ചങ്ങനാശേരി ജലോത്സവ സമിതി സമ്മേളനം വിനു ജോബ് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.
ചങ്ങനാശേരി: പുതുവല്‍ ജനകീയ ജലോത്സവം നാടിന് ആഘോഷവും ആവേശവുമായി. പൂവം മൂലേപ്പുതുവലില് പുതുവല്‍ ജനകീയ ജലോത്സവ സമിതിയുടെ നേതൃത്വത്തിലാണ് ജലോത്സവം സംഘടിപ്പിച്ചത്. പനയാര്‍ തോട്ടിലാണ് ജലോത്സവം അരങ്ങേറിയത്.
ഒരു തുഴക്കാരന് മുതല്‍ ഏഴുതുഴക്കാര് വരെയുള്ള വള്ളങ്ങളാണ് മത്സരിച്ചത്. പ്രധാന മത്സരമായ അഞ്ച് തുഴ വിഭാഗത്തില്‍ വിന്‍സണ്‍ ക്യാപ്റ്റനായ ദാവീദ് നമ്പര്‍ ടു ജലോത്സവത്തില്‍ ട്രോഫി കരസ്ഥമാക്കി. വിന്‍സണ്‍ തന്നെ ക്യാപ്റ്റനായ ദാവീദ് നമ്പര്‍ ഒന്ന് രണ്ടാം സ്ഥാനം നേടി.
ആന്‍വി ക്യാപ്റ്റനായ തൂഫാന് മൂന്നാം സ്ഥാനം നേടി. കൊടിക്കുന്നില്‍ സുരേഷ് എംപി ജലോത്സവവും വിനു ജോബ് എംഎല്‍എ സമ്മേളനവും ഉദ്ഘാടനം ചെയ്തു.
ജലോത്സവ സമിതി പ്രസിഡന്റ് തോമസ് സ്കറിയ അധ്യക്ഷനായിരുന്നു. വിജയികള്‍ക്ക് റെജി ചെറിയാന് എംഎല്‍എ സമ്മാനങ്ങള്‍ വിതരണം ചെയ്തു. മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തംഗം സിംസണ്‍ വേഷ്നാല്, പായിപ്പാട് പഞ്ചായത്ത് പ്രസിഡന്റ് സുനിലാ കുമാരി, പഞ്ചായത്തംഗം ജെനിമോള്, ഫാ. ഐബിന്‍ പകലോമറ്റം, സമിതി സെക്രട്ടറി മഹേഷ്, ജോയിന്റ് സെക്രട്ടറി കെ.എസ്. ബാബു, അഭിലാഷ് തമ്പി, എം.ജി. രാഘവന്, അജീഷ് പാപ്പച്ചന്, ആന്‍സണ്‍ ആന്റണി എന്നിവര്‍ പ്രസംഗിച്ചു.
വിവിധ വിഭാഗങ്ങളിലായി ഒന്നാം സ്ഥാനം നേടിയ വള്ളങ്ങള്‍: ശിശുപാലന് ക്യാപ്റ്റനായ നയനിക വള്ളം (ഒരു തുഴക്കാരന്), സുജിത് ക്യാപ്റ്റനായ കോരത്താമ്പേരി വള്ളം (രണ്ട് തുഴക്കാര്‍), സൂരജ് ക്യാപ്റ്റനായ ഉദയം (മൂന്ന് തുഴക്കാര്‍).
Tags : Nattuvishesham DistrictNews DeepikaNews Water Festival