x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ്രീ​നാ​രാ​യ​ണ ട്രോ​ഫി ജ​ലോ​ത്സ​വം: ആ​ദ്യ സം​ഭാ​വ​ന സ്വീ​ക​രി​ച്ചു

വെബ് ഡെസ്ക്
Published: July 23, 2026 01:29 AM IST | Updated: July 23, 2026 01:29 AM IST

ശ്രീ​നാ​രാ​യ​ണ ട്രോ​ഫി ജ​ലോ​ത്സ​വ​ത്തി​ന്‍റെ ആ​ദ്യ ഫ​ണ്ട്

ക​രു​നാ​ഗ​പ്പ​ള്ളി: ക​ന്നേ​റ്റി കാ​യ​ലി​ല്‍ ഓ​ഗ​സ്റ്റ് 28 ന് ​ന​ട​ക്കു​ന്ന 86-ാമ​ത് ശ്രീ​നാ​രാ​യ​ണ ട്രോ​ഫി ജ​ലോ​ത്സ​വ​ത്തി​ന്‍റെ ആ​ദ്യ സം​ഭാ​വ​ന കെ.​സി. വേ​ണു​ഗോ​പാ​ല്‍ എം​പി മ​ണ്ണാ​ശേ​രി​ല്‍ ന​ഴ്സ​റി ഉ​ട​മ ബി.​ശി​വ​പ്ര​സാ​ദി​ല്‍ നി​ന്ന് ഏ​റ്റു​വാ​ങ്ങി.

വൈ​റ്റ് ഗോ​ള്‍​ഡ് ഉ​ട​മ സി.​ജെ. ബാ​ബു സ്പോ​ണ്‍​സ​ര്‍ ചെ​യ്ത ഇ​ല​ക്‌ട്രിക് സ്‌​കൂ​ട്ട​റി​ന്‍റെ ല​ക്കി ഡി​പ്പ് കൂ​പ്പ​ണും അ​ദ്ദേ​ഹം സ്വീ​ക​രി​ച്ചു. കേ​ര​ള​ത്തി​ലെ ജ​ലോ​ത്സ​വ​ങ്ങ​ള്‍ കേ​ര​ള​ത്തി​ന്‍റെ കാ​ര്‍​ഷി​ക സം​സ്‌​കാ​ര​ത്തി​ന്‍റെ പ്ര​തീ​ക​മാ​ണെ​ന്ന് എം​പി പ​റ​ഞ്ഞു. ഗു​രു​ദേ​വ​ന്‍റെ നാ​മ​ധേ​യ​ത്തി​ല്‍ ന​ട​ക്കു​ന്ന ഏ​ക വ​ള്ളം​ക​ളി​യാ​ണ് ക​ന്നേ​റ്റി​യി​ലേ​തെ​ന്നും അ​തി​ന് എ​ല്ലാ പി​ന്തു​ണ​യും ഉ​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം ഉ​റ​പ്പു ന​ല്‍​കി.

ജ​ലോ​ത്സ​വ ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ സി.​ആ​ര്‍. മ​ഹേ​ഷ് എംഎ​ല്‍എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ പി. സോ​മ​രാ​ജ​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ന​ജീ​ബ് മ​ണ്ണേ​ല്‍, ദീ​പ ച​ന്ദ്ര​ന്‍, ജ​ലോ​ത്സ​വ ക​മ്മി​റ്റി ജ​ന​റ​ല്‍ ക്യാ​പ്റ്റന്‍ പ്ര​വീ​ണ്‍​കു​മാ​ര്‍, എ​സ്എ​ന്‍​ഡി​പി യോ​ഗം ക​രു​നാ​ഗ​പ്പ​ള്ളി യൂ​ണി​യ​ന്‍ പ്ര​സി​ഡ​ന്‍റ് കെ.സു​ശീ​ല​ന്‍, കൊ​ല്ലം യൂ​ണി​യ​ന്‍ പ്ര​സി​ഡ​ന്‍റ് മോ​ഹ​ന്‍​ശ​ങ്ക​ര്‍, കെ.​സി. രാ​ജ​ന്‍, എ​ല്‍.​കെ.​ ശ്രീ​ദേ​വി, ബി​ന്ദു ജ​യ​ന്‍, ച​വ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷം​ല നൗ​ഷാ​ദ്, പ​ന്മ​ന പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് സ​ന്തോ​ഷ് തു​പ്പാ​ശേ​രി​ല്‍, ച​വ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം കൊ​ണ്ടോ​ടി​യി​ല്‍ മ​ണി​ക​ണ്ഠ​ന്‍, ഓ​ച്ചി​റ ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് എ​ന്‍. കൃ​ഷ്ണ​കു​മാ​ര്‍, വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ രാ​ധാ​മ​ണി ഷാ​ജി, ന​ഗ​ര​സ​ഭ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ ബി. ​മോ​ഹ​ന്‍​ദാ​സ്, മു​ന​മ്പ​ത്ത് ഗ​ഫൂ​ര്‍, കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ ശ്രീ​വി​ദ്യ, സു​ധാ​കു​മാ​രി, ബി​തു​ല തു​ള​സി, രാ​ജേ​ഷ്, ഗി​രീ​ഷ്, പ​ന്മ​ന ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സ​ലിം, സു​ജ, വി​വി​ധ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ള്‍, ജ​ലോ​ത്സ​വ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ മു​ര​ളീ​ധ​ര​ന്‍ ചൈ​ത​ന്യ, ഷാ​ജ​ഹാ​ന്‍ കു​ള​ച്ച​വ​ര​മ്പേ​ല്‍, എ​ന്‍. അ​ജ​യ​കു​മാ​ര്‍, ഷ​മ്മാ​സ് ഹൈ​ദ്രോ​സ്, ബി​നോ​യ് ക​രി​മ്പാ​ലി​ല്‍, സ​രി​ത അ​ജി​ത്ത്, സു​രേ​ഷ് കൊ​ട്ടു​കാ​ട്, ജോ​ബ് തു​രു​ത്തി​യി​ല്‍, താ​ഹി​ര്‍ മു​ഹ​മ്മ​ദ്, ത​യ്യി​ല്‍​തു​ള​സി, പി.​ജി. കൃ​ഷ്ണ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

 

Tags : Water Festival NattuVishasham DistrictNews

Recent News

Corehub Up