പാലാ ളാലം പഴയ പള്ളിയില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ എട്ട്നോമ്പ് തിരുനാളിനും 415 മത് കല്ലിട്ട തിരുനാളിനും വികാരി ഫാ.ജോസഫ് തടത്തില്‍ കൊടിയേറ്റുന്നു.
പാലാ: ളാലം പഴയ പള്ളിയില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ എട്ട്നോമ്പ് തിരുനാളിനും 415-ാ മത് കല്ലിട്ട തിരുനാളിനും കൊടിയേറി. തീര്‍ഥാടന കേന്ദ്രം വികാരി ഫാ.ജോസഫ് തടത്തില്‍ കൊടിയേറ്റ് കര്‍മ്മം നിര്‍വഹിച്ചു.
പാസ്റ്ററല്‍ അസിസ്റ്റന്റ് ഫാ.ജോസഫ് ആലഞ്ചേരില്‍, സഹവികാരിമാരായ ഫാ.പോള്‍ കുന്നുംപുറത്ത്, ഫാ.കുര്യാക്കോസ് കൂട്ടുങ്കല്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. കൈക്കാരന്മാരായ ടെന്‍സണ്‍ വലിയ കാപ്പിൽ, ജോമോന് വേലിക്കകത്ത്, ജോര്‍ജുകുട്ടി ഞാവള്ളിൽ, സാബു തേനംമാക്കല്‍ കണ്‍വീനര്‍മാരായ രാജേഷ് പാറയിൽ, ലിജോ ആനിത്തോട്ടം, കുഞ്ഞുമോന് പാലക്കല്‍, ജയിംസ് ചെറുവള്ളിൽ, ആല്ബിന് ആനിത്തോട്ടം, ഗ്രേസി പുളിക്കല്‍ എന്നിവര്‍ നേതൃത്വം നല്കി.
Tags : NattuVishesham DistrictNews