x
ad
Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മെ​ഡി​ക്ക​ൽ കോ​ള​ജ് ബ​സ് സ്റ്റാ​ൻ​ഡ് നവീകരണംകടകൾ അടപ്പിച്ചുതുടങ്ങി

വെബ് ഡെസ്ക്
Published: August 31, 2026 12:27 AM IST | Updated: August 31, 2026 12:27 AM IST

മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ബ​​സ് സ്റ്റാ​​ൻ​​ഡ് പു​​തു​​ക്കി പ​​ണി​​യു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി സ്റ്റാ​​ൻ​​ഡി​​ലെ ക​​ട​​ക​​ൾ പൂ​​ട്ടി​​ച്ച​​പ്പോ​​ൾ.

ഗാ​ന്ധി​​ന​​ഗ​​ർ: മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ബ​​സ് സ്റ്റാ​​ൻ​​ഡ് പു​​തു​​ക്കി പ​​ണി​​യു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി സ്റ്റാ​​ൻ​​ഡി​​ലെ ക​​ട​​ക​​ളു​​ടെ പ്ര​​വ​​ർ​​ത്ത​​നം നി​​ർ​​ത്തി​​ത്തു​​ട​​ങ്ങി. ആ​​ർ​​പ്പൂ​​ക്ക​​ര പ​​ഞ്ചാ​​യ​​ത്താ​​ണ് ക​​ട​​ക​​ളു​​ടെ പ്ര​​വ​​ർ​​ത്ത​​നം നി​​ർ​​ത്തി വ​​യ്ക്കാ​​ൻ നി​​ർ​​ദേ​​ശം ന​​ൽ​​കി​​യ​​ത്.
കാ​ല​പ്പഴ​ക്കം ചെ​ന്ന കെട്ടിടം പു​​തു​​ക്കി പ​​ണി​​യാ​ൻ ക​​ഴി​​ഞ്ഞ പ​​ഞ്ചാ​​യ​​ത്ത് ഭ​​ര​​ണ സ​​മി​​തി​​യു​​ടെ കാ​​ല​​ത്തു​​ത​​ന്നെ തീ​​രു​​മാ​​നം എ​​ടു​​ത്തി​​രു​​ന്നു.

ഇ​​തി​​ന്‍റെ ഭാ​​ഗ​​മാ​​യാ​​ണ് സ്റ്റാ​​ൻ​​ഡ് പൊ​​ളി​​ച്ച് ആ​​ധു​​നി​​ക രീ​​തി​​യി​​ലു​​ള്ള ഷോ​​പ്പിം​​ഗ് കോം​​പ്ല​​ക്സ് പ​​ണി​​യു​​ന്ന​​തി​​ന് പ​​ഞ്ചാ​​യ​​ത്ത് നീ​​ക്കം തു​​ട​​ങ്ങി​​യിരി​​ക്കു​​ന്ന​​ത്. സ്റ്റാ​ൻ​ഡ് പൊ​ളി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ യാ​​ത്ര​​ക്കാ​​ർ​​ക്ക് നി​​ൽ​​ക്കു​​ന്ന​​തി​​ന് പ്ര​​ത്യേ​​ക വെ​​യി​​റ്റിം​​ഗ് ഏ​​രി​​യ ഒ​​രു​​ക്കി​​യിട്ടു​​ണ്ട്. നി​ല​വി​ൽ ക​ട​ക​ൾ പൂ​ട്ടി​യ ക​ച്ച​വ‌​ട​ക്കാ​ർ​ക്ക് ക​ച്ച​വ​ട​ത്തി​ന് പ്ര​ത്യേ​ക സൗ​ക​ര്യ​വു​മൊ​രു​ക്കും.

അ​​ഞ്ചുകോ​​ടി​​യു​​ടെ പ​​ദ്ധ​​തി​​യാ​​ണ് പ​​ഞ്ചാ​​യ​​ത്ത് ല​​ക്ഷ്യ​​മി​​ട്ടി​​രി​​ക്കു​​ന്ന​​തെ​​ന്ന് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ആ​​ന​​ന്ദ് പ​​ഞ്ഞി​​ക്കാ​​ര​​ൻ പ​​റ​​ഞ്ഞു. ആ​​ദ്യ ഘ​​ട്ട​​മെ​​ന്ന നി​​ല​​യി​​ൽ 1.50 കോ​​ടി​​യു​​ടെ നി​​ർ​​മാ​​ണം ന​​ട​​ത്തു​​ന്ന​​തി​​ന് പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ ത​ന​തു ഫ​​ണ്ടി​​ൽ നി​​ന്നും പ​​ണം ക​​ണ്ടെ​​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags : Nattuvishesham DistrictNews DeepikaNews bus stand

Recent News

Corehub Up