Health
വെയിലേറ്റാൽ പൊള്ളല്‍, ക്ഷീണം, തലകറക്കം, തലവേദന, ഓക്കാനവും ഛര്‍ദിയും, അസാധരണമായ വിയര്‍പ്പ്, കഠിനമായ ദാഹം, മൂത്രത്തിന്റെ അളവ് കുറയുക, മൂത്രം കടും നിറത്തിലാവുക, വേഗത്തിലുള്ള ഹൃദയമിടിപ്പ്, ബോധക്ഷയം എന്നിവ ഉണ്ടായാല്‍ ശ്രദ്ധിക്കണം.
എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുന്നവര്‍ തണലില്‍ മാറി വിശ്രമിച്ച് ധാരാളം വെള്ളം കുടിക്കണം. കട്ടികൂടിയതോ ചൂട് വര്‍ധിപ്പിക്കുന്നതോ ആയ വസ്ത്രങ്ങള്‍ ഒഴിവാക്കുക.
വളരെ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
വിവരങ്ങൾക്കു കടപ്പാട്: നാഷണൽ ഹെൽത്ത് മിഷൻ, ആരോഗ്യ കേരളം & സംസ്ഥാന ആരോഗ്യ വകുപ്പ്.
Kerala
ആലപ്പുഴ: വേനൽച്ചൂടിൽ സംസ്ഥാനത്തെ ടൂറിസം വ്യവസായം പ്രതിസന്ധിയിൽ. വേനലവധിക്കാലം ടൂറിസം മേഖലയ്ക്ക് കൊയ്ത്തുകാലമായിരുന്നിട്ടുപോലും കനത്ത ചൂട് മൂലം ആഭ്യന്തര, വിദേശ വിനോദസഞ്ചാരികൾ എത്താത്തത് ടൂറിസം മേഖലയെ കാര്യമായി ബാധിച്ചു. ടൂറിസം മേഖലയ്ക്ക് പ്രതീക്ഷകൾ നൽകുന്ന മാസങ്ങളാണ് വേനലവധിക്കാലമായ ഏപ്രിലും മേയും.
ഈ സീസൺ മുന്നിൽക്കണ്ട് ഹോട്ടലുകളും റസ്റ്ററന്റുകളും ഹൗസ് ബോട്ടുകളും നവീകരിച്ചവർക്കുൾപ്പെടെയാണ് വേനൽച്ചൂട് തിരിച്ചടിയായത്.
സംസ്ഥാനത്തെ തീരദേശ- കായലോര ടൂറിസത്തെയാണ് വേനൽച്ചൂട് ബാധിച്ചത്. ഈ സീസണിൽ മുൻവർഷങ്ങളെ അപേക്ഷിച്ച് വിനോദസഞ്ചാരികളുടെ ബുക്കിംഗിൽ കാര്യമായ കുറവുണ്ടായെന്ന് ഹോട്ടൽ ട്രാവൽ ഏജൻസി ഉടമകൾ പറയുന്നു.
ടൂറിസം മേഖലയിലെ പ്രതിസന്ധി വഴിയോര കച്ചവടമുൾപ്പെടെ അനുബന്ധ മേഖലകളെയും ബാധിച്ചിട്ടുണ്ട്. കാലാവസ്ഥ മാറ്റമില്ലതെ തുടരുകയാണെങ്കിൽ ഈ മേഖലയിൽ കനത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടാകുമെന്നും തൊഴിലാളികൾ പട്ടിണിയിലാകുമെന്നും ഹൗസ് ബോട്ട് ഉടമകൾ പറയുന്നു.
Kerala
കോട്ടയം: സംസ്ഥാനത്ത് ചൂട് കൂടുന്നതിനൊപ്പം വേനൽമഴയിലും ഗണ്യമായ കുറവ്. കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റ കണക്കുകൾ പ്രകാരം ഏപ്രിൽ ഒന്നുമുതൽ 18വരെ വേനൽമഴയിൽ 67 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 58 മില്ലിമീറ്റർ മഴയാണ് ഏപ്രിലിൽ ലഭിക്കേണ്ടിയിരുന്നത്. എന്നാൽ, ലഭിച്ചതാകട്ടെ വെറും 19 മില്ലിമീറ്റർ മാത്രം.
ഇങ്ങനെ പോയാൽ സമീപകാലത്ത് ഏറ്റവും കുറവു മഴ ലഭിച്ച ഏപ്രിലുകളിലൊന്നായി 2026 മാറുന്ന സ്ഥിതിയാണ്.
കൂടുതൽ മഴ പത്തനംതിട്ടയിൽ,കുറവ് കാസർഗോഡ്
സംസ്ഥാനത്ത് കൂടുതൽ വേനൽ മഴ ലഭിച്ചത് പത്തനംതിട്ട ജില്ലയിലാണ്. 42.2 മില്ലിമീറ്റർ മഴയാണു ലഭിച്ചത്. കാലാവസ്ഥാവകുപ്പിന്റെ കണക്കുകൾ പ്രകാരം ഈ സമയം പത്തനംതിട്ടയിൽ 101.2 മില്ലിമീറ്റർ മഴ ലഭിക്കേണ്ടതാണ്. മഴലഭ്യതയിൽ 58 ശതമാനം കുറവാണ് ഇവിടെ രേഖപ്പെടുത്തിയത്. ഇടുക്കിയാണ് മഴലഭ്യതയിൽ പത്തനംതിട്ടയ്ക്കു പിന്നിലുള്ളത്. 83.1 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 35.2 മില്ലിമീറ്റർ മഴ ലഭിച്ചു. 58 ശതമാനം കുറവാണ് ഇടുക്കിയിൽ രേഖപ്പെടുത്തിയത്.
കാസർഗോഡ് ജില്ലയിലാണ് മഴ ലഭ്യതയിൽ ഏറ്റവുമധികം കുറവ് രേഖപ്പെടുത്തിയത്.18.9 മില്ലിമീറ്റർ മഴ ലഭ്യമാക്കേണ്ട സ്ഥാനത്ത് വെറും 6.5ശതമാനം മഴ മാത്രമാണ് ഇവിടെ ലഭിച്ചത്. 66 ശതമാനം കുറവാണ് കാസർഗോഡ് രേഖപ്പെടുത്തിയത്.
പാലക്കാട് ജില്ലയിലും മഴലഭ്യതയിൽ വൻ കുറവ് രേഖപ്പെടുത്തി. 42.3 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 7.1 മില്ലിമീറ്റർ മഴ മാത്രമാണ് ഇവിടെ ലഭിച്ചത്. മഴലഭ്യതയിൽ 83 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. മലപ്പുറത്ത് 47.9 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്തു ലഭിച്ചതാകട്ടെ 8.9 മില്ലിമീറ്റർ മഴ മാത്രമാണ്.
2025ൽ 42 % അധിക മഴ
സംസ്ഥാനത്ത് കഴിഞ്ഞവർഷം ഇതേസമയം 42 ശതമാനം അധിക വേനൽമഴയാണു ലഭിച്ചത്. 57.8 മില്ലിമീറ്റർ മഴയാണു ലഭിക്കേണ്ടിയിരുന്നത്. എന്നാൽ 82 മില്ലിമീറ്റർ മഴ ലഭിച്ചു. എല്ലാ ജില്ലകളിലും കഴിഞ്ഞവർഷം ഇതേ തീയതികളിൽ മികച്ച മഴ ലഭിച്ചിരുന്നു.
പത്തനംതിട്ട ജില്ലയിൽ 136 മില്ലിമീറ്റർ മഴയാണു ലഭിച്ചത്.മഹാരാഷ്ട്രയ്ക്കും തെലുങ്കാനയ്ക്കും കർണാടകയ്ക്കും മുകളിലായി ഉന്നത മർദമേഖല തുടരുന്നതാണ് നിലവിൽ ചൂടു വർധിക്കുന്നതിന് കാരണമെന്ന് സംസ്ഥാന ദുരന്തനിവാരണ വിഭാഗം കാലാവസ്ഥാ നിരീക്ഷകൻ രാജീവൻ എരിക്കുളം പറഞ്ഞു. ഇത് ന്യൂനമർദത്തിനു നേർവിപരീത പ്രതിഭാസമാണ് സൃഷ്ടിക്കുന്നത്.
2024ൽ സംസ്ഥാനത്ത് റിക്കാർഡ് ചൂടാണു രേഖപ്പെടുത്തിയത്. അതിനുശേഷം ചൂട് ഏറ്റവുമധികം വർധിച്ചത് ഈ വർഷമാണ്. ഏപ്രിൽ അവസാനവാരത്തോടെ നിലവിലെ വരണ്ട സ്ഥിതിയിൽ മാറ്റം പ്രതീക്ഷിക്കാമെന്നും രാജീവൻ എരിക്കുളം പറഞ്ഞു.
Kerala
തിരുവനന്തപുരം : കേരളത്തിലെ കാലാവസ്ഥ സംബന്ധിച്ചു സമീപകാല മുന്നറിയിപ്പുകൾ എല്ലാം പറയുന്നത് യഥാർഥ ചൂടിനേക്കാൾ കൂടുതൽ തോന്നിക്കുന്ന ചൂട് അനുഭവപ്പെടുന്നു എന്നതാണ്. യഥാർഥ ചൂട് 35 ഡിഗ്രി സെൽഷ്യസ് ആണെങ്കിൽ അതിനോടൊപ്പം ഉയർന്ന ഈർപ്പത്തിന്റെ അളവ് കൂടിച്ചേരുമ്പോൾ 40 ഡിഗ്രിക്കു മുകളിൽ അനുഭവപ്പെടുകയും അത് ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യാം.
