എസ്എംവൈഎം പാലാ രൂപത കലോത്സവം സർഗതരംഗത്തിൽ ഒന്നാം സ്ഥാനം നേടി കുറവിലങ്ങാട് യൂണിറ്റംഗങ്ങൾ ഡയറക്ടർ ഫാ. ജോസഫ് ചൂരയ്ക്കലിനൊപ്പം.
കുറവിലങ്ങാട്: എസ്എംവൈഎം പാലാ രൂപത കലോത്സവം സർഗതരംഗത്തിൽ ഓവറോൾ കിരിടം ചൂടി കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർത്ഥാടന ഇടവക യൂണിറ്റ്. കലാമത്സരങ്ങൾക്കൊപ്പം രചനാമത്സരങ്ങളിലും കുറവിലങ്ങാട് യൂണിറ്റിനാണ് ഒന്നാംസ്ഥാനം. നാല്പതോളം ഇനങ്ങളിലായി നടന്ന മത്സരങ്ങളിൽ ശക്തമായ സാന്നിധ്യമറിയിച്ച് 333 പോയിന്റ് നേടിയാണ് കുറവിലങ്ങാട് യൂണിറ്റ് ഒന്നാംസ്ഥാനത്തെത്തിയത്.
വിവിധ വ്യക്തിഗത ഇനങ്ങൾക്കൊപ്പം നാടകം, പരിചമുട്ടു കളി എന്നിവയിലും കുറവിലങ്ങാട് ഒന്നാംസ്ഥാനക്കാരായാണ് മികവ് തെളിയിച്ചത്. ആർച്ച്പ്രീസ്റ്റ് ഫാ. ഡോ. തോമസ് മേനാച്ചേരിയുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് ഡയറക്ടർ ഫാ. ജോസഫ് ചൂരയ്ക്കൽ, ജോയിന്റ് ഡയറക്ടർ സിസ്റ്റർ വന്ദന, യൂണിറ്റ് പ്രസിഡന്റ് അലൻ ജോബ് കോച്ചേരി, ജനറൽ സെക്രട്ടറി റെലൻ ബോബി, ഭാരവാഹികളായ ജെയ്ൻ ബാബു, ആഗ്നസ് ഐസക്ക്, സെബാസ്റ്റിയൻ പൊയ്യാനി, അലൻ സിറിൾ, ഫൊറോന കൗൺസിലേഴ്സായ റിന്റോ സാബു, അമല കോച്ചേരി എന്നിവരുടെ നേതൃത്വത്തിലാണ് മത്സരങ്ങൾക്കുള്ള ഒരുക്കങ്ങൾ നടത്തിയത്. ഫൊറോന തലത്തിൽ കുറവിലങ്ങാട് രണ്ടാം സ്ഥാനം നേടി.
Tags : NattuVishesham DistrictNews