x
ad
Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കുടിവെള്ളം മുടങ്ങും

വെബ് ഡെസ്ക്
Published: August 31, 2026 01:53 AM IST | Updated: August 31, 2026 01:53 AM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: വാ​ൻ​റോ​സ് ഊ​റ്റു​കു​ഴി റോ​ഡി​ലും സെ​ക്ര​ട്ടേ​റി​യ​റ്റ് വൈ​എം​സി​എ ഗേ​റ്റി​നു സ​മീ​പ​വും കേ​ര​ള വാ​ട്ട‍​ർ അ​ഥോ​റി​റ്റി​യു​ടെ 315 എം​എം എ​ച്ച്ഡി​പി​ഇ പൈ​പ്പ്‌​ ലൈ​നി​ലു​ണ്ടാ​യ ചോ​ർ​ച്ച പ​രി​ഹ​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ന​ന്ദാ​വ​നം, ബേ​ക്ക​റി, ഊ​റ്റു​കു​ഴി, സെ​ക്ര​ട്ടേ​റി​യ​റ്റ്, മാ​ഞ്ഞാ​ലി​ക്കു​ളം റോ​ഡ്, ഗാ​ന്ധാ​രി​യ​മ്മ​ൻ കോ​വി​ൽ റോ​ഡ്, മേ​ലേ ത​മ്പാ​നൂ​ർ, ആ​യു​ർ​വേ​ദ കോ​ള​ജ്, കു​ന്നും​പു​റം, അം​ബു​ജ​വി​ലാ​സം റോ​ഡ്, സ്റ്റാ​ച്ച്യു, പു​ളി​മൂ​ട് എ​ന്നിവിടങ്ങ ളി​ൽ ഇന്നു വൈകുന്നേരം ഏ​ഴുമു​ത​ൽ നാളെ രാ​വി​ലെ ഏ​ഴുവ​രെ ജ​ല​വി​ത​ര​ണം പൂ​ർ​ണ​മാ​യോ ഭാ​ഗി​ക​മാ​യോ ത​ട​സ​പ്പെടും.

ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ ഉ​യ​ർ​ന്ന ഭാ​ഗ​ങ്ങ​ളി​ൽ ജ​ല​വി​ത​ര​ണം പു​നഃസ്ഥാ​പി​ക്കാ​ൻ കൂ​ടു​ത​ൽ സ​മ​യം ആ​വ​ശ്യ​മാ​യി വ​ന്നേ​ക്കാമെന്നതിനാൽ ഉ​പ​ഭോ​ക്താ​ക്ക​ൾ മു​ൻ​ക​രു​ത​ൽ നടപടികൾ സ്വീ​ക​രി​ക്കേ​ണ്ട​താ​ണെ​ന്ന് വാ​ട്ട​ർ അ​ഥോ​റി​റ്റി അ​റി​യി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews disrupted.

Recent News

Corehub Up