എന്നാൽ, ഇപ്പോൾ ഇപ്പോൾ കേരളത്തിൽ പ്രത്യേകിച്ചു തീരപ്രദേശങ്ങളിൽ അനുഭവപ്പെടുന്ന ഉഷ്ണം സാധാരണമല്ല എന്നും അപകടകരമായ ഈർപ്പമുള്ള തരംഗം ആണെന്നും പുതിയ പഠനങ്ങൾ. വേനൽമഴയുടെ ഇടവേളകളിൽ ഉണ്ടാകുന്ന ഈർപ്പമുള്ള ഉഷ്ണ തരംഗ പ്രവണത കേരളത്തിൽ ആരോഗ്യ പ്രശ്നങ്ങൾ കൂട്ടുന്നതായി യുകെയിലെ റീഡിംഗ് സർവകലാശാല നടത്തിയ പഠനത്തിൽ പറയുന്നു
വിയർപ്പ് ഉണ്ടാകില്ല
താപനിലയിൽ അധിഷ്ഠിതമായ പരമ്പരാഗത ഉഷ്ണ തരംഗം അല്ല ഇപ്പോൾ കേരളത്തിലുള്ളത്. ഉയർന്ന ആർദ്രത ഉള്ളതിനാൽ അപകടകരമായ ആരോഗ്യപ്രശ്നങ്ങൾക്കു സാധ്യത ഉള്ളതാണെന്ന് ഈ പഠനം മുന്നറിയിപ്പ് നൽകുന്നു. ഉയർന്ന ചൂടും ഈർപ്പവും ചേരുമ്പോൾ ശരീരത്തിൽനിന്നു വിയർപ്പ് ഉണ്ടാകില്ല. അതുകൊണ്ടുതന്നെ സ്വയം തണുക്കാനുള്ള കഴിവ് നഷ്ടപ്പെടും. ഇതു സൂര്യാഘാതം മാത്രമല്ല മറ്റ് ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കും
"കേരളത്തിൽ മുൻപ് കരുതിയിരുന്നത് ഉൾനാടൻ പ്രദേശങ്ങളിലാണ് ആർദ്രത -ഹ്യുമിഡിറ്റി കൂടുതൽ എന്നാണ്. എന്നാൽ, തീരപ്രദേശ ജില്ലകളിലാണ് മൺസൂണിന്റെ ഇടവേളയുള്ള ഉഷ്ണതരംഗം വർധിക്കുന്നത് - യുകെയിലെ റീസിംഗ് സർവകലാശാലാ പ്രഫസറും പഠനത്തലവനുമായ ഡോ. അക്ഷയ ദേവറസ് ചൂണ്ടിക്കാണുന്നു.
വൈറ്റ് ബൾബ് ടെമ്പറേച്ചർ എന്ന സങ്കേതം ഉപയോഗിച്ചാണ് ഈ പ്രതിഭാസം അളക്കുന്നത്. ഈർപ്പം കൂടുമ്പോൾ വിയർപ്പും ആവിയാകലും നിലയ്ക്കുന്നു. ശരീരത്തിൽ ചൂടു കൂടിയാൽ ഹൃദയ രക്തസമ്മർദം കൂടും താപനില സാധാരണമായി നമുക്ക് തോന്നിയാലും ശരീരത്തിന് അങ്ങനെയല്ല തോന്നുന്നത് ഇതാണ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നത് - ഡോക്ടർ വിശദീകരിക്കുന്നു.
ഹൃദയവും ശ്വാസകോശവും
സാധാരണ സൂര്യാഘാതം നിർജലീകരണവും ബോധക്കേടും ഉണ്ടാക്കുമ്പോൾ ഈ പുതിയതരം ഉഷ്ണതരംഗം ഹൃദയത്തെയും വൃക്കകളെയും ശ്വാസകോശങ്ങളെയും ബാധിക്കാം. ഉള്ള രോഗങ്ങളെ കൂടുതൽ തീവ്രമാക്കുകയും ചെയ്യാം. തലവേദന , വിമ്മിഷ്ടം, ശാസതടസം, ബോധം കെടൽ ഹൃദയമിടിപ്പ് വർധിക്കൽ എന്നിവയാണ് ആദ്യ ലക്ഷണങ്ങൾ.
പിന്നീട് അതു ഹൃദയാഘാതം, സ്ട്രോക്ക്, ശ്വാസ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന സിഒപിഡിയായി (copd) മാറാം. പ്രമേഹബാധിതരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കാനും കാരണമാകും. ബാക്ടീരിയകളും വൈറസുകളും പെരുകുന്ന അവസ്ഥ ആയതിനാൽ സാധാരണ പനി മുതൽ ഡെങ്കി, മലേറി തുടങ്ങിയ രോഗങ്ങൾക്കും കാരണമാകാം മുതിർന്നവരിലാണ് ഇത്തരം പ്രശ്നങ്ങൾ കൂടുതൽ രൂക്ഷമാകാൻ ഇടയുള്ളത്. അതിനാൽ തന്നെ ചൂട് കാലത്ത് നന്നായി വിശ്രമിക്കുകയും തണുത്ത സ്ഥലങ്ങളിൽ പെരുമാറുകയും വേണം. കുട്ടികൾ തുറന്ന വെയിലിൽ കളികൾ ഏർപ്പെടുന്നത് വിലക്കുക തന്നെ വേണം .
ബ്രിട്ടനിലെ റീഡിംഗ് യൂണിവേഴ്സിറ്റി കൂടാതെ ലീഡ്സ് യൂണിവേഴ്സിറ്റി, ഇന്ത്യയിലെയും ബ്രിട്ടനിലെയും കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങൾ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റീരിയോളജി എന്നിവ ചേർന്നാണ് പഠനം നടത്തിയത്.
84 വർഷത്തെ അന്തരീക്ഷ താപനില പഠിച്ച് തയാറാക്കിയ റിപ്പോർട്ട് ക്ലൈമറ്റിക് ഡയനാമിക്സ് ജേർണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പഠനത്തിന് നേതൃത്വം നൽകിയ ഡോക്ടർ ദേവറസ് പറയുന്നു- "ഇന്ത്യയിലും കേരളത്തിലും വരണ്ട ഉഷ്ണ തരംഗത്തെക്കുറിച്ച് എല്ലാവർക്കും അറിയാം, എന്നാൽ ഈർപ്പമുള്ള തരംഗം അത്ര അറിയപ്പെടുന്നില്ല.
കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച് നേരത്തെ മുന്നറിയിപ്പ് നൽകാൻ ഇപ്പോ കഴിയുന്നതിനാൽ ജനങ്ങൾ കൂടുതൽ തയാറെടുപ്പുകളും പ്രതിരോധ മാർഗങ്ങളും സ്വീകരിക്കുക'.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തു ചൂട് വര്‍ധിച്ച സാഹചര്യത്തില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന തുടങ്ങിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കുടിവെള്ളം, ജ്യൂസ് കടകള്‍, ജ്യൂസ് നിർമാണ യൂണിറ്റുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് പ്രധാനമായും പരിശോധന. മാര്‍ച്ച് ഒന്നു മുതല്‍ 3641 പരിശോധനകളാണ് നടത്തിയത്.
291 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസും 219 സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിംഗ് നോട്ടീസും നല്കി. ജ്യൂസ്, കൂള്‍ ഡ്രിംഗ്സ്, സോഫ്റ്റ് ഡ്രിംഗ്സ് എന്നിവയുടെ 506 സര്‍വൈലന്‍സ് സാമ്പിളുകളും കുടിവെള്ളം, കുപ്പിവെള്ളം എന്നിവയുടെ 118 സാമ്പിളുകളും 36 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും 2 സബ് സ്റ്റാൻഡേര്‍ഡ് സാമ്പിളുകളും ശേഖരിച്ചു. പരിശോധനകള്‍ ശക്തമായി തുടരും.
Health
സൂര്യപ്രകാശം മൂലം ചര്‍മത്തിലുണ്ടാകുന്ന രോഗങ്ങള്‍
പോളി മോര്‍ഫസ് ലൈറ്റ് ഇറപ്ഷന്‍ (Polymorphous Light eruption, PMLE)
ഏതു പ്രായക്കാരെയും ഇത് ബാധിക്കാം. പ്രധാനമായും 30-40 വയസിനിടയിലുള്ളവരിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്. ഇത് ശരീരത്തിലെ പ്രതിരോധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുള്ള ഒരു പ്രതിഭാസമാണ്.
സൂര്യരശ്മി ഒരു ആന്റിജനെ തൊലിയില്‍ സൃഷ്ടിക്കുകയും അതിനെതിരായി ചര്‍മം പ്രവര്‍ത്തിക്കുകയും ചെയ്യുന്നതായി കരുതപ്പെടുന്നു.
വസ്ത്രം കൊണ്ട് മറയാത്ത ഭാഗങ്ങളില്‍ ചൊറിച്ചിലും പാടുകളും ഉണ്ടാകുന്നു. കൈകളുടെ പുറം ഭാഗങ്ങളില്‍, കഴുത്തിന് പുറകുവശത്ത്, പാദങ്ങളില്‍ ഒക്കെയാണ് സാധാരണ കാണപ്പെടുക.
മുഖത്തു വരുന്നത് കുറവാണ്. അതിനു കാരണം, നിരന്തരം സൂര്യരശ്മിയേല്‍ക്കുമ്പോള്‍ അതിനോടു പൊരുത്തപ്പെടാന്‍ മുഖത്തെ ചര്മത്തിനാവുന്നു എന്നതാണ്.
പുറമെ പുരട്ടാന്‍ സണ്സ്ക്രീന്സും (sun screens), steroid അടങ്ങിയ ലേപനങ്ങളും നല്‍കാം. അസുഖം രൂക്ഷമാണെങ്കില്‍ സൊറാലന്‍ ഗ്രൂപ്പില്‍ പെട്ട ഔഷധങ്ങള്‍ ഉള്ളില്‍ കൊടുക്കാറുണ്ട്.
