ല്ലാ​വ​രെ​യും ഉ​ൾ​ക്കൊ​ള്ളു​ന്ന​തു​മാ​യ അ​നു​ഭ​വ​വേ​ദി​യെ​ന്ന നി​ല​യി​ലേ​ക്ക് കേ​ര​ള ടൂ​റി​സം മാ​റു​ന്ന​തി​ന്‍റെ സ​ന്ദേ​ശം ഉ​ൾ​ക്കൊ​ള്ളു​ന്ന ഘോ​ഷ​യാ​ത്ര​യ്ക്കാ​ണ് ത​ല​സ്ഥാ​ന ന​ഗ​രി സാ​ക്ഷ്യം വ​ഹി​ച്ച​ത്. സ്ത്രീ​ക​ൾ​ക്കും ജെ​ൻ സി ​ത​ല​മു​റ​യ്ക്കു​മു​ള്ള പ്രാ​ധാ​ന്യ​വും സ​ഞ്ചാ​രി​ക​ൾ​ക്ക് കേ​ര​ളം അ​നു​ഭ​വ​വേ​ദ്യ​മാ​ക്കു​ന്ന​തി​നാ​യി അ​ടു​ത്തി​ടെ ന​ട​ത്തി​യ പ​രി​ശ്ര​മ​ങ്ങ​ളും ഫ്ളോ​ട്ടു​ക​ളി​ൽ പ്ര​തി​ഫ​ലി​ച്ചു.
സ്ത്രീ​ക​ളു​ടെ ക​രു​ത്തും ശു​ചി​ത്വ​ത്തി​ന്‍റെ ക​രു​ത​ലും പ്ര​കൃ​തി​യു​ടെ സം​ര​ക്ഷ​ണ​വും വി​ളി​ച്ചോ​തി​യു​ള്ള കേ​ര​ള ടൂ​റി​സ​ത്തി​ന്‍റെ ഫ്ളോ​ട്ടി​ന് ഘോ​ഷ​യാ​ത്ര​യി​ൽ നി​റ​ഞ്ഞ കൈയ​ടി​യാ​ണ് ല​ഭി​ച്ച​ത്. പ്ര​കൃ​തി​യോ​ട് ഇ​ണ​ങ്ങി ജീ​വി​ക്കു​ന്ന കേ​ര​ള​ത്തി​ന്‍റെ പാ​ര​ന്പ​ര്യ​വും ശു​ചി​ത്വം എ​ങ്ങ​നെ​യാ​ണ് ക​രു​ത​ലാ​കു​ന്ന​തെ​ന്നും മ​നോ​ഹ​ര​മാ​യ ദൃ​ശ്യാ​വി​ഷ്കാ​ര​ത്തി​ലു​ടെ ഫ്ളോ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

പ​ച്ച​പ്പും ജൈ​വ​വൈ​വി​ധ്യ​വും നി​റ​ഞ്ഞ കേ​ര​ള​ത്തി​ന്‍റെ പ്ര​കൃ​തി​സൗ​ന്ദ​ര്യം സം​ര​ക്ഷി​ക്ക​പ്പെ​ടേ​ണ്ട​താ​ണെ​ന്ന സ​ന്ദേ​ശ​വും ഫ്ളോ​ട്ടി​ലു​ണ്ടാ​യി​രു​ന്നു. "സ്ത്രീ​ക​ളു​ടെ ക​രു​ത്തും ശു​ചി​ത്വ​ത്തി​ന്‍റെ ക​രു​ത​ലും പ്ര​കൃ​തി​യു​ടെ സം​ര​ക്ഷ​ണം കേ​ര​ള ടൂ​റി​സം പു​തു​യു​ഗ​ത്തി​ലേ​ക്ക്' എ​ന്ന​താ​യി​രു​ന്നു കേ​ര​ള ടൂ​റി​സം വകുപ്പ് ഫ്ളോ​ട്ടി​ന്‍റെ പ്ര​മേ​യം. സ്ത്രീ​ക​ൾ സ​മൂ​ഹ​ത്തി​ന്‍റെയും സ​ന്പ​ദ് വ്യ​വ​സ്ഥ​യു​ടെ​യും ടൂ​റി​സം മേ​ഖ​ല​യു​ടെ​യും വ​ള​ർ​ച്ച​യി​ൽ വ​ഹി​ക്കു​ന്ന നി​ർ​ണാ​യ​ക പ​ങ്ക് ഫ്ളോ​ട്ട് ഉ​യ​ർ​ത്തി​ക്കാ​ട്ടി.

കേ​ര​ള​ത്തി​ന്‍റെ ഗ്രാ​മീ​ണ ജീ​വി​ത​വും പൈ​തൃ​ക​വും പ​ര​ന്പ​രാ​ഗ​ത തൊ​ഴി​ലു​ക​ളും ലോ​ക​ത്തി​ന് പ​രി​ച​യ​പ്പെ​ടു​ത്തി​യു​ള്ള കേ​ര​ള റെ​സ്പോ​ണ്‍​സി​ബി​ൾ ടൂ​റി​സം മി​ഷ​ൻ സൊ​സൈ​റ്റി​യു​ടെ (ആ​ർടി ​മി​ഷ​ൻ) ഫ്ളോ​ട്ടും കാ​ണി​ക​ളു​ടെ മ​നം ക​വ​ർ​ന്നു. ആ​ർടി ​മി​ഷ​ൻ അ​വ​ത​രി​പ്പി​ച്ച "കം ​ആ​ൻ​ഡ് എ​ക്സ്പീ​രി​യ​ൻ​സ് കേ​ര​ളം വി​ല്ലേ​ജ​സ്' എ​ന്ന ഫ്ളോ​ട്ട് ആ​വേ​ശ​ത്തോ​ടെ​യാ​ണ് ന​ഗ​ര​വീ​ഥി​ക​ളി​ൽ കാ​ത്തു​നി​ന്ന കാ​ണി​ക​ൾ സ്വീ​ക​രി​ച്ച​ത്.

