x
ad
Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബന്ധുവീട്ടിലെത്തിയ സ്ത്രീ​യെ ആക്ര​മി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ

വെബ് ഡെസ്ക്
Published: August 31, 2026 12:05 AM IST | Updated: August 31, 2026 12:05 AM IST

പ്രതീകാത്മക ചിത്രം

ക​റു​ക​ച്ചാ​ൽ: മ​ദ്യ ല​ഹ​രി​യി​ൽ സ്ത്രീ​യെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ. ക​റു​ക​ച്ചാ​ൽ വെ​ട്ടി​കാ​വു​ങ്ക​ലി​ലു​ള്ള ബ​ന്ധു​വീ​ട്ടി​ലെ​ത്തി​യ തൃ​ശൂ​ർ സ്വ​ദേ​ശി​നി വി​നീ​താ​കു​മാ​രി(48)​യെ ആ​ക്ര​മി​ച്ച കേ​സി​ലാ​ണ് ക​റു​ക​ച്ചാ​ൽ വെ​ട്ടി​ക്കാ​വു​ങ്ക​ൽ വ​ലി​യ​ക​രോ​ട്ട് എ​സ്. ആ​കാ​ശി​നെ ക​റു​ക​ച്ചാ​ൽ പോ​ലീ​സ് അ​റ​സ്റ്റ്ചെ​യ്ത​ത്.
ക​മ്പി​വ​ടി​കൊ​ണ്ടു​ള്ള മ​ർ​ദ​ന​ത്തി​ൽ കൈ​ക്ക് പൊ​ട്ട​ലേ​റ്റ വി​നീ​താ​കു​മാ​രി ചെ​ത്തി​പ്പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.

വെ​ട്ടി​ക്കാ​വു​ങ്ക​ൽ ക​ണ്ണാ​ട്ടു​വ​ള​പ്പി​ൽ ഷാ​ജി​മോ​ന്‍റെ വീ​ട്ടി​ൽ​വ​ച്ച് ശ​നി​യാ​ഴ്ച രാ​ത്രി ഏ​ഴ​ര​യോ​ടെ​യാ​ണ് സം​ഭ​വം. ഷാ​ജി​മോ​ന്‍റെ മ​ക​ൻ ന​ന്ദു​വും ആ​കാ​ശു​മാ​യി ഓ​ണ​ത്തി​ന് വ​ഴ​ക്കു​ണ്ടാ​യി​രു​ന്നു. മ​ദ്യ​ല​ഹ​രി​യി​ൽ ന​ന്ദു​വി​നെ മ​ർ​ദി​ക്കാ​നാ​യി ആ​കാ​ശ് ക​മ്പി​വ​ടി​യു​മാ​യി വീ​ട്ടി​ലെ​ത്തി. എ​ന്നാ​ൽ ന​ന്ദു വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നി​ല്ല.

ആ​കാ​ശ് വീ​ട്ടി​നു​ള്ളി​ലേ​ക്ക് അ​തി​ക്ര​മിച്ചു ​ക​യ​റാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ ഷാ​ജി​യു​ടെ സ​ഹോ​ദ​രി​യാ​യ വി​നീ​താ​കു​മാ​രി ത​ട​യാ​ൻ ശ്ര​മി​ച്ചു. ഇതിൽ പ്ര​കോ​പി​ത​നാ​യ ആ​കാ​ശ് ക​മ്പി​വ​ടികൊ​ണ്ട് വി​നീ​താ​കു​മാ​രി​യെ അടിക്കു​ക​യാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

വി​വ​ര​മ​റി​ഞ്ഞ് ക​റു​ക​ച്ചാ​ൽ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ആകാശിനെ പി​ടി​കൂ​ടുകയാ യിരുന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. എ​സ്ഐ ടി.​എ​സ്. ജ​യ​കൃ​ഷ്ണ​ൻ, എ​എ​സ്ഐ റെ​ജി പി. ​ജോ​ൺ, സി​പി​ഒ​മാ​രാ​യ ബ്രി​ജി​ത്ത് കൃ​ഷ്ണ, സി.​എ. സി​ജു എ​ന്നി​വ​രടങ്ങിയ പോലീസ് സംഘമാ ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Tags : Nattuvishesham DistrictNews DeepikaNews arrested

Recent News

Corehub Up