ക്രോണിക്, ആക്റ്റിനിക് ഡെര്‍മറ്റൈറ്റിസ് (Chronic Actinic dermatitis)
വസ്ത്രങ്ങള്‍ കൊണ്ട് മറയാത്ത ഭാഗങ്ങളില്‍ ചര്്മത്തില് ചൊറിച്ചിലും കുരുക്കളും ഉണ്ടാകുന്നു. 50 വയസു കഴിഞ്ഞവരിലാണ് കൂടുതലും കാണുന്നത്. തടിപ്പും ചുവപ്പും രൂക്ഷമായ അവസ്ഥയില്‍, ഉള്ളില്‍ സ്റ്റീറോയ്ഡ് കൊടുക്കേണ്ടി വന്നേക്കാം.
ശരീരത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ തടയുന്ന ശക്തമായ ചില മരുന്നുകള്‍ സൈക്ലോസ്പോറിന്‍, അസാതയോപ്രിന് പോലെയുള്ളവ ചിലപ്പോള്‍ കൊടുക്കാറുണ്ട്. പുറകെ സ്റ്റീറോയ്ഡ് അടങ്ങിയ ലേപനങ്ങളും, ടാക്രോലിമസ് അടങ്ങിയ ലോഷനുകളും കൊടുക്കാറുണ്ട്.
സോളാര്‍ അര്‍ട്ടിക്കേരിയ (Solar urticaria)
സൂര്യരശ്മി പതിച്ചാല്‍ ഉടനെ ശരീരത്തില്‍ തടിപ്പും ചുവപ്പും ചൊറിച്ചിലും ചിലരില്‍ കണ്ടുവരുന്നു. UVA, UVB രശ്മികള്‍ കൂടുതലുള്ള കാലാവസ്ഥയില്‍ ഇത് സാധാരണയായി കണ്ടുവരുന്നു. മിക്കവാറും എല്ലാവരിലും കാണും.
പക്ഷേ, ചിലര്‍ക്ക് പ്രശ്നം കഠിനമാവുകയും തൊലി ചെതുമ്പല്‍ പോലെ ഇളകി പോവുകയും വെള്ളമൊലിക്കുകയും ചെയ്യും. കുറേ നാള് ഈ പ്രക്രിയ തുടര്‍ന്നുകൊണ്ടിരുന്നാല്‍ തൊലി വല്ലാതെ വരണ്ട്, തടിച്ച്, കറുത്ത നിറമാകുന്നതും സാധാരണമാണ്.
ചൂടുസമയത്ത് ഈ അസുഖം സ്ഥിരമായി വരുന്നവരില്‍ വസ്ത്രംകൊണ്ട് മറയുന്ന ഭാഗത്തും ഈ രോഗ ലക്ഷണങ്ങള്‍ കാണപ്പെടുന്നു. ചിലര്‍ക്ക് ഇത് ശരീരമാസകലം വരുന്നതായും കണ്ടുവരുന്നു.
വിവരങ്ങൾക്കു കടപ്പാട്: ഡോ. ശ്രീരേഖ പണിക്കർ
കൺസൾട്ടന്റ് ഡെർമറ്റോളജിസ്റ്റ് ത്വക് രോഗ വിഭാഗം
എസ് യുറ്റി ഹോസ്പിറ്റൽ പട്ടം, തിരുവനന്തപുരം.
Business
മുംബൈ: വേനൽക്കാലം കടുത്തതോടെ ശീതള പാനീയ വിപണിയിൽ മത്സരം മുറുകി. ബഹുരാഷ്ട്ര കന്പനികളുടെ ശീതളപാനീയ ബ്രാൻഡുകൾക്കു വെല്ലുവിളി ഉയർത്തി പുതിയ ബ്രാൻഡുകൾ ഇന്ത്യൻ വിപണിയിൽ കൂടുതൽ സ്വാധീനം ഉറപ്പിക്കുന്നതാണ് മത്സരം മുറുകാൻ കാരണം.
ഉപഭോക്താക്കളെ ആകർഷിക്കാനായി 10 രൂപ, 20 രൂപ നിരക്കിലുള്ള ചെറിയ ബോട്ടിലുകളാണ് പുതിയ കന്പനികൾ പ്രധാനമായും പുറത്തിറക്കുന്നത്. ഈ നീക്കത്തിലൂടെ ഉപഭോക്താക്കളെ ആകർഷിക്കുന്ന പുതിയ കന്പനികൾ വിപണി വിഹിതം ഉയർത്തിയതായി ക്രിസിൽ റേറ്റിംഗ് റിപ്പോർട്ട് വ്യക്തമാക്കുന്നു.
2024 സാന്പത്തിക വർഷത്തിൽ വെറും 2 ശതമാനമായിരുന്ന ഇത്തരം പുതിയ ബ്രാൻഡുകളുടെ വിപണിവിഹിതം കഴിഞ്ഞ സാന്പത്തിക വർഷം 6-7 ശതമാനമായി വർധിച്ചതായി വ്യക്തമാക്കുന്നു. മത്സരം കടുക്കുന്ന സാഹചര്യത്തിൽ അന്താരാഷ്ട്ര കന്പനികൾ തങ്ങളുടെ മാർക്കറ്റിംഗ്, വിതരണ ശൃംഖലകൾ എന്നിവ ശക്തിപ്പെടുത്താൻ വലിയ തുകയാണ് ചെലവിടുന്നത്.
കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഉത്പാദന ശേഷി 30-35 ശതമാനം വരെ ഇവർ വർധിപ്പിച്ചിട്ടുണ്ട്. വരും വർഷങ്ങളിൽ കൊക്കക്കോളയുടെ ലോകത്തിലെതന്നെ ഏറ്റവും വലിയ മൂന്ന് വിപണികളിലൊന്നായി ഇന്ത്യ മാറുമെന്നാണ് കന്പനിയുടെ ഗ്ലോബൽ പ്രസിഡന്റ് ജോണ്‍ മർഫി പ്രതീക്ഷിക്കുന്നത്.
ഇന്ത്യയിൽ രുചി എന്നത് പ്രാദേശികവും സാംസ്കാരികവുമായി വളരെയധികം ബന്ധപ്പെട്ടുകിടക്കുന്ന ഒന്നാണ്. ഒരു സംസ്ഥാനത്ത് വിജയിക്കുന്ന രുചി മറ്റൊരിടത്ത് വിജയിക്കണമെന്നില്ല. ഒരു തദ്ദേശീയ ബ്രാൻഡ് എന്ന നിലയിൽ, ഇത്തരം സൂക്ഷ്മമായ വ്യത്യാസങ്ങൾ മനസിലാക്കാൻ ഞങ്ങൾക്ക് സാധിക്കുന്നുണ്ട്.
എന്നാൽ, പലപ്പോഴും ബഹുരാഷ്ട്ര കന്പനികൾക്ക് വലിയ തോതിൽ ഇത്തരം പ്രാദേശിക തനിമകൾ അനുകരിക്കാൻ പ്രയാസമാണ്, ഫുഡ് ആൻഡ് ബിവറേജസ് നിർമാതാക്കളായ ടിഎബിപിയുടെ സ്ഥാപകൻ പ്രഭു ഗാന്ധികുമാർ പറഞ്ഞു. കംപ, ലഹോറി സീര തുടങ്ങിയ തദ്ദേശീയ ബ്രാൻഡുകൾ കൊക്കക്കോള, പെപ്സികോ തുടങ്ങിയ ആഗോള കന്പനികൾക്കു വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.
പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ കാരണം അസംസ്കൃത എണ്ണവില വർധിച്ചത് പാക്കേജിംഗ് ചെലവ് കൂട്ടാൻ കാരണമായിട്ടുണ്ട്. ഇത് കന്പനികളുടെ ലാഭക്ഷമതയിൽ 2.5 ശതമാനം വരെ ഇടിവുണ്ടാക്കിയേക്കാം. എന്നിരുന്നാലും, രാജ്യവ്യാപകമായി സാന്നിധ്യമുള്ള ബോട്ടിലിഗ് കന്പനികളെ ഇത് കാര്യമായി ബാധിക്കില്ല.
രാജ്യവ്യാപകമായുള്ള വിതരണ ശൃംഖലയും വില നിശ്ചയിക്കാനുള്ള അവരുടെ സ്വാധീനവും വലിയ തോതിലുള്ള ഉത്പാദനം വഴി ചെലവ് കുറയ്ക്കാനുള്ള കഴിവും ഇതിനു കാരണമാണ്. ഈ സാന്പത്തിക വർഷം വരുമാനത്തിൽ 15 ശതമാനം വളർച്ച ഉണ്ടാക്കാൻ സഹായിക്കുമെന്ന് റിപ്പോർട്ട് വിലയിരുത്തുന്നു. ആകെ വിൽപനയുടെ 40 ശതമാനവും വേനൽ മാസങ്ങളിലാണ് നടക്കുന്നത് എന്നത് കന്പനികൾക്ക് വലിയ പ്രതീക്ഷ നൽകുന്നു.
Health
വേനല്‍ക്കാലത്തെ ഏറ്റവും വലിയ പ്രശ്നം ചൂടേറിയ വെയിലാണ്. സൂര്യരശ്മികള്‍ എങ്ങനെയാണു ചര്‍മത്തിനു ഹാനികരമാകുന്നതെന്നു നോക്കാം. സൂര്യരശ്മികളിൽ പ്രധാനമായും 5 തരം രശ്മികള്‍ ആണ് (തരംഗദൈര്‍ഘ്യമനുസരിച്ച്) അടങ്ങിയിരിക്കുന്നത്.
ഓസോണ്‍ പാളികള്‍ കഴിഞ്ഞ 20 വര്‍ഷങ്ങളായി കുറഞ്ഞുവരുന്നു. തല്‍ഫലമായി അള്‍ട്രാ വയലറ്റ് രശ്മികള്‍ കൂടുതലായി പതിക്കുന്നു. ഓസോണ്‍ പാളികളുടെ നേര്‍മ ത്വക്കിനെയും നേത്രപടലങ്ങളെയും ബാധിക്കും.
തരംഗദൈര്‍ഘ്യം
1. അള്‍ട്രാ വയലറ്റ് - C (UVC) >290nm
2. അള്‍ട്രാ വയലറ്റ് - B (UVB) 290-320nm
3. അള്‍ട്രാ വയലറ്റ് - A (UVA) 320-400nm
ഇവ മൂന്നും നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാവുന്നതല്ല.