കേ​ര​ളീ​യ വാ​സ്തു​വി​ദ്യ​യും പൈ​തൃ​ക​വും പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന പ​ര​ന്പ​രാ​ഗ​ത വീ​ടി​ന്‍റെ മാ​തൃ​ക​യി​ലാ​ണ് ഫ്ളോ​ട്ട് ഒ​രു​ക്കി​യ​ത്. വീ​ടി​നു​ള്ളി​ൽ ര​ണ്ടു പ​ര​ന്പ​രാ​ഗ​ത നെ​യ്ത്തു​കാ​ർ ത​ത്സ​മ​യം ജോ​ലി​ക​ൾ ചെ​യ്യു​ന്ന​ത് അ​വ​ത​രി​പ്പി​ച്ച​താ​ണ് ഫ്ളോ​ട്ടി​നെ ഏ​റ്റ​വു​മ​ധി​കം ആ​ക​ർ​ഷ​ണീ​യ​മാ​ക്കി​യ​ത്.

ജ​മ്മു കാ​ശ്മീ​ർ, ത​മി​ഴ്നാ​ട്, ഉ​ത്ത​ർ​പ്ര​ദേ​ശ്, പ​ഞ്ചാ​ബ്, ഹ​രി​യാ​ന, രാ​ജ​സ്ഥാ​ൻ, ഗു​ജ​റാ​ത്ത്, വെ​സ്റ്റ് ബം​ഗാ​ൾ, തെ​ലു​ങ്കാ​ന, മ​ഹാ​രാ​ഷ്ട്ര എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള ത​ന​ത് ക​ലാ​രൂ​പ​ങ്ങ​ൾ ഘോ​ഷ​യാ​ത്ര​യു​ടെ പൊ​ലി​മ​യ്ക്ക് മാ​റ്റു​കൂ​ട്ടി.
ചെ​ണ്ട​മേ​ളം, പു​ലി​ക​ളി, ക​ഥ​ക​ളി രൂ​പം, മാ​വേ​ലി ര​ഥം, വ​നി​ത ശി​ങ്കാ​രി മേ​ളം, വേ​ല​ക​ളി, ഗ​രു​ഡ​ൻ പ​റ​വ, മു​ത്ത​പ്പ​ൻ തെ​യ്യം, ക​ര​ടിക​ളി, ചി​ത്ര​ശ​ല​ഭം ഡാ​ൻ​ഡ്, ക​ള​രി, വ​നി​താ കോ​ൽ​ക്ക​ളി, നാ​ഗ​നൃ​ത്തം, നെ​റ്റി​പ്പ​ട്ട വെ​ഞ്ചാ​മ​ര ഡാ​ൻ​ഡ്, കൈ ​കൊ​ട്ടി​ക്ക​ളി, കു​രു​ത്തോ​ല തെ​യ്യം, മ​യൂ​ര നൃ​ത്തം, പ​ള്ളി​വാ​ൾ, കോ​താമൂ​രി​യാ​ട്ടം തു​ട​ങ്ങി വൈ​വി​ധ്യ​മാ​യ ക​ലാ​രൂ​പ​ങ്ങ​ൾ ഘോ​ഷ​യാ​ത്ര​യ്ക്ക് മാ​റ്റു കൂ​ട്ടി.

കേ​ര​ള​ത്തി​ന്‍റെ വ​ള​ർ​ച്ച​യും പാ​ര​ന്പ​ര്യ​വും സം​സ്കാ​ര​വും സാ​മൂ​ഹി​ക പ്ര​സ​ക്തി​യും ആ​വി​ഷ്ക​രി​ക്കു​ന്ന 69 ഓ​ളം ഫ് ളോ​ട്ടു​ക​ളും ഇ​ൻ​സ്റ്റ​ലേ​ഷ​നു​ക​ളും വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഘോ​ഷ​യാ​ത്ര​യി​ൽ പ​ങ്കെ​ടു​ത്തു. വനം വകുപ്പിന്‍റെ ഫ്ളോട്ട് ഒ ന്നാംസ്ഥാനം കരസ്ഥമാക്കി.

മ​ന്ത്രിമാരായ പി.​സി. വി​ഷ് ണു​നാ​ഥ്, കെ. ​മു​ര​ളീ​ധ​ര​ൻ, സി.​പി. ജോ​ണ്‍, റോ​ജി എം. ​ജോ​ണ്‍, ബി​ന്ദു കൃ​ഷ്ണ, എം​എ​ൽ​എ ടി. ​സി​ദ്ദി​ഖ്, ചാ​ണ്ടി ഉ​മ്മ​ൻ, മേ​യ​ർ വി.​വി. രാ​ജേ​ഷ് തു​ട​ങ്ങി​യ​വ​ർ പ​വ​ലി​യ​നു​ക​ളി​ൽ സ​മാ​പ​ന​ഘോ​ഷ​യാ​ത്ര വീക്ഷിക്കു ന്നതിനായി എത്തിയിരുന്നു.

Tags : Nattuvishesham DistrictNews DeepikaNews Onam celebrations

Recent News

Corehub Up