x
ad
Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ര​വി​പു​രം റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ ന​വീ​ക​ര​ണം ജ​നു​വ​രി​യി​ല്‍ പൂ​ര്‍​ത്തി​യാ​ക്കും: എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി

വെബ് ഡെസ്ക്
Published: August 31, 2026 01:12 AM IST | Updated: August 31, 2026 01:12 AM IST

ഇ​ര​വി​പു​രം റെ​യി​ല്‍​വേ​സ്റ്റേ​ഷ​ന്‍റെ പ്രവർത്തനം വിലയിരുതുന്ന എംപി എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍.

കൊ​ല്ലം: ഇ​ര​വി​പു​രം റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ 2.35 കോ​ടി ചെ​ല​വി​ല്‍ ന​ട​ക്കു​ന്ന വി​ക​സ​ന പ്ര​വൃ​ത്തി​ക​ള്‍ അ​ടു​ത്ത ജ​നു​വ​രി​യി​ല്‍ പൂ​ര്‍​ത്തീ​ക​രി​ക്കു​മെ​ന്ന് എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി അ​റി​യി​ച്ചു.

ഇ​ര​വി​പു​രം റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ സ​ന്ദ​ര്‍​ശി​ച്ച് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യും പ്ര​ദേ​ശ​വാ​സി​ക​ളു​മാ​യി ച​ര്‍​ച്ച ന​ട​ത്തി​യ ശേ​ഷ​മാ​ണ് എം​പി ഇ​ക്കാ​ര്യ​മ​റി​യി​ച്ച​ത്.

നി​ര്‍​മാ​ണ പ്ര​വൃ​ത്തി​ക​ള്‍ ന​ട​ക്കു​ന്ന​ത് മൂ​ലം പ്ര​ദേ​ശ​ത്തു​ണ്ടാ​വു​ന്ന ബു​ദ്ധി​മു​ട്ട് പ​രി​ഹ​രി​ക്കാ​ന്‍ എ​ത്ര​യും പെ​ട്ടെ​ന്ന് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് എം​പി ആ​വ​ശ്യ​പ്പെ​ട്ടു. ഒ​ന്നും ര​ണ്ടും പ്ലാ​റ്റ്ഫോ​മു​ക​ളു​ടെ ഉ​യ​രം 84 സെ​ന്‍റിമീ​റ്റ​റാ​യി വ​ര്‍​ധി​പ്പി​ക്കും.
ര​ണ്ട് പ്ലാ​റ്റ്ഫോ​മു​ക​ളും ഇ​രു​വ​ശ​ത്തേ​ക്കും ദീ​ര്‍​ഘി​പ്പി​ക്കും. വി​ക​സ​നം പൂ​ര്‍​ത്തി​യാ​കു​ന്ന​തോ​ടെ നീ​ളം കൂ​ടി​യ ട്രെ​യി​നി​ല്‍​നി​ന്ന് പോ​ലും മ​റ്റു റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലേ​ത്ത് പോ​ലെ യാ​ത്ര​ക്കാ​ര്‍​ക്ക് സു​ഗ​മ​മാ​യി പ്ലാ​റ്റ്ഫോ​മി​ല്‍ ഇ​റ​ങ്ങാ​നും ക​യ​റാ​നും ക​ഴി​യും.

ര​ണ്ട് പ്ലാ​റ്റ്ഫോ​മു​ക​ളി​ലും 10 വീ​തം സി​മ​ന്‍റ് ബെ​ഞ്ചു​ക​ള്‍ സ്ഥാ​പി​ക്കും. പ്ലാ​റ്റ്ഫോ​മു​ക​ള്‍ ടൈ​ലു​ക​ളി​ട്ട് സൗ​ന്ദ​ര്യ​വ​ത്ക​രി​ക്കും. സ്റ്റേ​ഷ​ന്‍റെ ഇ​രു​വ​ശ​വും വേ​ലി​കെ​ട്ടി സു​ര​ക്ഷി​ത​മാ​ക്കും.

വി​ഷ്ണു മോ​ഹ​ന്‍, യു.​ഡി.​എ​ഫ് ചെ​യ​ര്‍​മാ​ന്‍ അ​ഡ്വ. കെ. ​ബേ​ബി​സ​ണ്‍, ക​ണ്‍​വീ​ന​ര്‍ ഡി. ​ബാ​ബു, കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എ. ​നാ​സ​ര്‍, കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റുമാ​രാ​യ ക​മ​റു​ദീ​ന്‍, റി​യാ​സ് റാ​വു​ത്ത​ര്‍, ഭ​ര​ണി​ക്കാ​വ് കൗ​ണ്‍​സി​ല​ര്‍ മ​ഷ്‌​കൂ​ര്‍, അ​ഹ​മ്മ​ദ് ഉ​ഖൈ​ല്‍, അ​ഹ​മ്മ​ദ് തു​ഹൈ​ല്‍, ഷെ​രീ​ഫ്, മ​ധു​സൂ​ദ​ന​ന്‍, ര​വീ​ന്ദ്ര​ന്‍​പി​ള​ള, പൊ​ന്ന​മ്മ മ​ഹേ​ശ​ന്‍, സ​നോ​ബ​ര്‍, രാ​ജ്കു​മാ​ര്‍ എ​ന്നി​വ​രും എം​പി​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.

 

Tags : Nattuvishesham DistrictNews DeepikaNews Railway Station

Recent News

Corehub Up