4. പ്രത്യക്ഷ രശ്മികള്‍ - 400-700 nm തരംഗ ദൈര്‍ഘ്യത്തിലുള്ളതാണ്.
5. ചൂട് നല്കുന്ന ഇന്‍ഫ്രാറെഡ് രശ്മികള്‍ > 700nm തരംഗ ദൈര്‍ഘ്യം ഉള്ളവയാണ്.
സൂര്യരശ്മിയുടെ 95% UVA രശ്മികളാണ്. ഭൂമിയുടെ പ്രതലത്തില്‍ സൂര്യോദയം മുതല്‍ അസ്തമയം വരെ ഇതു പതിക്കുന്നുണ്ട്. 5% UVB രശ്മികളാണ്. ഉച്ചസമയത്താണ് ഇത് കൂടുതല്‍ ഭൂമിയില്‍ പതിക്കുന്നത്.
UVC ആകട്ടെ ഓസോണ്‍ പാളികള്‍ അവയെ വലിച്ചെടുക്കുന്നത് കൊണ്ട് ഭൂമിയില്‍ പതിക്കുന്നില്ല. പരിസ്ഥിതി സംബന്ധമായ പല ഘടകങ്ങളുടെയും സ്വാധീനം സൂര്യകിരണങ്ങള്‍ ത്വക്കില്‍ പതിക്കുമ്പോള്‍ ഉണ്ടാകുന്നുണ്ട്.
അകാല ജര
കാലാവസ്ഥ മാറ്റം, ഭൂപ്രകൃതി, സൂര്യോദയവും അസ്തമയവും എന്നിങ്ങനെ പല കാരണങ്ങള്‍ കൊണ്ട് സൂര്യരശ്മി ചര്‍മത്തില്‍ മാറ്റമുണ്ടാക്കുന്നു. ഫലത്തില്‍ UVA യും UVB യും ആണ് തൊലിപ്പുറത്ത് രോഗങ്ങള്‍ ഉണ്ടാക്കുന്ന രശ്മികള്‍.
UVA, ത്വക്കിനകത്തേക്ക് ആഴ്ന്നിറങ്ങി, ചര്‍മത്തിന് നിറഭേദം ഉണ്ടാക്കുന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങളെ അത് സ്വാധീനിക്കുകയും അകാല ജരയ്ക്കു കാരണമാവുകയും ചെയ്യുന്നു.
അർബുദ സാധ്യത
എന്നാല്‍ UVB ആകട്ടെ, ത്വക്കിനകത്തേക്ക് പ്രവേശിക്കാന്‍ കഴിവുള്ളതല്ല. അത് ഉപരിതലത്തില്‍ പ്രവര്‍ത്തിക്കുകയും ചര്‍മത്തിനു ദോഷകരമായ പൊള്ളലുകള്‍ ഉണ്ടാക്കുകയും ചെയ്യുന്നു.
ത്വക്കിലുണ്ടാകുന്ന അര്‍ബുദത്തിനു കാരണമാകുന്നു. തൊലിയില്‍ ചുളിവുകള്‍ ഉണ്ടാക്കുകയും ചെയ്യും.
വിവരങ്ങൾക്കു കടപ്പാട്: ഡോ. ശ്രീരേഖ പണിക്കർ
കൺസൾട്ടന്റ് ഡെർമറ്റോളജിസ്റ്റ് ത്വക് രോഗ വിഭാഗം എസ്യുറ്റി ഹോസ്പിറ്റൽ
പട്ടം, തിരുവനന്തപുരം.
Business
കൊച്ചി: കിയ ഇന്ത്യ രാജ്യവ്യാപകമായി സമ്മർ റെഡിനസ് സർവീസ് ക്യാമ്പ് ആരംഭിച്ചു. ഉപഭോക്തൃ സേവനാനുഭവം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി മേയ് 12 വരെ രാജ്യത്തുടനീളമുള്ള 497 അംഗീകൃത കിയ സർവീസ് സെന്ററുകളിലാണ് ക്യാമ്പ്.
വേനൽക്കാലത്ത് സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഉറപ്പാക്കുന്നതിനായി വാഹനങ്ങളുടെ സമഗ്ര പരിശോധനയും സേവനങ്ങളും നൽകും.
ക്യാമ്പിന്റെ ഭാഗമായി 20 പോയിന്റ് വാഹന പരിശോധനയും എയർ കണ്ടീഷനിംഗ് പ്രവർത്തനക്ഷമതയുടെ വിലയിരുത്തലും സൗജന്യമായി നടത്തും.
എസി കെയർ സർവീസുകൾക്ക് 20 ശതമാനം വരെ ഇളവ്, തെരഞ്ഞെടുത്ത ജെനുവിൻ ആക്സസറികളിൽ കുറഞ്ഞത് അഞ്ചു ശതമാനം ഇളവ്, റോഡ്സൈഡ് അസിസ്റ്റൻസ് പദ്ധതികൾക്കു 10 ശതമാനം ഇളവ്, സൗജന്യ ടോപ് വാഷ്, ഗുണനിലവാര പരിശോധനകൾ തുടങ്ങിയ സേവനങ്ങളും ലഭിക്കും.
ഉപഭോക്താക്കൾക്ക് കൂടുതൽ മൂല്യവും സൗകര്യവും നൽകുന്നതിനൊപ്പം ദീർഘകാല ബന്ധം ഉറപ്പാക്കുകയാണ് കിയയുടെ ലക്ഷ്യമെന്ന് കമ്പനി അധികൃതർ അറിയിച്ചു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് പകൽ താപനില വീണ്ടും കുതിച്ചുയരുന്നു. പ്രതീക്ഷിച്ചതു പോലെ വേനൽ മഴ ലഭിക്കാത്തതിനെ തുടർന്ന് ഭൂരിഭാഗം ജില്ലകളിലും ശരാശരി പകൽ താപനില 36 ഡിഗ്രി സെൽഷസിനടുത്തുതന്നെ തുടരുകയാണ്.
പാലക്കാട് പകൽച്ചൂടിന്റെ കാഠിന്യം കുറഞ്ഞെങ്കിലും ഇന്നലെ രേഖപ്പെടുത്തിയ ശരാശരി പകൽ താപനില 36.8 ഡിഗ്രി സെൽഷസാണ്.
തിരുവനന്തപുരത്ത് ഉയർന്ന താപനില 35.8 ഡിഗ്രിയും പുനലൂരിൽ 36.2 ഡിഗ്രിയും കോട്ടയത്ത് 36.5 ഡിഗ്രിയും കൊച്ചിയിൽ 35.5 ഡിഗ്രിയും കോഴിക്കോട് 35.2 ഡിഗ്രിയും കണ്ണൂരിൽ 36.5 ഡിഗ്രിയുമാണ് രേഖപ്പെടുത്തിയതെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഇടവിട്ട് വേനൽമഴ ലഭിക്കുന്നുണ്ടെങ്കിലും പ്രതീക്ഷിച്ച മഴ ലഭിക്കാത്തതാണ് ചൂടേറ്റുന്നത്. ഇതിനു പുറമെ സംസ്ഥാനത്തിന്റെ പല മേഖലകളിലും കുടിവെള്ള ക്ഷാമവും രൂക്ഷമായി തുടങ്ങിയിട്ടുണ്ട്.
മേയ് മാസത്തിൽ അനുഭവപ്പെടുന്ന ചൂടാണ് ഇപ്പോൾതന്നെ സംസ്ഥാനത്ത് അനുഭവപ്പെടുന്നത്. വരും ദിവസങ്ങളിൽ വേനൽമഴ ശക്തമായില്ലെങ്കിൽ കേരളം ഉഷ്ണതരംഗ ആശങ്കയുടെ നിഴലിലാകുമെന്നും കാലാവസ്ഥാ വിദഗ്ധർ പറയുന്നു.
Kerala
തിരുവനന്തപുരം: കേരളത്തിൽ വരും ദിവസങ്ങളിൽ ചൂട് അസഹനീയമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളിൽ വരും ദിവസങ്ങളിൽ ഉയർന്ന താപനില തുടരുമെന്നതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. സാധാരണ ലഭിക്കുന്നതിനേക്കാൾ രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ചൂട് വർധിക്കാനാണ് സാധ്യത.
കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളിൽ താപനില 38°സെൽഷ്യസ് വരെ ഉയർന്നേക്കാം. പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 37°വരെയും, തിരുവനന്തപുരം, മലപ്പുറം, കാസർകോട് ജില്ലകളിൽ 36°വരെയും ചൂട് വർധിക്കാൻ സാധ്യതയുണ്ട്.
പകൽ11 മണി മുതൽ വൈകിട്ട് മൂന്ന് മണി വരെ നേരിട്ട് വെയിൽ ഏൽക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് പൊതുജനങ്ങൾക്ക് മുന്നറിയിപ്പുണ്ട്. നിർജലീകരണം തടയാൻ ദാഹമില്ലെങ്കിലും ധാരാളം വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം. അയഞ്ഞ, ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങൾ ധരിക്കുക, പുറത്തിറങ്ങുമ്പോൾ കുടയോ തൊപ്പിയോ നിർബന്ധമായും ഉപയോഗിക്കുക, കുട്ടികൾ, മുതിർന്ന പൗരന്മാർ, ഗർഭിണികൾ എന്നിവർ വെയിൽ ഏൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം, ഉച്ചസമയത്ത് കന്നുകാലികളെ വെയിലത്ത് നിർത്തരുത് എന്നിങ്ങനെയുള്ള നിർദേശങ്ങളും പൊതുജനങ്ങൾക്കായി കാലാവസ്ഥ ഏജൻസികൾ പങ്കുവെച്ചു.
