x
ad
Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നീ​രേ​റ്റു​പു​റം പ​മ്പ ജ​ലോ​ത്സ​വം: ചെ​റു​ത​ന ചു​ണ്ട​ൻ ജേ​താ​വ്

വെബ് ഡെസ്ക്
Published: September 13, 2026 10:42 PM IST | Updated: September 13, 2026 10:42 PM IST

നീ​രേ​റ്റു​പു​റം ജ​ലോ​ത്സ​വം റെ​ജി ചെ​റി​യാ​ൻ എംഎ​ൽഎ ​ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

എ​ട​ത്വ: നീ​രേ​റ്റു​പു​റം പ​മ്പാ ജ​ലോ​ത്സ​വ​ത്തി​ൽ റോ​യി​പ്പ​ൻ പാ​ല​ച്ചി​റ ക്യാ​പ്റ്റ​നാ​യ പ​ള്ളാ​ത്തു​രു​ത്തി ബോ​ട്ട് ക്ല​ബ് തു​ഴ​ഞ്ഞ ചെ​റു​ത​ന ചു​ണ്ട​ൻ ജേ​താ​വ്. വി​നോ​യി സ്ക്ക​റി​യ, ലി​ജു ത​ല​വ​ടി ക്യാ​പ്റ്റ​ൻ​മാ​രാ​യ ത​ല​വ​ടി ടൗ​ൺ ബോ​ട്ട് ക്ല​ബ് തു​ഴ​ഞ്ഞ ത​ല​വ​ടി ചു​ണ്ട​നെ ഒ​രു വ​ള്ള​പ്പാ​ടി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ചെ​റു​ത​ന ചു​ണ്ട​ൻ ജേ​താ​വാ​യ​ത്. കാ​ർ​ത്തി​ക് ജി. ​നാ​യ​ർ ക്യാ​പ്റ്റ​നാ​യ കു​മ​ര​കം ടൗ​ൺ ബോ​ട്ട് ക്ല​ബ് തു​ഴ​ഞ്ഞ കാ​രി​ച്ചാ​ൽ ചു​ണ്ട​ൻ മൂ​ന്നാം സ്ഥാ​നം നേ​ടി.

വെ​പ്പ് എ ​ഗ്രേ​ഡ് മ​ത്സ​ര​ത്തി​ൽ ആ​ൽ​വി​ൻ കു​ര്യ​ൻ അ​ർ​ത്തി​ശേ​രി ക്യാ​പ്റ്റ​നാ​യ ത​ല​യ് ഫാ​ൻ​സ് തു​ഴ​ഞ്ഞ നെ​പ്പോ​ളി​യ​ൻ വ​ള്ളം ഒ​ന്നാം സ്ഥാ​ന​വും ഏ​ബ്ര​ഹാം കു​ര്യ​ൻ ചാ​ത്ത​ങ്ക​രി ക്യാ​പ്റ്റ​നാ​യ മേ​പ്രാ​ൽ ബോ​ട്ട് ക്ല​ബ് തു​ഴ​ഞ്ഞ ഷോ​ട്ട് ര​ണ്ടാം സ്ഥാ​ന​വും ല​ഭി​ച്ചു. ഇ​രു​ട്ടു​കു​ത്തി എ ​ഗ്രേ​ഡ് മ​ത്സ​ര​ത്തി​ൽ അ​ജേ​ഷ് എ ​ത​ങ്ക​മം​ഗ​ല ക്യാ​പ്റ്റ​നാ​യ കിം​ഗ് ബോ​ട്ട് ക്ല​ബ് വൈ​ശ്യം​ഭാ​ഗം തു​ഴ​ഞ്ഞ വ​ലി​യ പ​ണ്ഡി​ത​ൻ ര​ണ്ടാം സ്ഥാ​ന​വും ല​ഭി​ച്ചു.

നീ​രേ​റ്റു​പു​റം ജ​ലോ​ത്സ​വം കു​ട്ട​നാ​ട് എം​എ​ൽ​എ റെ​ജി ചെ​റി​യാ​നും പൊ​തു​സ​മ്മേ​ള​നം തി​രു​വ​ല്ല എം​എ​ൽ​എ വ​ർഗീ​സ് മാ​മ്മ​നും ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​മ്പാ ബോ​ട്ട് റൈ​സ് ചെ​യ​ർ​മാ​ൻ റെ​ജി ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് വി​ക്ട​ർ ടി. ​തോ​മ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മു​ൻ രാ​ജ്യ​സ​ഭ ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​ൻ പി.​ജെ. കു​ര്യ​ൻ മാ​സ്ഡ്രി​ൽ സ​ല്യൂ​ട്ട് സ്വീ​ക​രി​ച്ചു. പു​ളി​ക്കീ​ഴ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഈ​പ്പ​ൻ കു​ര്യ​ൻ, തി​രു​വ​ല്ല മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ ലേ​ഖ എ​സ്., ത​ല​വ​ടി, നെ​ടു​മ്പ്രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റുമാ​രാ​യ ബാ​ബു വ​ലി​യ​വീ​ട​ൻ, കെ. ​ബാ​ല​ച​ന്ദ്ര​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം മ​ഞ്ജു വി​ജ​യ​കു​മാ​ർ, ജേ​ക്ക​ബ് ഏ​ബ്ര​ഹാം, ത​ങ്ക​ച്ച​ൻ വാ​ഴ​ച്ചി​റ, ബി​ജു പാ​ല​ത്തി​ങ്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ​മാ​പ​ന സ​മ്മേ​ള​ന​വും വി​ജ​യി​ക്കു​ള്ള ട്രോ​ഫി വി​ത​ര​ണ​വും കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി നി​ർ​വ​ഹി​ച്ചു. വി​ക്ട​ർ ടി. ​തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Tags : Water Festival NattuVishasham DistrictNews

Recent News

Corehub Up