പ്രതീകാത്മക ചിത്രം
പുനലൂര്‍: പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ 24 മണിക്കൂര്‍ സ്പെഷാലിറ്റി അത്യാഹിത വിഭാഗം നാളെ മുതല്‍ ആരംഭിക്കുമെന്ന് സി. അജയപ്രസാദ് എംഎല്‍എ അറിയിച്ചു.
അസ്ഥിരോഗ വിഭാഗം, ജനറല്‍ ശസ്ത്രക്രിയ, ജനറല്‍ മെഡിസിന്, ഗൈനക്കോളജി, ശിശുരോഗ വിഭാഗം, അനസ്തേഷ്യ എന്നീ പ്രധാന വിഭാഗങ്ങളിലെ സ്പെഷലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനം 24 മണിക്കൂറും ലഭ്യമാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. അസ്ഥിരോഗ വിഭാഗത്തില്‍ രണ്ട്, ജനറല്‍ മെഡിസിനില്‍ ഒന്ന് അനസ്തേഷ്യ വിഭാഗത്തില്‍ രണ്ട്, ശിശുരോഗ വിഭാഗത്തില്‍ രണ്ട് എന്നിങ്ങനെ ഡോക്ടര്‍മാരെയും അനുവദിച്ചിട്ടുണ്ട്.
വരും ദിവസങ്ങളില്‍ കൂടുതല്‍ ഡോക്ടര്‍മാരെ കൂടി അനുവദിച്ച് പദ്ധതി പൂര്‍ണ തോതില്‍ പ്രവര്‍ത്തന സജ്ജമാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും എംഎല്‍എ അറിയിച്ചു.
Tags : Nattuvishesham DistrictNews DeepikaNews Taluk Hospital