മാർച്ച് 27, 28 തീയതികളിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ വേനൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. മധ്യകേരളത്തിലെ തീരദേശ മേഖലകളിൽ അന്തരീക്ഷ ഈർപ്പം കൂടുന്നതിനാൽ കൂടുതൽ ഉഷ്ണം അനുഭവപ്പെടാൻ സാധ്യതയുണ്ട്.
Kerala
തിരുവനന്തപുരം: വില്പനയിൽ റിക്കാർഡിട്ട് കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ സമ്മർ ബംപർ ഭാഗ്യക്കുറി ടിക്കറ്റുകൾ. 38 ലക്ഷത്തിലേറെ (38,69,930) ടിക്കറ്റുകളാണ് നറുക്കെടുപ്പിനു നാല് ദിവസം ശേഷിക്കേ ഇതിനകം വിറ്റുപോയത്.
42 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. കഴിഞ്ഞ വർഷം 36 ലക്ഷം ആയിരുന്നു സമ്മർ ബംപർ ടിക്കറ്റുകളുടെ ആകെ വില്പന. സമ്മർ ബംപർ നറുക്കെടുപ്പ് ഈ മാസം 28 ന് ഉച്ചയ്ക്ക് രണ്ടിനു തിരുവനന്തപുരം ഗോർഖി ഭവനിലെ നറുക്കെടുപ്പ് വേദിയിൽ നടക്കും.
പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ വില്പന- 11,15,380 എണ്ണം. തിരുവനന്തപുരത്ത് 4,11,000 ടിക്കറ്റുകളും തൃശൂരിൽ 4,09,090 ടിക്കറ്റുകളും വിറ്റുകഴിഞ്ഞു. ഭാഗ്യശാലിക്ക് ഒന്നാം സമ്മാനമായി 10 കോടി രൂപയാണു ലഭിക്കുക. ഒരു ലക്ഷം രൂപയുടെ അഞ്ച് സമാശ്വാസ സമ്മാനങ്ങളും ഉണ്ടാകും.
രണ്ടാം സമ്മാനം ഒരു കോടി രൂപ ഒരാൾക്കു ലഭിക്കും. മൂന്നാം സമ്മാനമായി അഞ്ചു ലക്ഷം രൂപ വീതം ഓരോ പരമ്പരയിലും രണ്ട് എണ്ണംവച്ച് 12 പേർക്കും നാലാം സമ്മാനമായി ഒരു ലക്ഷം രൂപ വിതം സമ്മാനാർഹമായ അവസാന അഞ്ചക്കം വരുന്ന ടിക്കറ്റുകൾക്കും ലഭിക്കും.
കൂടാതെ 5000, 2000, 1000, 500, 250 വീതം രൂപ സമ്മാനങ്ങളും ഉൾപ്പെടെ സമ്മാനങ്ങൾ സമ്മർ ബംപർ ഭാഗ്യക്കുറിയിലൂടെ ഭാഗ്യശാലികൾക്കു ലഭിക്കുന്നു. BR 108 നമ്പർ സമ്മർ ബമ്പർ ഭാഗ്യക്കുറി SA, SB, SC, SD, SE, SG, എന്നിങ്ങനെ ആറ് പരമ്പരകളിലായാണ് ടിക്കറ്റുകൾ ലഭ്യമാകുന്നത്. 250 രൂപയാണു ടിക്കറ്റ് വില.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽച്ചൂട് കനത്തതോടെ അൾട്രാ വയലറ്റ് (യുവി) വികിരണത്തോത് ഉയരുന്നു. സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി (കെഎസ്ഡിഎംഎ) പുറത്തുവിട്ട പുതിയ കണക്കുകൾ പ്രകാരം എട്ട് കേന്ദ്രങ്ങളിൽ 'ഓറഞ്ച് അലർട്ട്' പ്രഖ്യാപിച്ചു.
യുവി സൂചിക ഒൻപത് രേഖപ്പെടുത്തിയ പാലക്കാട് ജില്ലയിലെ തൃത്താലയിലാണ് ഏറ്റവും ഉയർന്ന യുവി നിരക്ക്. തൊട്ടുപിന്നിൽ കൊട്ടാരക്കര, കോന്നി, ചെങ്ങന്നൂർ, ചങ്ങനാശേരി, മൂന്നാർ, ഒല്ലൂർ, പൊന്നാനി എന്നീ സ്ഥലങ്ങളാണ്. ഇവിടെ സൂചിക എട്ട് രേഖപ്പെടുത്തി. യുവി സൂചിക എട്ട് മുതൽ 10 വരെ രേഖപ്പെടുത്തുന്ന സാഹചര്യത്തിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുക.
ശരീരത്തിനു ഹാനികരമായേക്കാവുന്ന ഉയർന്ന വികിരണത്തോതാണ് എട്ട് മുതൽ 10 വരെയുള്ളത്. കളമശേരി, ബേപ്പൂർ, മാനന്തവാടി (സൂചിക - ഏഴ്), ധർമടം, ഉദുമ (സൂചിക - ആറ്) എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ യുവി നിരക്ക്. ഇവിടെ യെലോ അലർട്ട് നൽകിയിട്ടുണ്ട്.
രാവിലെ 11 മുതൽ വൈകിട്ട് നാലു വരെ നേരിട്ടു സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്ന് നിർദേശമുണ്ട്. തുടർച്ചയായി വെയിലേറ്റാൽ സൂര്യാതപം, ചർമരോഗങ്ങൾ, കണ്ണിന് അസുഖങ്ങൾ എന്നിവയ്ക്ക് കാരണമാകുമെന്നും ദുരന്തനിവാരണ അഥോറിറ്റി മുന്നറിയിപ്പു നൽകി.
Health
വേനല്‍ക്കാലത്തെ ഏറ്റവും വലിയ പ്രശ്നം ചൂടേറിയ വെയിലാണ്. ഈ സൂര്യ രശ്മികള്‍ എങ്ങനെയാണ് ചര്‍മ്മത്തിന് ഹാനികരമാകുന്നത് എന്ന് നോക്കാം. സൂര്യ രശ്മികള്‍ പ്രധാനമായും അഞ്ച് തരം രശ്മികള്‍ ആണ് (തരംഗ ദൈര്‍ഘ്യമനുസരിച്ച്).
ഓസോണ്‍ പാളികള്‍ കഴിഞ്ഞ 20 വര്‍ഷങ്ങളായി കുറഞ്ഞു വരുന്നു. തല്‍ഫലമായി ആ രശ്മികള്‍ കൂടുതലായി നമ്മളിൽ പതിക്കുന്നു. ഓസോണ്‍ പാളികളുടെ നേര്‍മ്മ ത്വക്കിനെയും നേത്രപടലങ്ങളെയും ബാധിക്കും.
തരംഗ ദൈര്‍ഘ്യം
1. അള്‍ട്രാ വയലറ്റ് - C (UVC) >290nm
2. അള്‍ട്രാ വയലറ്റ് - B (UVB) 290-320nm
3. അള്‍ട്രാ വയലറ്റ് - A (UVA) 320-400nm
ഇവ മൂന്നും നഗ്ന നേത്രങ്ങള്‍ കൊണ്ട് കാണാവുന്നതല്ല.
4. പ്രത്യക്ഷ രശ്മികള്‍ - 400-700nm തരംഗ ദൈര്‍ഘ്യത്തിലുള്ളതാണ്.
5. ചൂട് നല്കുന്ന ഇന്‍ഫ്രാറെഡ് രശ്മികള്‍ > 700nm തരംഗ ദൈര്‍ഘ്യം ഉള്ളവയാണ്.
സൂര്യ രശ്മിയുടെ 95% UVA രശ്മികളാണ്. ഭൂമിയുടെ പ്രതലത്തില്‍ ഇത് സൂര്യോദയം മുതല്‍ അസ്തമയം വരെ ഇത് പതിക്കുന്നുണ്ട്. 5% UVB രശ്മികളാണ്. ഉച്ചസമയത്താണ് ഇത് കൂടുതല്‍ ഭൂമിയില്‍ പതിക്കുന്നത്. UVC ആകട്ടെ ഓസോണ്‍ പാളികള്‍ അവയെ വലിച്ചെടുക്കുന്നത് കൊണ്ട് ഭൂമിയില്‍ പതിക്കുന്നില്ല.
പരിസ്ഥിതി സംബന്ധമായ പല ഘടകങ്ങളുടെയും സ്വാധീനം സൂര്യകിരണങ്ങള്‍ ത്വക്കില്‍ പതിക്കുമ്പോള്‍ ഉണ്ടാകുന്നുണ്ട് - കാലാവസ്ഥ മാറ്റം, ഭൂ പ്രകൃതി, സൂര്യോദയവും അസ്തമയവും എന്നിങ്ങനെ പല കാരണങ്ങള്‍ കൊണ്ട് സൂര്യരശ്മി ചര്‍മ്മത്തില്‍ മാറ്റമുണ്ടാക്കുന്നു.
ഫലത്തില്‍ UVAയും UVBയും ആണ് തൊലിപ്പുറത്ത് രോഗങ്ങള്‍ ഉണ്ടാക്കുന്ന രശ്മികള്‍. UVA, ത്വക്കിനകത്തേക്ക് ആഴ്ന്നിറങ്ങി, ചര്‍മ്മത്തിന് നിറഭേദം ഉണ്ടാക്കുന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങളെ അത് സ്വാധീനിക്കുകയും അകാല ജരക്ക് കാരണമാവുകയും ചെയ്യുന്നു.
എന്നാല്‍ UVB ആകട്ടെ, ത്വക്കിനകത്തേക്ക് പ്രവേശിക്കാന്‍ കഴിവുള്ളതല്ല. അത് ഉപരിതലത്തില്‍ പ്രവര്‍ത്തിക്കുകയും ചര്‍മ്മത്തിന് ദോഷകരമായ പൊള്ളലുകള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. ത്വക്കിലുണ്ടാകുന്ന അര്‍ബുദത്തിന് കാരണമാവുകയും, തൊലിയില്‍ ചുളിവുകള്‍ ഉണ്ടാക്കുകയും ചെയ്യും.
