x
ad
Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹോ...! എന്തൊരു കുരുക്ക്

വെബ് ഡെസ്ക്
Published: August 31, 2026 12:12 AM IST | Updated: August 31, 2026 12:12 AM IST

ച​ങ്ങ​നാ​ശേ​രി-​വാ​ഴൂ​ര്‍ റോ​ഡും ച​ങ്ങ​നാ​ശേ​രി ബൈ​പാ​സും സം​ഗ​മി​ക്കു​ന്ന റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ ജം​ഗ്ഷ​നി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക്.​

ച​ങ്ങ​നാ​ശേ​രി റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ ജം​ഗ്ഷ​നി​ല്‍ ഒ​ഴി​യാ​ത്ത ഗ​താ​ഗ​ത​ക്കു​രു​ക്ക്
കു​രു​ക്ക​ഴി​ക്കാ​ന്‍ അ​ധി​കാ​രി​ക​ള്‍ രം​ഗ​ത്തി​റ​ങ്ങ​ണം

ച​ങ്ങ​നാ​ശേ​രി: ച​ങ്ങ​നാ​ശേ​രി-​വാ​ഴൂ​ര്‍ റോ​ഡും ച​ങ്ങ​നാ​ശേ​രി ബൈ​പാ​സും സം​ഗ​മി​ക്കു​ന്ന റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ ജം​ഗ്ഷ​നി​ല്‍ ഒ​ഴി​യാ​ത്ത ഗ​താ​ഗ​ത​ക്കു​രു​ക്ക്. ഓ​ണ​ദി​ന​ങ്ങ​ള്‍ ക​ഴി​ഞ്ഞി​ട്ടും ബൈ​പാ​സ് റോ​ഡി​ലും റെയിൽവേ ജം​ഗ്ഷ​നി​ലും ഗ​താ​ഗ​ത​ക്കു​രു​ക്ക് അ​വ​സാ​നി​ക്കു​ന്നി​ല്ല. ഇ​രു​റോ​ഡു​ക​ളി​ലെയും അ​നി​യ​ന്ത്രി​ത​മാ​യ വാ​ഹ​ന​പ്പെ​രു​പ്പം ​ജം​ഗ്ഷ​നി​ല്‍ വാ​ഹ​ന​ങ്ങ​ളെ അ​ക്ഷ​രാ​ര്‍​ഥ​ത്തി​ല്‍ കു​ടു​ക്കു​ക​യാ​ണ്.

ഓ​ണാ​വ​ധി ക​ഴി​ഞ്ഞ് ഇ​ന്ന് സ്‌​കൂ​ളു​ക​ള്‍ തു​റ​ക്കു​ന്ന​തോ​ടെ രാ​വി​ലെ മു​ത​ല്‍ റെയിൽവേ ജം​ഗ്ഷ​നി​ലെ കു​രു​ക്ക് വ​ര്‍​ധി​ക്കു​മെ​ന്ന​തി​ല്‍ ത​ര്‍​ക്ക​മി​ല്ല. വാ​ഴൂ​ര്‍ റോ​ഡി​ല്‍​നി​ന്നു തെ​ങ്ങ​ണ ഉ​ള്‍​പ്പെ​ടെ​യു​ള്ള ജം​ഗ്ഷ​നു​ക​ളി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കിന്‍റെ ദു​രി​ത​മ​നു​ഭ​വി​ച്ചു വ​രു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ നി​ര കു​രി​ശു​ംമൂ​ട് മു​ത​ല്‍ റെ​യി​ല്‍​വേ മേ​ല്‍​പ്പാ​ലം​വ​രെ നീ​ളു​ക​യാ​ണ്.

ബൈ​പാ​സി​ല്‍ എ​സ്എ​ച്ച് ജം​ഗ്ഷ​ന്‍ മു​ത​ലും മോ​ര്‍​ക്കു​ള​ങ്ങ​ര എ​കെ​എം സ്‌​കൂ​ള്‍ മു​ത​ലും റെ​യി​ല്‍​വേ ജം​ഗ്ഷ​നി​ലേ​ക്ക് വാ​ഹ​നന​‌ിര നീ​ളു​ക​യാ​ണ്. റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ ജം​ഗ്ഷ​നി​ല്‍ റോ​ഡ് ത​ക​ര്‍​ന്ന​തും വാ​ഹ​ന​ഗ​താ​ഗ​ത​ത്തെ ബാ​ധി​ക്കു​ന്നു​ണ്ട്.

കുരുക്ക് അഴിക്കാൻ

റെ​യി​ല്‍​വേ ജം​ഗ്ഷ​ന്‍ ഫ്‌​ളൈ​ഓ​വ​ര്‍ നി​ര്‍​മാ​ണ ന​ട​പ​ടി​ക​ള്‍​ക്ക് വേ​ഗ​ത കൂ​ട്ട​ണം ബൈ​പാ​സി​ലെ അ​ന​ധി​കൃ​ത പാ​ര്‍​ക്കിം​ഗും ക​ച്ച​വ​ട​ങ്ങ​ളും നി​യ​ന്ത്രി​ക്ക​ണം ബൈ​പാ​സ് റോ​ഡി​ലും വാ​ഴൂ​ര്‍ റോ​ഡി​ല്‍ തെ​ങ്ങ​ണ​വ​രെ​യും ട്രാ​ഫി​ക് പോ​ലീ​സി​ന്‍റെ സാ​ന്നി​ധ്യം ഉ​റ​പ്പു​വ​രു​ത്ത​ണം. ബൈ​പാ​സ് റെ​യി​ല്‍​വേ ജം​ഗ്ഷ​നി​ലെ ത​ക​ര്‍​ന്ന റോ​ഡ് ന​ന്നാ​ക്ക​ണം.

പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​യെ ക​ണ്ട് ച​ര്‍​ച്ച ന​ട​ത്തും

റെ​യി​ല്‍​വേ ജം​ഗ്ഷ​ന്‍ ഫ്‌​ളൈ​ഓ​വ​ര്‍ നി​ര്‍​മാ​ണ ന​ട​പ​ടി​ക​ള്‍​ക്ക് വേ​ഗ​ത കൂ​ട്ടു​ന്ന​കാ​ര്യം പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​യെ ക​ണ്ട് ഇ​യാ​ഴ്ച ച​ര്‍​ച്ച ന​ട​ത്തും. ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​രി​ഹ​രി​ക്കാ​ന്‍ പോ​ലീ​സി​ന് നി​ര്‍​ദേ​ശം ന​ല്‍​കും.

- വി​നു ജോ​ബ് എം​എ​ല്‍​എ

 

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up