എടക്കര: സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്കേറ്റത്തിനിടെ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മൂത്തേടം പാലാര പുന്നപ്പാല അസൈനാർ (54) ആണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്.
കഴിഞ്ഞ 23 നാണ് സംഭവമുണ്ടായത്. പാലാങ്ക ടൗണിലുള്ള ക്ലബിൽ വച്ചുണ്ടായ വാക്കേറ്റത്തിനും കൈയാങ്കളിക്കുമിടയിൽ അസൈനാർ തലയടിച്ച് വീഴുകയായിരുന്നു. തുടർന്ന് എട്ട് ദിവസമായി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ വൈകിട്ട് നാലോടെയാണ് മരണം സംഭവിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് പാലാങ്കരയിലെത്തിക്കും. സംഭവവുമായി ബന്ധപ്പെട്ട് പൂക്കോട്ടുംപാടം പൊലിസ് ഒരാളെ പ്രതി ചേർത്ത് കേസ് രജിസ്റ്റർ ചെയ്തു. ഭാര്യ: ജുമൈല. മക്കൾ:സുഹൈൽ, സഹൽ.
Tags : young man died after falling sustaining injuries