സൂര്യപ്രകാശം മൂലം ചര്‍മ്മത്തിലുണ്ടാകുന്ന രോഗങ്ങള്‍
1. പോളി മോര്‍ഫസ് ലൈറ്റ് ഇറപ്ഷന്‍ Polymorphous Light eruption (PMLE)
ഏതു പ്രായക്കാരെയും ഇത് ബാധിക്കാം. പ്രധാനമായും 30-40 വയസിനിടയിലുള്ളവരിലാണ് കൂടുതലായി കാണപപെടുന്നത്. ഇത് ശരീരത്തിലെ പ്രതിരോധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുള്ള ഒരു പ്രതിഭാസമാണ്.
സൂര്യരശ്മി ഒരു ആന്റിജനെ തൊലിയില്‍ സൃഷ്ടിക്കുകയും അതിനെതിരായി ചര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്യുന്നതായി കരുതപ്പെടുന്നു. വസ്ത്രം കൊണ്ട് മറയാത്ത ഭാഗങ്ങളില്‍ ചൊറിച്ചിലും പാടുകളും ഉണ്ടാകുന്നു.
കൈകളുടെ പുറം ഭാഗങ്ങളില്‍, കഴുത്തിന് പുറകുവശത്ത്, പാദങ്ങളില്‍ ഒക്കെയാണ് സാധാരണ കാണപ്പെടുക. മുഖത്ത് വരുന്നത് കുറവാണ്. അതിന് കാരണം, നിരന്തരം സൂര്യരശ്മിയേല്‍ക്കുമ്പോള്‍ അതിനോട് പൊരുത്തപ്പെടാന്‍ മുഖത്തെ ചര്മ്മത്തിനാവുന്നു എന്നതാണ്.
പുറമെ പുരട്ടാന്‍ സണ്സ്ക്രീന്സും (sun screens), സ്റ്റിറോയിഡ് അടങ്ങിയ ലേപനങ്ങളും നനല്ലതാണ്.. ഉള്ളില്‍ സൊറാലന്‍ ഗ്രൂപ്പില്‍ പെട്ട ഔഷധങ്ങള്‍, അസുഖം രൂക്ഷമാണെങ്കില്‍ ഉപയോഗിക്കാം.
2. ക്രോണിക്, ആക്റ്റിനിക് ഡെര്‍മാറ്റൈറ്റിസ് Chronic Actinic dermatitis
വസ്ത്രങ്ങള്‍ കൊണ്ട് മറയാത്ത ഭാഗങ്ങളില്‍ ചര്‍മ്മത്തില്‍ ചൊറിച്ചിലും കുരുക്കളും ഉണ്ടാകുന്നു. 50 വയസ്സു കഴിഞ്ഞവരിലാണ് കൂടുതലും കാണുന്നത്. തടിപ്പും ചുവപ്പും രൂക്ഷമായ അവസ്ഥയില്‍, ഉള്ളില്‍ സ്റ്റീറോയ്ഡ് കൊടക്കേണ്ടി വന്നേക്കാം.
ശരീരത്തിന്റെ പരതിരോധ പ്രവര്‍ത്തനങ്ങളെ തടയുന്ന ശക്തമായ ചില മരുന്നുകള്‍ സൈക്ലോസ്പോറിന്‍, അസാതയോപ്രിന് പോലെയുള്ളവ ചിലപ്പോള്‍ കൊടുക്കാറുണ്ട്. പുറകെ സ്റ്റീറോയ്ഡ് അടങ്ങിയ ലേപനങ്ങളും, ടാക്രോലിമസ് അടങ്ങിയ ലോഷനുകളും ഉപയോഗിക്കാം.
3. സോളാര്‍ അര്‍ട്ടിക്കേരിയ Solar urticaria
സൂര്യരശ്മി പതിച്ചാല്‍ ഉടനെ ശരീരത്തില്‍ തടിപ്പും ചുവപ്പും ചൊറിച്ചിലും ചിലരില്‍ കണ്ടുവരുന്നു. UVA, UVB രശ്മികള്‍ കൂടുതലുള്ള കാലാവസ്ഥയില്‍ ഇത് സാധാരണയായി കണ്ടുവരുന്നു. മിക്കവാറും എല്ലാവരിലും കാണും.
പക്ഷെ ചിലര്‍ക്ക് പ്രശ്നം കഠിനമാവുകയും തൊലി ചെതുമ്പല്‍ പോലെ ഇളകി പോവുകയും വെള്ളമൊലിക്കുകയും ചെയ്യും. കുറേ നാള് ഈ പ്രക്രിയ തുടര്‍ന്ന് കൊണ്ടിരുന്നാല്‍ തൊലി വല്ലാതെ വരണ്ട്, തടിച്ച്, കറുത്ത നിറമാകുന്നതും സാധാരണമാണ്.
ചൂട് സമയത്ത് ഈ അസുഖം സ്ഥിരമായി വരുന്നവരില്‍ വസ്ത്രംകൊണ്ട് മറയുന്ന ഭാഗത്തും ഈ രോഗ ലക്ഷണങ്ങള്‍ കാണപ്പെടുന്നു. ചിലര്‍ക്ക് ഇത് ശരീരമാസകലം വരുന്നതായും കണ്ടുവരുന്നു.
4. ഫോട്ടോ ടോക്സിസിറ്റി Photo toxicity
ചില ഔഷധങ്ങള്‍, കഴിക്കുന്നവരില്‍ സൂര്യപ്രകാശം ഏല്ക്കുമ്പോള് ശരീരം പ്രതിപ്രവര്‍ത്തനം നടത്തുകയും ചര്‍മ്മത്തില്‍ ചുവപ്പ്, തടിപ്പ് ചൊറിച്ചില്‍, കുരുക്കള്‍, എരിച്ചിലോട് കൂടിയ തടിപ്പുകള്‍ എന്നിവ കാണുകയും ചെയ്യും. ചിലരില്‍ ചെറിയ കുമിളകളും പൊള്ളലുകള്‍ ഉണ്ടാകും. വെയിലേല്‍ക്കുന്ന ഭാഗങ്ങളിലാണ് ഇത് പ്രത്യക്ഷപ്പെടുന്നത്.
വേദനസംഹാരികള്‍, ആന്റിബയോട്ടിക്സ്, ഹെയര്‍ ഡൈകള്‍, ചിലതരം പെര്‍ഫ്യൂമുകള്‍, നാരങ്ങ പോലെ പുളി കൂടുതലുള്ള പച്ചക്കറികള്‍ ഇവയാണ് പൊതുവെ ഈ ചര്‍മ്മരോഗം ഉണ്ടാക്കുന്നത്. ഇതിന് സ്റ്റീറോയ്ഡ് അടങ്ങിയ ഗുളികകള്‍ നല്‍കേണ്ടിവരും. പുറമെ പുരട്ടാന്‍ സണ്‍സ്ക്രീനുകളും ആവശ്യമാണ്.
5. ഫോട്ടോ അലര്‍ജി Photo allergy
ഇതു വളരെ താമസിച്ചു പ്രത്യക്ഷപ്പെടുന്ന ഒരു പ്രതിഭാസമാണ്. ചിലതരം സുഗന്ധ ലേപനങ്ങള്‍, ആന്റിബയോട്ടിക് ഓയിന്മെന്റുകള്, ചിലതരം സോപ്പുകള്‍ ഇവ ഉപയോഗിക്കുമ്പോള്‍ ശരീരത്തില്‍ ഇവയ്ക്കെതിരായ പ്രവര്‍ത്തനം നടക്കുകയും സൂര്യപ്രകാശം അതിനെ ത്വരിതപ്പെടുത്തുകയും ചെയ്യും.
ഇവ ഉപയോഗിച്ച് കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടായിരിക്കും ഈ ചര്‍മ്മരോഗം ഉണ്ടാകുന്നത് അതുകൊണ്ട് രോഗലക്ഷണങ്ങള്‍ മാത്രം കണ്ടു ചികിത്സിക്കാതെ രോഗിയോട് ഉപയോഗിച്ച വസ്തുക്കളുടെ ഒക്കെ വിവരങ്ങള്‍ നന്നായി ചോദിച്ചറിയേണ്ടത് അത്യാവശ്യാണ്.
Photo patch test എന്ന ഒരു test നടത്തിയാ് ഈ രോഗം കണ്ടുപിടിക്കാനാവും. സ്റ്റീറോയ്ഡ് ലേപനങ്ങള്‍ പുറമേ പുരട്ടുകയും ഉള്ളില്‍ സ്റ്റിറോയ്ഡ് ഗുളികകള്‍ കൊടുക്കുകയും വേണ്ടിവരും.
സൂര്യപ്രകാശം കൊണ്ടുള്ള ചര്‍മ്മരോഗങ്ങള്‍ കണ്ടുപിടിക്കുന്നത് എങ്ങനെ?
1. വിവരശേഖരണം
രോഗിയുടെ അസുഖത്തിന്റെ കാലയളവ്, എന്ന് തുടങ്ങി, എത്ര നാള് നീണ്ടുനിന്നു തുടങ്ങി വിശദമായിത്തന്നെ വിവരങ്ങള്‍ ചോദിച്ചറിയേണ്ടതുണ്ട്. കുടുംബത്തില്‍ ആര്‍ക്കെങ്കിലും ഇതുപോലെ ഉണ്ടോ എന്നും അന്വേഷിക്കണം.
കാരണം ചില ജനിതക രോഗങ്ങള്‍, eg: SLE, Porphyria ഉള്ളവരില്‍ ഈ രോഗലക്ഷണങ്ങള്‍ കാണാറുണ്ട്. രോഗിയുടെ ജോലി അത്യാവശ്യമായി ചോദിച്ചറിയേണ്ടതാണ്. പുറംസ്ഥലത്ത്, കൂടുതല്‍ വെയിലേല്‍ക്കുന്ന പ്രദേശങ്ങളില്‍ ജോലി എടുക്കുന്നവര്‍ക്ക് അസുഖം വരാനുള്ള സാധ്യത കൂടുതലാണ്.
