x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​മ്പ​താ​മ​ത് ക​രു​മാ​ടി ജ​ലോ​ത്സ​വം: വെ​ള്ളം​കു​ള​ങ്ങ​ര ചു​ണ്ട​ന് കി​രീ​ടം

വെബ് ഡെസ്ക്
Published: August 17, 2026 10:48 PM IST | Updated: August 17, 2026 10:48 PM IST

വെ​ള്ളം​കു​ള​ങ്ങ​ര ചു​ണ്ട​ൻ (വ​ല​തു​വ​ശം) ഒ​ന്നാ​മ​താ​യി ഫി​നി​ഷ് ചെ​യ്യു​ന്നു.

അ​മ്പ​ല​പ്പു​ഴ: ടി.​എ​സ്. ക​നാ​ലി​ന്‍റെ ഇ​രു​ക​ര​ക​ളി​ലും ത​ടി​ച്ചുകൂ​ടി​യ വ​ള്ളം​ക​ളി പ്രേ​മി​ക​ളി​ല്‍ ആ​വേ​ശ​ത്തി​ര​യു​യ​ര്‍​ത്തി​യ ക​രു​മാ​ടി ജ​ലോ​ത്സ​വ​ത്തി​ൽ വെ​ള്ളം​കു​ള​ങ്ങ​ര ചു​ണ്ട​ന് കി​രീ​ടം. വ​ഞ്ചി​പ്പാ​ട്ടി​ലും ​ആ​ര്‍​പ്പോ​വി​ളി​ക​ളി​ക​ളി​ലും ​ആ​വേ​ശം പ​ക​ര്‍​ന്ന തു​ഴ​ത്താ​ള​ത്തി​ല്‍ ഇ​മ്മാ​നു​വ​ൽ ബോ​ട്ട് ക്ല​ബ്ബി​ന്‍റെ വെ​ള്ളം​കു​ള​ങ്ങ​ര ഒ​മ്പ​താ​മ​ത് ക​രു​മാ​ടി ജ​ലോ​ത്സ​വ​ത്തി​ൽ ഒ​ന്നാ​മ​തെ​ത്തു​ക​യാ​യി​രു​ന്നു.

ക​രു​മാ​ടി​ത്തോ​ട്ടി​ലെ ഓ​ള​പ്പ​ര​പ്പി​ല്‍ ര​ണ്ട് ട്രാ​ക്കു​ക​ളി​ലാ​യി ന​ട​ന്ന  ഫൈ​ന​ലി​ല്‍ ഒ​പ്പ​ത്തി​നൊ​പ്പം ന​ട​ന്ന മ​ത്സ​ര​ത്തി​ൽനി​ര​ണം ബോ​ട്ട് ക്ല​ബ്ബി​ന്‍റെ ആ​യാ​പ​റ​മ്പ് വ​ലി​യ​ദി​വാ​ൻ​ജി ചു​ണ്ട​നെ തു​ഴ​പ്പാ​ടു​ക​ൾ​ക്ക് പി​ന്നി​ലാ​ക്കി​യാ​ണ് വെ​ള്ളം​കു​ള​ങ്ങ​ര കി​രീ​ടം നേ​ടി​യ​ത്. ലൂ​സേ​ഴ്‌​സ്‌ ഫൈ​ന​ലി​ൽ ച​മ്പ​ക്കു​ളം ബോ​ട്ട് ക്ല​ബ്ബി​ന്‍റെ ച​മ്പ​ക്കു​ളം ചു​ണ്ട​ൻ ഒ​ന്നാ​മ​തും ആ​നാ​രി ബോ​ട്ട് ക്ല​ബ്ബി​ന്‍റെ ആ​നാ​രി ചു​ണ്ട​ൻ ര​ണ്ടാ​മ​തു​മെ​ത്തി. ഇ​രു​ട്ടു​കു​ത്തി ബി ​ഗ്രേ​ഡി​ൽ സെ​ന്‍റ് ജോ​സ​ഫ് ഒ​ന്നും ശ​ര​വ​ണ​ൻ ര​ണ്ടും ഡാ​നി​യ​ൽ മൂ​ന്നും ക​റു​പ്പു​പ​റ​മ്പ​ൻ നാ​ലും സ്ഥാ​നം നേ​ടി.

ഫൈ​ബ​ർ ചു​ണ്ട​നി​ൽ മ​ഹാ​ദേ​വി​കാ​ടി​നാ​ണ് ഒ​ന്നാം സ്ഥാ​നം. വൈ​ഗ ര​ണ്ടാ​മ​തെ​ത്തി. വെ​പ്പ് എ ​ഗ്രേ​ഡി​ൽ ന​വ​ജ്യോ​തി ഒ​ന്നും ഷോ​ട്ട് പു​ളി​ക്ക​ത്ത​റ ര​ണ്ടും സ്ഥാ​നം നേ​ടി. വെ​ള്ള​വും വ​ള്ള​വും ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​യ അ​മ്പ​ല​പ്പു​ഴ തെ​ക്ക്, ത​ക​ഴി പ​ഞ്ചാ​യ​ത്തു​ക​ളും ക​രു​മാ​ടി​ക്കു​ട്ട​ൻ​സും ജ​ലോ​ത്സ​വ സ​മി​തി​യും ചേ​ര്‍​ന്ന് സം​ഘ​ടി​പ്പി​ച്ച ക​രു​മാ​ടി ജ​ലോ​ത്സ​വം മ​ന്ത്രി എം. ​ലി​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​മ്പ​ല​പ്പു​ഴ തെ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ക​വി​ത അ​ധ്യ​ക്ഷ​യാ​യി. ജി. ​സു​ധാ​ക​ര​ൻ എം​എ​ൽ​എ മു​ഖ്യാ​തി​ഥി​യാ​യി. അ​മ്പ​ല​പ്പു​ഴ ഡി​വൈ​എ​സ്​പി ജ്യോ​തി​കു​മാ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് മ​നീ​ഷ് എം. ​പു​റ​ക്കാ​ട് എ​ന്നി​വ​ർ വി​ജ​യി​ക​ള്‍​ക്ക് സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി. ത​ക​ഴി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​ജി. ഗീ​താ​ഞ്ജ​ലി, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എ.​ആ​ർ. ക​ണ്ണ​ൻ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Water Festival NattuVishasham DistrictNews

Recent News

Corehub Up