x
ad
Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​നു​സ്മ​ര​ണ​വും സ​ന്ന​ദ്ധ ര​ക്ത​ദാ​ന ക്യാ​മ്പും

വെബ് ഡെസ്ക്
Published: August 31, 2026 01:16 AM IST | Updated: August 31, 2026 01:16 AM IST

പാ​ലാ ബ്ല​ഡ് ഫോ​റം ഡ​യ​റ​ക്‌ട​ര്‍ ബോ​ര്‍​ഡ് അം​ഗ​മാ​യി​രു​ന്ന നെ​ല്‍​സ​ണ്‍ ഡാ​ന്‍റെ​യു​ടെ അ​നു​സ്മ​ര​ണ​വും സ​ന്ന​ദ്ധ ര​ക്ത​ദാ​ന ക്യാ​മ്പും പാ​ലാ ഡി​വൈ​എ​സ്പി ഓ​ഫീ​സ് അ​ങ്ക​ണ​ത്തി​ല്‍ മാ​ണി സി. ​കാ​പ്

പാ​ലാ: ബ്ല​ഡ് ഫോ​റം ഡ​യ​റ​ക്‌​ട​ര്‍ ബോ​ര്‍​ഡ് അം​ഗ​മാ​യി​രു​ന്ന നെ​ല്‍​സ​ണ്‍ ഡാ​ന്‍റെ​യു​ടെ അ​നു​സ്മ​ര​ണ​വും സ​ന്ന​ദ്ധ ര​ക്ത​ദാ​ന ക്യാ​മ്പും ശ്രദ്ധേ​യ​മാ​യി. പാ​ലാ ഡി​വൈ​എ​സ്പി ഓ​ഫീ​സ് അ​ങ്ക​ണ​ത്തി​ല്‍ ന​ട​ന്ന അ​നു​സ്മ​ര​ണ​സ​മ്മേ​ള​നം മാ​ണി സി. ​കാ​പ്പ​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​വൈ​എ​സ്പി കെ. ​സ​ദ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പാ​ലാ ബ്ല​ഡ് ഫോ​റം ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ഷി​ബു തെ​ക്കേ​മ​റ്റം, നെ​ല്‍​സ​ണ്‍ ഡാ​ന്‍റെ​യു​ടെ പ്ര​ഫ. ഡാ​ന്‍റെ, പാ​ലാ എ​സ്എ​ച്ച്ഒ ടോ​മി​ന്‍ ജോ​സ്, ഡോ. ​പി.​ഡി ജോ​ര്‍​ജ്, സാ​ബു അ​ബ്രാ​ഹം, ബൈ​ജു കൊ​ല്ലം​പ​റ​മ്പി​ൽ, രാ​ജേ​ഷ് കു​ര്യ​നാ​ട്, പ്ര​ഫ. സു​നി​ല്‍ തോ​മ​സ്, ജോ​മി സ​ന്ധ്യാ, ഷാ​ജി സെ​ബാ​സ്റ്റ്യ​ൻ, സി​സ്റ്റ​ര്‍ ബി​ന്‍​സി എ​ഫ്സി​സി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ര​ക്ത​ദാ​നം മ​ഹാ​ദാ​നം എ​ന്ന ചി​ന്ത ഹൃ​ദ​യ​ത്തി​ലേ​റ്റി നി​ര​വ​ധി ത​വ​ണ ര​ക്തം ദാ​നം ചെ​യ്യു​ക​യും പാ​ലാ ബ്ല​ഡ് ഫോ​റ​ത്തി​ന്‍റെ സ​ജീ​വ സാ​ന്നി​ധ്യ​വും ആ​യി​രു​ന്ന നെ​ല്‍​സ​ണ്‍ ഡാ​ന്‍റെ​യു​ടെ ര​ണ്ടാ​മ​ത് ച​ര​മ​വാ​ര്‍​ഷി​ക​മാ​യി​രു​ന്നു ഇ​ന്ന​ലെ. പാ​ലാ കോ​പ്പ​റേ​റ്റ് എ​ജ്യൂ​ക്കേ​ഷ​ന്‍ ഏ​ജ​ന്‍​സി​യു​ടെ കീ​ഴി​ല്‍ വി​വി​ധ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളു​ക​ളി​ല്‍ അ​ധ്യാ​പ​ക​നാ​യി​രു​ന്നു അ​ദ്ദേ​ഹം.

Tags : NattuVishesham DistrictNews

Recent News

Corehub Up