ഏതെങ്കിലും രാസപദാര്‍ഥങ്ങളോ ഔഷധങ്ങളോ ഉപയോഗിച്ചതിന് ശേഷമാണോ ഈ ചര്‍മ്മരോഗം വന്നത് എന്നതും തീര്‍ച്ചയായും അന്വേഷിക്കേണ്ടതാണ്.
2. പരിശോധന
ശരീരം മുഴുവന്‍ പരിശോധനക്ക് വിധേയമാക്കേണ്ടതാണ്. വെയില് അധികം കൊള്ളാത്ത ഇടങ്ങളായ കണ്പോളകള്, ചെവിയുടെ പുറകുവശം, ചുണ്ടിന് കീഴ്വശം ഇവിടെയൊന്നും തടിപ്പുകള്‍ കാണാനിടയില്ല.. വസ്ത്രം കൊണ്ട് മറച്ച ഭാഗങ്ങളു പരിശോധിക്കുമ്പോള്‍ ഇത് സൂര്യരശ്മി ഏല്‍ക്കുന്നത് കൊണ്ട് ഉണ്ടായതാണോ എന്ന് തിട്ടപ്പെടുത്താനാവും.
രോഗലക്ഷണങ്ങള്‍ ശരിയായി പരിശോധിച്ചാല്‍, ഇത് ഏത് വിഭാഗത്തില്‍ പെട്ട ഫോട്ടോ ഡെര്മറ്റോസസ് ആണെന്ന് കണ്ടുപിടിക്കാനാവും. എന്നിട്ടും ശരിയായ ഒരു Diagnosis എത്താനായില്ലെങ്കില്‍ Skin biopsy ചെയ്താല്‍ രോഗം കണ്ടുപിടിക്കാന്‍ സാധിക്കും.
അതിന്റെ കൂടെ രക്തപരിശോധനകള്‍, പാച് ടെസ്റ്റ് എന്നിവയും നടത്തണം. രോഗനിര്‍ണയത്തിന് ഈ പരിശോധനകള്‍ വളരെ സഹായകമാണ്.
ചികിത്സ
1. രോഗിയെ പറഞ്ഞു മനസിലാക്കുക
10 മുതൽ 4 വരെ വെയില് ഒഴിവാക്കുക . UV radiation ഏറ്റവും അധികമുള്ള സമയമാണിത്. കുട, തൊപ്പി, സണ്‍ഗ്ലാസ്, ശരീരം നന്നായി മറയുന്ന കോട്ടണ്‍ ഉടുപ്പുകള്‍, കടുത്ത നിറമുള്ള തുണികള്‍ ഇവ ഉപയോഗിക്കാന്‍ പറയുക.
സാധാരണ ഗ്ലാസില്‍ കറുത്ത Film ഒട്ടിച്ചാല്‍ UVA, UVB രശ്മികളെ തടയാനാകും. ഓഫീസുകളിലും വാഹനങ്ങളിലും ഇത് ഉപയോഗിക്കാന്‍ പ്രോത്സാഹിപ്പിക്കുക. സ്ഥിരമായി സണ്‍സ്ക്രീനുകള്‍ ഉപയോഗിക്കുക Para amino Benzoic Acid, Zinc oxide വെവ്വേറെയോ ഒന്നിച്ചോ ഉപയോഗിച്ചാല്‍ ഒരളവ് വരെ ഈ ചരമ്മരോഗങ്ങള് തടയാനാവും.
വെയിലേല്‍ക്കുന്നതിന് 20-30 മിനിറ്റ് മുമ്പ് ഇത് പുരട്ടണം മൂന്ന് നാല് മണിക്കൂര്‍ കഴിഞ്ഞ് വീണ്ടും പുരട്ടണം. നല്ല അളവില്‍, വെയിലേല്‍ക്കുന്ന ഭാഗങ്ങളില്‍ പുരട്ടേണ്ടിവരും.
പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ ധാരാളമായി കഴിക്കുന്നതും ഒരു ചികിത്സയാണ്. ബീറ്റാ കരോട്ടിന്‍, ക്ലോറോക്വിന്, ഇവയൊക്കെ ഉള്ളില്‍ കഴിക്കുന്ന സണ്‍സ്ക്രീന്‍സ് ആണ്. ഇതുപോലെയൊക്കെ ശ്രദ്ധിച്ചാല്‍ ചൂടു കൂടുതലുള്ള വേനല്‍ക്കാലങ്ങളില്‍ ചര്‍മ്മരോഗങ്ങളെ നമുക്ക് പ്രതിരോധിക്കാനാവും.
അള്‍ട്രാ വയലറ്റ് രശ്മികളില്‍ നിന്ന് പൂര്‍ണ്ണ പരിരക്ഷണം നല്‍കാനുള്ള ഒരു സണ്‍സ്ക്രീന്‍ തയ്യാറാക്കി എടുക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോൾ നടന്നു വരുന്നുണ്ട്.. ഉള്ളില്‍ കഴിക്കാവുന്ന ആന്റി ഓക്സിഡന്റുകളില്‍ ഏറ്റവും പ്രയോജനകരമായത് Vitamin C, Vitamin E, ബീറ്റാ കരോട്ടിനുമാണ്.
വെയിലിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ള വസ്ത്രങ്ങൾ വികസിപ്പിച്ചെടുക്കാനുള്ള ശ്രമങ്ങളും യൂറോപ്യന്‍ രാജ്യങ്ങളില്‍ നടക്കുന്നുണ്ട്.
വിവരങ്ങൾ: Dr. Sreerekha Panicker
Consultant Dermatologist, SUT Hospital, Pattom.
District News
സുൽത്താൻ ബത്തേരി: വേനൽച്ചൂട് കനക്കുന്നതോടെ ദാഹമകറ്റാൻ കരിക്കിനെ ആശ്രയിക്കുന്നവരുടെ എണ്ണം ജില്ലയിൽ വർധിച്ചിരിക്കുകയാണ്. ഇതോടെ ദേശീയപാതകളോടും പ്രധാന റോഡുകളോടും ചേർന്ന് പ്രവർത്തിക്കുന്ന വഴിയോര കരിക്ക് വിപണി സജീവമായി.
ദീർഘദൂര യാത്രക്കാരും കാൽനടയാത്രക്കാരും ഉൾപ്പെടെ ചൂടിന്റെ കാഠിന്യം സഹിക്കാനാകാതെ വഴിയോരത്തെ കരിക്ക് സ്റ്റാളുകളെയാണ് ആശ്രയിക്കുന്നത്. കരിക്കിൻവെള്ളം കുടിച്ച് ദാഹം തീർക്കുന്നതിനൊപ്പം കരിക്ക് കഴിച്ച് വിശപ്പകറ്റിയും പലരും യാത്ര തുടരുന്ന കാഴ്ചകളാണ് ഇപ്പോഴുള്ളത്. വിപണന കേന്ദ്രങ്ങളിലെ തണലിൽ ഇരുന്ന് വിശ്രമിക്കാനുള്ള സൗകര്യവും ചിലയിടങ്ങളിൽ ഒരുക്കിയിട്ടുണ്ട്. ഇതും യാത്രക്കാരെ കരിക്ക് സ്റ്റാളുകളിലേക്ക് ആകർഷിക്കുന്ന ഘടകമാണെന്ന് കച്ചവടക്കാർ പറയുന്നു.
വയനാടൻ കരിക്കിനാണ് ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ളതെന്നും ജില്ലയിലെ കരിക്കിന് മധുരവും സ്വാദും കൂടുതലാണെന്നും വ്യാപാരികൾ പറയുന്നു. നിലവിൽ ജില്ലയിൽ ആവശ്യത്തിന് കരിക്ക് ലഭ്യമാണെന്നും തോട്ടങ്ങളിൽ നിന്ന് കരിക്ക് ഏകദേശം 30 രൂപ നിരക്കിലാണ് ലഭിക്കുന്നതെന്നും ഇടനിലക്കാർ പറഞ്ഞു.
വേനൽ കടുക്കുന്നതിനനുസരിച്ച് അടുത്ത ദിവസങ്ങളിൽ കരിക്കിന്റെ ആവശ്യകത ഇനിയും ഉയരുമെന്നാണു കച്ചവടക്കാരുടെ പ്രതീക്ഷ.
Kerala
തിരുവനന്തപുരം: വേനല്‍ കടുക്കുന്ന സാഹചര്യത്തില്‍ പാലും തൈരും കേടുകൂടാതെ സൂക്ഷിക്കുന്നതിനും ഉപയോഗിക്കുന്നതിനുമുള്ള മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ മില്‍മ പുറത്തിറക്കി.
കടുത്ത വേനലില്‍ ശരിയായ രീതിയില്‍ തണുപ്പിച്ച് സൂക്ഷിക്കാത്ത കവര്‍ പാലും തൈരും പിരിഞ്ഞുപോകാനുള്ള സാധ്യത കൂടുതലായതിനാല്‍ ഉപയോഗംവരെ, 45 ഡിഗ്രി സെല്‍ഷ്യസില്‍ സൂക്ഷിക്കണം. അന്തരീക്ഷ ഊഷ്മാവില്‍ അലക്ഷ്യമായി വെളിയില്‍ വച്ചിരിക്കുന്ന കവര്‍ പാല് വാങ്ങിയാല്‍ പെട്ടെന്ന് കേടാകും. അതിനാല്‍ ശരിയായ രീതിയില്‍ ശീതികരിച്ച് സൂക്ഷിക്കുന്ന പാല് ചോദിച്ചു വാങ്ങണം. ഇക്കാര്യം മില്‍മ ബൂത്ത് ഏജന്റുമാരും വിതരണക്കാരും കച്ചവടക്കാരും ഉപഭോക്താക്കളും ശ്രദ്ധിക്കണം.
