അപകടത്തില്‍പ്പെട്ട അമ്മയും മകനെയും ആശുപത്രിയില്‍ എത്തിച്ച എസ്ഐ ദീപു പിള്ളയും സഹപ്രവര്‍ത്തകരും.
കുണ്ടറ :അപകടത്തില്‍പ്പെട്ട അമ്മയ്ക്കും മകനും രക്ഷകരായി എഴുകോണ്‍ പോലീസ്. ഇന്നലെ ഉച്ചക്ക് 11.30ഓടെ കൈതക്കോട് തെങ്ങയ്യം ജംഗ്ഷനില്‍ ആയിരുന്നു അപകടം. കൈതക്കോട് ഭാഗത്ത്നിന്നു മുളവനയിലേക്ക് സ്കൂട്ടറില്‍ വരികയായിരുന്ന അമ്മയും മകനും. നെടിയവിള ക്ഷേത്രത്തിന്റെ വഞ്ചിക്ക് സമീപം പാര്‍ക്ക് ചെയ്തിരുന്ന ബുള്ളറ്റില്‍ ഇടിച്ച് അപകടത്തില്‍ പെടുകയായിരുന്നു.
തലയ്ക്കു സാരമായി പരിക്കേറ്റ മൈനറായ മകനെയും അമ്മയേയും മറ്റൊരു കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് അതുവഴി വന്ന എഴുകോണ്‍ പോലീസ് സ്റ്റേഷനിലെ എസ്ഐമാരായ ദീപു പിള്ള, മധു, പോലീസ് ഡ്രൈവര്‍ സനില്‍ എന്നിവര്‍ ചേര്‍ന്ന് ഉടന്‍ കുണ്ടറ താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായി രുന്നു.
Tags : Nattuvishesham DistrictNews DeepikaNews Ezhukone Police