ചവറ കുന്നത്തൂര്‍ ബ്രദേഴ്സ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ 17-ാമത് വാര്‍ഷികവും ഓണാഘോഷവും കൊല്ലം എഡിഎം മറവനാല് സജിത്ത് ഉദ്ഘാടനം ചെയ്യുന്നു.
ചവറ: കുന്നത്തൂര്‍ ബ്രദേഴ്സ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ (കെബിസിഎസ് ചവറ) 17-ാമത് വാര്‍ഷികവും ഓണാഘോഷ പരിപാടികളും ചവറ ബസ് സ്റ്റാന്‍ഡിന് കിഴക്ക് വശത്തുള്ള കുന്നത്തൂര്‍ നഗറില്‍ നടന്നു.
ആഘോഷങ്ങളുടെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനം കൊല്ലം അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് മറവനാല് സജിത്ത് ഉദ്ഘാടനം ചെയ്തു. കെബിസിഎസ് പ്രസിഡന്റ് എം.കെ. മോഹനന് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. വനിതാരക്ഷാധികാരി സ്വാഗതവും അഡ്വ. സുധീഷ്കുമാര്‍, ചവറ പഞ്ചായത്ത് പ്രസിഡന്റ് അംബികാദേവി, കൃഷ്ണന് നട വാര്‍ഡ് മെമ്പര്‍ രഘുനാഥന്‍പിള്ള, മുന്‍ ബ്ലോക്ക് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് എസ്. ലാലു, കവിയും സാംസ്കാരിക പ്രവര്‍ത്തകനുമായ ആസാദ് ആശിര്‍വാദ്, സാഹിത്യകാരന് ഭഗവതിനട വേണു, നോവലിസ്റ്റ് ഗോപാലകൃഷ്ണന് സൗഭാഗ്യ, തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.
ചടങ്ങില്‍ കൊല്ലം എഡിഎം ആസാദ് ആശീര്‍വാദിനും ഭഗവതിനട വേണുവിനും, ലാലു ഗോപാലകൃഷ്ണന് സൗഭാഗ്യയ്ക്കും സ്നേഹാദരവുകള്‍ നല്കി തുടര്‍ന്നു പങ്കെടുത്ത വിശിഷ്ട വ്യക്തികള്‍ സമ്മാന വിതരണം നല്കി. കമ്മിറ്റി മെമ്പര്‍ ആര്യാകൃഷ്ണന് നന്ദി രേഖപ്പെടുത്തി.
Tags : Nattuvishesham DistrictNews DeepikaNews Onam celebrations