വിശുദ്ധ മദര്‍ തെരേസ
നെയ്യാറ്റിന്‍കര: വിശുദ്ധ മദര്‍ തെരേസയുടെ നാമഥേയത്തിലെ ആദ്യ ദേവാലയമായ മേലാരിയോട് വിശുദ്ധ മദര്‍ തെരേസ പള്ളിയിൽ തീര്‍ഥാടന തിരുനാളിന് ഞായറാഴ്ച തുടക്കമായി. ഇന്നലെ വൈകുന്നേരം മദറിന്റെ 116-ാമത് ജന്മദിനാഘോഷം നടന്നു. ഇന്നു പരേത അനുസ്മരണ ദിനാഘോഷം ഉണ്ടാവും.
നാളെ വൈകുന്നേരം 6.30 ന് ഇടവക വികാരി ഫാ. ജോണ്‍ കെ പൊന്നൂസ് കൊടിയേറ്റം നിര്‍വഹിക്കും. അഞ്ചിനു വൈകു ന്നേരം ആഘോഷമായ തിരുസ്വരൂപ പ്രദക്ഷിണം. തിരുനാള്‍ ദിനമായ ആറിന് ആഘോഷമായ ദിവ്യബലിക്ക് പെരുങ്കടവിള ഇടവക വികാരി ഫാ. ജയരാജ് മുഖ്യ കാര്‍മികത്വം വഹിക്കും. ഫാ. ഷാജി ഡി സാവിയോ വചന സന്ദേശം നല്‍കും. തുടര്‍ന്ന് ആഘോഷമായ ദിവ്യകാരുണ്യ പ്രദക്ഷിണം നടക്കും.
തിരുനാള്‍ ദിനങ്ങളില്‍ മദര്‍ തെരേസയുടെ തിരുശേഷിപ്പ് വണങ്ങി പ്രാര്‍ഥിക്കാനുളള അവസരമുണ്ടായിരിക്കുമെന്ന് ഇടവക വികാരി ഫാ. ജോണ്‍ കെ. പൊന്നൂസ് അറിയിച്ചു.