x
ad
Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഏ​രൂ​രി​ലെ ക​വ​ര്‍​ച്ച; അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി പോ​ലീ​സ്

വെബ് ഡെസ്ക്
Published: August 31, 2026 01:11 AM IST | Updated: August 31, 2026 01:11 AM IST

ക​വ​ര്‍​ച്ച ന​ട​ത്തി​യ​താ​യി പോ​ലീ​സ് അ​നു​മാ​നി​ക്കു​ന്ന പ്ര​തി​ക​ളി​ല്‍ ഒ​രാ​ളു​ടെ സി​സി​ടി​വി ചി​ത്രം.

അ​ഞ്ച​ല്‍: ഏ​രൂ​രി​ല്‍ ആ​ല​ഞ്ചേ​രി മു​ത​ലാ​റ്റ് പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി മൂ​ന്നു​വീ​ടു​ക​ള്‍ കു​ത്തി​പ്പൊ​ളി​ച്ചു ക​വ​ര്‍​ച്ച ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി പോ​ലീ​സ്. കൊ​ല്ല​ത്ത് നി​ന്നും എ​ത്തി​യ വി​ര​ല​ട​യാ​ള വി​ധ​ഗ്ധ​ര്‍ ഡോ​ഗ് സ്‌​ക്വാ​ഡ് എ​ന്നി​വ​യു​ടെ സ​ഹാ​യ​ത്തോ​ടെ കൂ​ടു​ത​ല്‍ തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ച്ച പോ​ലീ​സ് വി​വി​ധ സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞാ​ണ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. ക​വ​ര്‍​ച്ച ന​ട​ന്ന വീ​ടു​ക​ള്‍​ക്ക് സ​മീ​പ​ത്തു​ള്ള വീ​ടു​ക​ളി​ല്‍ നി​ന്നു​ള്ള സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പോ​ലീ​സ് ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്.

ര​ണ്ടു​പേ​ര്‍ അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ക​വ​ര്‍​ച്ച​യ്ക്ക് പി​ന്നി​ലെ​ന്നാ​ണ് പോ​ലീ​സ് അ​നു​മാ​നം. ഇ​വ​രു​ടേ​തെ​ന്ന് ക​രു​തു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ പോ​ലീ​സ് പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്. എ​ന്തെ​ങ്കി​ലും വി​വ​രം ല​ഭി​ക്കു​ന്ന​വ​ര്‍ അ​ഞ്ച​ല്‍, ഏ​രൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട​ണം എ​ന്നും പോ​ലീ​സ് അ​റി​യി​ച്ചി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, പ്ര​തി​ക​ളെ വേ​ഗ​ത്തി​ല്‍ പി​ടി​കൂ​ടു​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജ​ന​പ്ര​തി​നി​ധി​ക​ളും പൊ​തു​പ്ര​വ​ര്‍​ത്ത​ക​രും രം​ഗ​ത്തെ​ത്തി. പ്ര​ധാ​ന റോ​ഡു​ക​ളി​ല്‍​കൂ​ടി മാ​ത്ര​മു​ള്ള പോ​ലീ​സ് പെ​ട്രോ​ളിം​ഗ് ഇ​ട​റോ​ഡു​ക​ളി​ല്‍ കൂ​ടി ന​ട​ത്ത​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ്ര​ധാ​ന ആ​വ​ശ്യം. അ​ത്ത​ര​ത്തി​ല്‍ ഉ​ണ്ടാ​യാ​ല്‍ ക​വ​ര്‍​ച്ച​യു​ള്‍​പ്പ​ടെ​യു​ള്ള സാ​മൂ​ഹി​ക വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഒ​രു​പ​രി​ധി​വ​രെ ത​ട​യാ​ന്‍ ക​ഴി​യും. ആ​ളി​ല്ലാ​ത്ത വീ​ടു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് മോ​ഷ​ണം ന​ട​ന്നി​രി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ ഇ​തി​ല്‍ പ​ല​വീ​ടു​ക​ളും പ്ര​ധാ​ന പാ​ത​യോ​ര​ത്തും നി​ര​വ​ധി​യാ​ളു​ക​ള്‍ തി​ങ്ങി​പ്പാ​ര്‍​ക്കു​ക​യും ചെ​യ്യു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ്.

ഇ​തെ​ല്ലാം ജ​ന​ങ്ങ​ളി​ല്‍ വ​ലി​യ​രീ​തി​യി​ല്‍ ഭീ​തി സൃ​ഷ്ടി​ച്ചി​ട്ടു​ണ്ട്. അ​തി​നാ​ല്‍​ത്ത​ന്നെ കു​റ്റ​വാ​ളി​ക​ളെ ക​ണ്ടെ​ത്താ​ന്‍ പോ​ലീ​സ് ഊ​ര്‍​ജി​ത ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും രാ​ത്രി​കാ​ല പെ​ട്രോ​ളിം​ഗ് കൂ​ടു​ത​ല്‍ കാ​ര്യ​ക്ഷ​മ​മാ​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്ന് സി. ​അ​ജ​യ​പ്ര​സാ​ദ് എം​എ​ല്‍​എ ആ​വ​ശ്യ​പ്പെ​ട്ടു. ക​വ​ര്‍​ച്ച ന​ട​ന്ന ര​ണ്ടു വീ​ടു​ക​ള്‍ എം​എ​ല്‍​എ​യു​ടെ വീ​ടി​ന​ടു​ത്താ​ണ്. ആ​ളി​ല്ലാ​ത്ത മൂ​ന്നു​വീ​ടു​ക​ളു​ടെ മു​ന്‍​ഭാ​ഗ​ത്തെ ക​ത​ക് കു​ത്തി​പ്പൊ​ളി​ച്ചാ​ണ് പ​ണ​വും സ്വ​ര്‍​ണ​വും ഉ​ള്‍​പ്പ​ടെ​യു​ള്ള​വ ക​വ​ര്‍​ച്ച ന​ട​ത്തി​യി​ട്ടു​ള്ള​ത്.

 

Tags : Nattuvishesham DistrictNews DeepikaNews investigation

Recent News

Corehub Up