പാലോ തൈരോ വാങ്ങിക്കഴിഞ്ഞാല്‍ വീട്ടില്‍ എത്തി എത്രയും പെട്ടെന്ന് ശീതികരിച്ചു സൂക്ഷിക്കണം. യാത്രയിലും മറ്റും പ്ലാസ്റ്റിക് കവര്‍, ബാഗ് എന്നിവയ്ക്കുള്ളില്‍ വായുസഞ്ചാരമില്ലാത്ത അവസ്ഥയില്‍ പാല് കവറുകള്‍ അധികനേരം സൂക്ഷിക്കരുത്. ശീതീകരിച്ചു സൂക്ഷിക്കുന്ന പാല് ഉപയോഗത്തിനായി എടുക്കുമ്പോള്‍ ആവശ്യം കഴിഞ്ഞുള്ളത് ഉടന്‍തന്നെ ശീതികരണിയില്‍ തിരികെ വയ്ക്കാന്‍ ശ്രദ്ധിക്കണം. അന്തരീക്ഷ ഊഷ്മാവില്‍ അധികസമയം ഇരുന്ന പാല് പിന്നീട് ശീതികരിക്കുന്നതു കൊണ്ട് കേടാകാതിരിക്കണമെന്നില്ല.
പാല് കവര്‍ റഫ്രിജറേറ്ററിലെ ചില് ബോക്സില്‍ സൂക്ഷിക്കണം. ഫ്രീസറില്‍ സൂക്ഷിക്കുന്നത് അഭികാമ്യമല്ല. പാല് കൈകാര്യം ചെയ്യുമ്പോള്‍ ശുചിത്വം പാലിക്കണം. സ്വാഭാവികമായ ഭൗതികഘടന, മണം, രുചി എന്നിവയില്‍ വ്യത്യാസം തോന്നിയാല്‍ പാല് ഉപയോഗിക്കരുത്. ശീതികരിച്ചു സൂക്ഷിക്കല്‍ നിര്‍ബന്ധമില്ലാത്ത മില്‍മ യുഎച്ച്ടി ലോംഗ് ലൈഫ് പാല് ഉപയോഗം ഈ അവസരത്തില്‍ അഭികാമ്യമാണ്.
Health
വയറിളക്ക രോഗങ്ങൾ, മഞ്ഞപ്പിത്തം
പല ജില്ലകളിലും മഞ്ഞപ്പിത്ത രോഗങ്ങള്‍ കൂടുതലായി കണ്ടുവരുന്നു. ശുചിത്വരഹിതമായി ഉണ്ടാക്കിയ ഭക്ഷണവും വെള്ളവും കഴിക്കുമ്പോൾ വയറിളക്കം, കോളറ, ഹെപ്പറ്റൈറ്റിസ്, ടൈഫോയിഡ് എന്നീ രോഗങ്ങൾ വരാം.
ശുദ്ധജല ലഭ്യതയില്ലായ്മ, വൃത്തിഹീനമായി ആഹാരം സൂക്ഷിക്കുക എന്നീ കാരണങ്ങൾ കൊണ്ടും ഭക്ഷണത്തിൽ അണുബാധ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. പാകം ചെയ്ത ഭക്ഷണം, അന്തരീക്ഷ താപവ്യതിയാനം കൊണ്ട് പെട്ടെന്നുതന്നെ ചീത്തയാകാനും സാധ്യതയുണ്ട്.
പ്രതിരോധ മാർഗം
ചിക്കൻ പോക്സ്, മീസിൽസ്, മുണ്ടിനീര്
പനി, ശരീരത്തിൽ ചുവന്ന പാടുകൾ, കുമിളകൾ, തലവേദന, ശരീരവേദന എന്നിവയാണ് ലക്ഷണങ്ങൾ.
പ്രതിരോധം
എംഎംആർ വാക്സിൻ, ചിക്കൻ പോക്സ് വാക്സിൻ എന്നിവ സ്വീകരിക്കാവുന്നതാണ്. ഇവ രോഗസാധ്യത തടയും. അസുഖം പിടിപെട്ടു കഴിഞ്ഞാൽ താമസിയാതെ ഡോക്ടറുടെ സഹായം തേടുക, മരുന്നുകൾ കഴിക്കുക.
കണ്ണുദീനം
ചെങ്കണ്ണ് പോലുള്ള കണ്ണുദീനങ്ങൾ വേനൽക്കാലത്ത് അധികമായി കാണാറുണ്ട്. രോഗിയുടെ സ്രവങ്ങൾ കൈകളിൽ പറ്റുകയും പിന്നീട് നമ്മുടെ കൈകളിൽ നിന്ന് കണ്ണിൽ എത്തുകയും ചെയ്യുമ്പോൾ രോഗം പിടിപെടുന്നു.
ഇടയ്ക്കിടെ കൈകൾ സോപ്പിട്ട് കഴുകുന്നതുവഴി ചെങ്കണ്ണിനെ പ്രതിരോധിക്കാം.
ഇതൊക്കെ ശ്രദ്ധിക്കാം
1. വെയിലിന്റെ കാഠിന്യം കൂടുതലുള്ള സമയം വീടിനകത്തു തന്നെ ഇരിക്കുക.
2. ത്വക് രോഗങ്ങൾ തടയാൻ സൺ സ്ക്രീൻ, പൗഡറുകൾ, ശരീരം മറയ്ക്കുന്ന രീതിയിലുള്ള വസ്ത്രങ്ങൾ എന്നിവ ഉപയോഗിക്കുക.
3. അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ, കുട, തൊപ്പി എന്നിവ ഉപയോഗിക്കുക.
4. ധാരാളം വെള്ളം, പഴങ്ങൾ, പച്ചക്കറികൾ എന്നിവ ഉപയോഗിക്കുക.
5. വീട്ടിൽ തന്നെ വൃത്തിയായി പാകം ചെയ്ത ഭക്ഷണം കഴിക്കുക.
6.വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.
7. കുടിക്കാന്‍ തിളപ്പിച്ച് ആറിയ വെള്ളം ഉപയോഗിക്കുക.
വിവരങ്ങൾ - ഡോ. ധന്യ വി. ഉണ്ണികൃഷ്ണൻ
കൺസൾട്ടന്റ് ഫിസിഷ്യൻ എസ്യുടി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം.
Health
വേനൽ കടുത്തിരിക്കുന്നു. ചൂട് കൂടുന്നതിനനുസരിച്ച് രോഗങ്ങളും വന്നുതുടങ്ങും. തലവേദന, ചർമത്തിൽ ഉണ്ടാകുന്ന ചുവപ്പ്, ചൂടുകുരു എന്നു തുടങ്ങി സൂര്യാഘാതം, മഞ്ഞപ്പിത്തം എന്നു തുടങ്ങി തീവ്രത കൂടിയ അസുഖങ്ങളിലേക്ക് ആ പട്ടിക നീളുന്നു.
ചൊറിച്ചിൽ, ചർമത്തിൽ വരൾച്ച
വെയിൽ കൊള്ളുമ്പോൾ ചർമത്തിൽ പതിക്കുന്ന അൾട്രാവയലറ്റ് രശ്മികൾ കാരണം ചുവപ്പ്, ചൊറിച്ചിൽ, വരൾച്ച എന്നീ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നു. പനി, ഛർദിൽ എന്നീ ലക്ഷണങ്ങളും ചിലരിൽ കാണാറുണ്ട്.
തൊലി കൂടുൽ പൊള്ളുന്നതിനനുസരിച്ച് കുമിളകൾ വരുക, തൊലി അടർന്നു മാറുക എന്നീ പ്രശ്നങ്ങൾ ഉണ്ടാകാം. കൂടുതൽ വിയർക്കുന്നവരിൽ ചൂടുകുരുവും കാണാറുണ്ട്.
സൺ സ്ക്രീൻ ലോഷൻ
കഴിയുന്നതും ശക്തമായ വെയിൽ ഉള്ളപ്പോൾ പുറത്ത് ഇറങ്ങാതിരിക്കുക, സൺ സ്ക്രീൻ ലോഷൻ, പൗഡറുകൾ എന്നിവ ഉപയോഗിക്കുക, കുട ഉപയോഗിക്കുക, ധാരാളം വെള്ളം കുടിക്കുക, ദിവസേന രണ്ടുതവണ കുളിയ്ക്കുക എന്നീ പ്രതിരോധമാർഗങ്ങൾ അവലംബിക്കാവുന്നതാണ്.
അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.
സൂര്യാഘാതം
കൂടുതൽ സമയം തീവ്രതയേറിയ വെയിൽ കൊള്ളുമ്പോൾ തലവേദന, ശരീരത്തിൽ പൊള്ളലുകൾ, ഛർദിൽ, ക്ഷീണം, ബോധക്ഷയം, നെഞ്ചിടിപ്പ് കൂടുക എന്നീ ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ അത് സൂര്യാഘാതം കാരണം ആയിരിക്കാം.
ഉടൻ തന്നെ തണുത്ത വെള്ളം കുടിക്കുകയും ശരീരത്തിൽ ഒഴിക്കുകയും ചെയ്യുക. ഐസ് മുതലായവ ഉപയോഗിച്ച് ശരീര താപനില കുറയ്ക്കുക. ഒട്ടും തന്നെ താമസിയാതെ ആശുപത്രിയിൽ എത്തിക്കുക.
നിർജ്ജലീകരണം തടയാം
കടുത്ത വേനലിൽ പകൽ 11 മണി മുതൽ നാലു വരെയുള്ള സമയങ്ങളിൽ വെയിൽ കൊള്ളാതിരിക്കുക. കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക, ധാരാളം വെള്ളം, ജ്യൂസ്,പഴങ്ങൾ മുതലായവ കഴിക്കുക എന്നതാണ് പ്രതിവിധി.
വേനലിന് കടുപ്പമേറുമ്പോൾ ശരീരത്തിൽ നിർജലീകരണം ഉണ്ടാകാതെ ശ്രദ്ധിക്കുക.
വിവരങ്ങൾ - ഡോ. ധന്യ വി. ഉണ്ണികൃഷ്ണൻ
കൺസൾട്ടന്റ് ഫിസിഷ്യൻ എസ്യുടി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം.