ഭാരതീപുരം തുമ്പോട് സെന്റ് കുര്യാക്കോസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ നടന്ന ഓണാഘോഷത്തില്‍ പങ്കെടുത്തവര്‍ ഇടവക വികാരി ഫാ. ഗീവര്‍ഗീസ് പള്ളിവാതുക്കലിനൊപ്പം.
ഭാരതീപുരം: തുമ്പോട് സെന്റ് കുര്യാക്കോസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ ഓണാഘോഷം സംഘടിപ്പിച്ചു. ആഘോഷം ഇടവക വികാരി ഫാ. ഗീവര്‍ഗീസ് പള്ളിവാതുക്കല്‍ ഉദ്ഘാടനം ചെയ്തു.
കേരളത്തിന്റെ സാംസ്കാരിക കാര്‍ഷിക പാരമ്പര്യങ്ങളുമായി ബന്ധപ്പെട്ട കിടക്കുന്ന ഓണാഘോഷം കേരളീയര്‍ക്കു അവരുടെ സ്വത്വബോധത്തിന്റെ അടയാളമാണെന്നും ഓണത്തിന്റെ നാളുകള്‍ എല്ലാവര്ക്കും സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും സമ്പല്‍ സമൃദ്ധിയുടെയും കൂട്ടായ്മയുടെയും നല്ല അനുഭവങ്ങളെ നല്കുവാന് ഇടയാകട്ടെയെന്നും അദ്ദേഹം പറഞ്ഞു.
ഇടവക ട്രസ്റ്റി പി.ടി. കൊച്ചുമ്മച്ചന്‍, സെക്രട്ടറി റോയ് തോമസ്, ലിജിന്‍ രാജന്, ഡെന്നിസ് രാജ്, ജോയല്‍ ഏബ്രഹാം എന്നിവര്‍ ഓണാഘോഷത്തിന് നേതൃത്വം നല്കി.
Tags : Nattuvishesham DistrictNews DeepikaNews Onam