ഈരാറ്റിന്‍പുറം ടൂറിസം മേളയുടെ ഭാഗമായ സാംസ്കാരിക സമ്മേളനം എന്‍. ശക്തന് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.
നെയ്യാറ്റിന്‍കര: വിനോദ സഞ്ചാര വകുപ്പും നെയ്യാറ്റിന്‍കര നഗരസഭയും വിവിധ തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിച്ച ഈരാറ്റിന്‍പുറം ടൂറിസം മേള സമാപിച്ചു. ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ സാംസ്കാരിക സമ്മേളനം എന്‍. ശക്തന് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ജെ. ജോസ് ഫ്രാങ്ക്ളിന്, നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് വി.എസ്. സജീവ് കുമാര്‍, കൗണ്‍സിലര്‍മാരായ ഇളവനിക്കര സാം, ശരത്, ശ്രീജ, മുന്‍ കൗണ്‍സിലര്‍ പുഷ്പലീല, മാന്പഴക്കര രാജശേഖരന്‍നായര്‍, ഡോ. സി.വി. ജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.